1 GBP = 96.00 INR                       

BREAKING NEWS

മോറിസ് കോയിന്റെ മറവില്‍ നടത്തിയിരുന്നത് മണി ചെയിന്‍ തട്ടിപ്പാണെന്ന് പൊലീസ്; ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ അനധികൃത നിക്ഷേപം സമാഹരിച്ച കേസില്‍ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതം; നിഷാദ് കളിയിടുക്കില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചത് ബാങ്ക് അക്കൗണ്ടുകള്‍ വഴി; ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കേരളത്തിനകത്തും പുറത്തുമായി 11 ലക്ഷത്തോളം ഇടപാടുകാര്‍ ഉണ്ടെന്ന് അവകാശവാദം; നിക്ഷേപകരുടെ മൊഴിയെടുക്കല്‍ ഇന്ന് തുടങ്ങും

Britishmalayali
kz´wteJI³

മലപ്പുറം: മോറിസ് കോയിന്റെ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി നടന്നിരുന്നത് മണി ചെയിന്‍ മോഡല്‍ തട്ടിപ്പാണെന്ന് പൊലീസ്. സംഭഴത്തില്‍ അനധികൃത നിക്ഷേപം സമാഹരിച്ച കേസില്‍ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളില്‍ നിന്നു പൊലീസ് വിവരം തേടി. നാലില്‍ അധികം ബാങ്ക് അക്കൗണ്ടുകള്‍ വഴി നിഷാദ് നിക്ഷേപങ്ങള്‍ സ്വീകരിച്ചതായാണു വിവരം. നിക്ഷേപ പദ്ധതിയില്‍ പങ്കുചേര്‍ന്ന്, മുടക്കിയതിനെക്കാള്‍ കൂടുതല്‍ ലാഭം കിട്ടിയവരുടെയും അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും.

മോറിസ് കോയിന്റെ മറവില്‍ നടത്തിയിരുന്നത് മണി ചെയിന്‍ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതായും നിഷാദിനെ ചോദ്യം ചെയ്യുമെന്നും പൂക്കാട്ടുംപാടം ഇന്‍സ്പെക്ടര്‍ പി.വിഷ്ണു പറഞ്ഞു. ഇടപാടിലേക്കു നിക്ഷേപകരെ കണ്ടെത്താന്‍ സഹായിച്ചിരുന്ന ഏജന്റുമാരില്‍ 4 പേരില്‍നിന്ന് ഇന്നലെ മൊഴിയെടുത്തു. പത്തുലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ചാല്‍ 50,000 രൂപ വീതമാണ് കമ്മിഷന്‍ ലഭിച്ചിരുന്നതെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇടപാടുകള്‍ സംബന്ധിച്ച പ്രചാരണങ്ങള്‍ നടത്തിയിരുന്നത്. അതിനാല്‍ നിക്ഷേപകരുടെ വാട്സാപ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കോടികളുടെ നിക്ഷേപം സമാഹരിച്ചതിന് പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരം ചൊവ്വാഴ്ചയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കേരളത്തിനകത്തും പുറത്തുമായി 11 ലക്ഷത്തോളം ഇടപാടുകാര്‍ ഉണ്ടെന്നാണ് ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അവകാശവാദം. നിക്ഷേപിക്കുന്ന പണം ഒരുവര്‍ഷം തികയുംമുന്‍പേ എട്ടിരട്ടിയായി മാറുമെന്ന വാഗ്ദാനത്തില്‍ അടക്കം വീഴുന്നവരാണ് മോറിസ് കോയിന്‍ ഇടപാടിലും ചെന്നുപെട്ടിരിക്കുന്നത്.

ആദ്യം നിക്ഷേപിച്ചവര്‍ക്കൊക്കെ കൃത്യമായി പണം അക്കൗണ്ടിലെത്തി; കമ്മിഷനുള്‍പ്പെടെ വലിയ തുക. കേട്ടവര്‍ ഇവരുടെ അനുഭവങ്ങളെ വിശ്വാസത്തിലെടുത്ത് എടുത്തുചാടി. പെട്ടുവെന്ന് തിരിച്ചറിയുന്നത് ഉടമയ്ക്കെതിരേ കേസെടുത്തപ്പോള്‍ മാത്രം. കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാല്‍ ദിവസം 270 രൂപവീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേര്‍ത്താല്‍ കമ്മിഷന്‍ വേറെയും. നിക്ഷേപങ്ങള്‍ ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റിലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചുകഴിഞ്ഞാല്‍ മോറിസ് കോയിന്‍ വില്‍ക്കാമെന്നും നിക്ഷേപകരോടു പറഞ്ഞിരുന്നു. എന്നാല്‍, സ്റ്റോക്ക് എക്സ്‌ചേഞ്ചുകളില്‍ കമ്പനി ലിസ്റ്റ് ചെയ്യാത്തതിനാല്‍ അതു സാധ്യമല്ലെന്നും സംസ്ഥാനത്ത് ഓഫീസോ പരസ്യവിപണന സംവിധാനമോ കമ്പനിക്കില്ലെന്നും പൊലീസ് പറഞ്ഞു.

ന്യൂ ജനറേഷന്‍ ക്രിപ്‌റ്റോ കറന്‍സി എന്നാണ് മോറിസ് കോയിന്‍ അറിയപ്പെടുന്നത്. ബിറ്റ്‌കോയിന് സമാനമായ മറ്റൊരു ഡിജിറ്റല്‍ കറന്‍സി. കര്‍ണാടകത്തിലും കോയമ്പത്തൂരിലും കമ്പനി രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നാണ് സിഇഒ. കൂടിയായ നിഷാദ് കളിയിടുക്കിലിന്റെ അവകാശവാദം. രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് നിക്ഷേപകരാണ് മോറിസ് കോയിന്‍ വാങ്ങിയത്. രണ്ടുവര്‍ഷമായി സ്ഥിരമായി പണം നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കുന്നുണ്ടായിരുന്നു. കുറച്ചുദിവസങ്ങളായി നിക്ഷേപകരില്‍ പലര്‍ക്കും പണം ലഭിക്കാതെയായി. നിക്ഷേപകരെ കണ്ടെത്തുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമായി ചെറുസംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ പത്തുലക്ഷം രൂപ സ്വരൂപിച്ചുനല്‍കുമ്പോള്‍ അന്‍പതിനായിരം രൂപ ലാഭവിഹിതമായി നല്‍കും. അഞ്ചുകോടി രൂപവരെ ഇത്തരത്തില്‍ സ്വരൂപിച്ചുനല്‍കിയ ചെറുസംഘങ്ങള്‍ മലപ്പുറത്തുണ്ട്. സ്റ്റഡി മോജോ എന്ന പഠനആപ്പ് ഇറക്കുന്നു എന്നുപറഞ്ഞാണ് പണം സ്വരൂപിച്ചത്. എന്നാല്‍ ആപ്പ് കമ്പനി ഇറക്കിയിട്ടില്ല. പണമിടപാട് സ്ഥാപനം എന്നരീതിയിലും കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

മോറിസ് കോയിന്‍ വാങ്ങിയ ഒരാള്‍ മറ്റൊരാളെ ചേര്‍ക്കുമ്പോള്‍ 6000 രൂപവരെ കമ്മിഷന്‍ ഇനത്തിലും നല്‍കുന്നുണ്ട്. ദിവസം ലഭിക്കുന്ന പണത്തിനുപുറമെയാണ് ഇത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാണ് നിക്ഷേപകരെ കണ്ടെത്തിയത്. ആദ്യം ചേര്‍ന്നവര്‍ പിന്നീട് പുതിയ അംഗങ്ങളെ കാന്‍വാസ് ചെയ്തു. മോറിസ് കോയിന്റെ പേരില്‍ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി നിഷാദ് കളിയിടുക്കിലിന്റെ (36) പേരില്‍ ജില്ലാ പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൂക്കോട്ടുംപാടം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ കമ്പനി എം.ഡിയുടെ തോട്ടക്കരയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു.

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടിനാഷണല്‍ കമ്പനി സ്റ്റഡിമോജോ, മൗറിസ്‌കോയിന്‍, ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, 300 ഡേയ്‌സ് എന്നിങ്ങനെയുള്ള സ്‌കീമുകളിലൂടെയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. നിയമാനുസൃതരേഖയോ ആധികാരികതയോ ഇല്ലാതെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരസ്യംചെയ്ത് 15,000 രൂപയും മുകളിലും നിക്ഷേപിച്ചാല്‍ ദിവസം മൂന്നുമുതല്‍ അഞ്ചുശതമാനം വരെ ലാഭം നല്‍കാമെന്നാണ് വാഗ്ദാനമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ ആളെചേര്‍ക്കുന്ന നിക്ഷേപകനും ലാഭവിഹിതമുണ്ട്. ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി. പൂക്കോട്ടുംപാടം സിഐ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.

വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച കമ്പനിക്കെതിരേ പരാതികള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി കമ്പനി സിഇഒ നിഷാദ് കിളിയിടുക്കില്‍ രംഗത്തെത്തി. പണം നഷ്ടപ്പെടുമെന്ന് ഭയമുള്ളവര്‍ക്ക് റീഫണ്ട് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി നിക്ഷേപത്തുക തിരികെവാങ്ങാമെന്നാണ് ശബ്ദസന്ദേശത്തിലൂടെ നിഷാദ് പറയുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള പണം മോറിസില്‍ നിക്ഷേപിക്കരുതെന്നും പണമുണ്ടാക്കുകയെന്ന ലക്ഷ്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതിയെന്നും നിഷാദ് പറയുന്നു. നിക്ഷേപ പദ്ധതി വ്യാജമാണോയെന്ന് സംശയം ഉന്നയിച്ച് ഇനിയാരും വാട്സ്ആപ്പില്‍ വരേണ്ടെന്നും അത്തരക്കാരെ ബ്ലോക്ക് ചെയ്യുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category