1 GBP = 96.00 INR                       

BREAKING NEWS

ഗതാഗത വകുപ്പിനേയും ആര്‍.ടി.ഒമാരെയും അധിക്ഷേപിച്ച് വ്യാജ സന്ദേശം; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ ഓഡിയോയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കി ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍; ആര്‍.ടി.ഒ.മാര്‍ക്കെതിരേയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറുടെ വാദം; ഓഡിയയോക്ക് പിന്നില്‍ ഗൂഡലക്ഷ്യമെന്നും ഗതാഗത വകുപ്പ്; മറുനാടന്‍ വാര്‍ത്തയ്ക്ക് പിന്നാലെ നിയമനടപടിക്കൊരുങ്ങി ഗതാഗത വകുപ്പും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഗതാഗതവകുപ്പിനും ആര്‍.ടി.ഒ.മാര്‍ക്കുമെതിരേ വ്യാജ ഓഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്ത സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ച ഇതു സംബന്ധിച്ച് കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത ആര്‍.ടി.ഒ.മാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

വാഹനത്തില്‍ ചെറിയ സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ പോലും ആര്‍.ടി.ഒ.മാര്‍ വാഹനം തടഞ്ഞുനിര്‍ത്തി വന്‍ തുക പിഴ ഈടാക്കുകയാണെന്നും ഇതിന്റെ 30 ശതമാനം ഉദ്യോഗസ്ഥര്‍ക്കാണെന്നും മറ്റുമുള്ള ഓഡിയോ പോസ്റ്റ് വൈറലായിരുന്നു.

ഒരു പ്രമുഖ ചാനലിന്റെ ലോഗോ വെച്ചതിന് പരസ്യനികുതി ആയിരം രൂപ അടയ്ക്കാന്‍ പറഞ്ഞു. നമ്പര്‍ പ്ലേറ്റിനിടയില്‍ അക്ഷരങ്ങള്‍ തമ്മില്‍ ചെറിയ വിടവ് വന്നാല്‍ പിഴ നല്‍കേണ്ടിവരുന്നു. നിസ്സാരകാര്യങ്ങള്‍ക്ക് പോലും വന്‍ തുക പിഴയീടാക്കുന്നു എന്നൊക്കെയാണ് ഇതിലുള്ളത്. ശമ്പളവര്‍ധനയ്ക്കായി ആര്‍.ടി.ഒ.മാര്‍ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ശമ്പളം നല്‍കാന്‍ പറ്റാത്തതിനാല്‍ പിഴയില്‍നിന്ന് 30 ശതമാനം ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇതില്‍ പറയുന്നു.

ടയറുമായി ബന്ധപ്പെട്ട പ്രശ്നത്തിന് ഒരു ആര്‍.ടി.ഒ. 85,000 രൂപ പിഴയിട്ടു. ടാഗ് ഇട്ടാലും ഓഡിയോ സിസ്റ്റം, ആന്റിന ഇതൊക്കെ വച്ചാല്‍ ഫൈനടിക്കുന്നു. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിക്കുന്ന മൂന്ന് ഓഡിയോ ക്ലിപ്പുകളാണ് വൈറലായത്. മൂവാറ്റുപുഴയില്‍ ഒരാള്‍ വാഹനത്തില്‍ എക്‌സ്ട്രാ ഫിറ്റിങ് നടത്തിയതിന് നിയമപ്രകാരം പിഴയിട്ട ഒരു സംഭവം മാത്രമേ ഉള്ളൂവെന്ന് യോഗത്തില്‍ ബോധ്യപ്പെട്ടു.

ആര്‍.ടി.ഒ.മാര്‍ക്കെതിരേയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് ചിലര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കാറില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനും പാട്ടുവെക്കുന്നതിനും മറ്റും യാതൊരു പിഴയുമില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഓഡിയോവില്‍ പറയുന്ന എല്ലാ കാര്യവും അസത്യമാണ്. ചില ലക്ഷ്യംവെച്ച് മെനഞ്ഞെടുത്ത ഓഡിയോ ക്ലിപ്പാണിതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യാവസ്ഥ ചൂണ്ടിക്കാടി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതികരണം അടക്കം മറുനാടന്‍ വാര്‍ത്ത നല്‍കിയിരുന്നു.

വാഹനങ്ങളിലെ അനിയന്ത്രിതമായതും അമിതമായതുമായ മോദിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശനമായും കേസ് എടുക്കുന്നുണ്ട്. ഇതുമൂലം വാഹനങ്ങളില്‍ ഘടനാപരമായതും അപകടകരമായതുമായ മാറ്റങ്ങള്‍ ചെയ്തു നല്‍കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രകോപിതരാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പൊതുജനവികാരം മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിക്കുക എന്ന ഉദേശത്തോടെ ഇവരാവണം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതിന്റെ പിന്നിലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് അലോയ് വീല്‍ ഘടിപ്പിച്ചാല്‍ വീല്‍ ഒന്നിന് 5000 രൂപ വെച്ച്, 20,000 രൂപ പിഴ എന്നിങ്ങനെയുള്ള കള്ളക്കഥകള്‍ പ്രചരിച്ചത്.

കൂടാതെ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പെറ്റി എഴുതുന്നതിന്റെ 30 ശതമാനം കമ്മീഷന്‍ ലഭിക്കുന്നു എന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അന്യായമായി ആര്‍ക്കെങ്കിലും പിഴ ചുമത്തപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായാല്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ യെ സമീപിക്കാവുന്നതാണ്.

പിഴയടയ്ക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലാത്ത സാഹചര്യത്തില്‍ കുറ്റം സമ്മതിക്കുന്നുവെങ്കില്‍ ഓണ്‍ലൈനായി പിഴയടയ്ക്കാനും അല്ലാത്തപക്ഷം കോടതിയുടെ തുടര്‍ നടപടികളില്‍ നിരപരാധിത്വം തെളിയിക്കാനും അവസരം ഉണ്ട്. അങ്ങനെയുള്ളപ്പോള്‍ മനഃപൂര്‍വ്വം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് കൃത്യമായ ഗൂഢ ലക്ഷ്യം വച്ചു തന്നെയാണ്.

റോഡ് ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വാഹനപരിശോധനയില്‍ 2 മാസത്തിനുള്ളില്‍ തന്നെ സംസ്ഥാനത്ത് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും അപകടനിരക്ക് 37 ശതമാനത്തോളം കുറയ്ക്കാനും സാധിച്ചിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category