1 GBP = 96.00 INR                       

BREAKING NEWS

സ്വര്‍ണ്ണക്കടത്തു കേസില്‍ കൊടുവള്ളിയിലെ ഇടതു മുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍; കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത് വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷം; കേന്ദ്ര ഏജന്‍സിയുടെ നടപടി നയതന്ത്ര ബാഗിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട്; മുമ്പും സ്വര്‍ണ്ണക്കടത്തു കേസുകളില്‍ പ്രതിയായ കാരാട്ട് ഫൈസല്‍ വിവാദ നായകനായത് കോടിയേരിക്ക് യാത്ര ചെയ്യാന്‍ മിനി കൂപ്പര്‍ വിട്ടുകൊടുത്ത വിവാദത്തില്‍; കൊടുവള്ളിയിലെ സ്വര്‍ണ്ണക്കടത്തുകാരന് മേല്‍ പിടിവീഴുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍. ഫൈസലിന്റെ വീട് റെയ്ഡ് ചെയ്ത് ശേഷമാണ് കസ്റ്റംസ് അധികൃതര്‍ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജിലെ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പുറത്തു വരുന്ന വിവരം. കൊടുവള്ളി നഗരസഭയിലെ ഇടതു മുന്നണി കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. വ്യവസായി കൂടിയായ കാരാട്ട് ഫൈസല്‍ ഇതിന് മുമ്പ് പലതവണ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായിരുന്നു.

നേരത്തെ ഇദ്ദേഹം വിവാദ നായകനായത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുമ്പു നടത്തിയ ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാര്‍ വിവാദത്തിലായപ്പോഴാണ്. ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കൊടുവള്ളിയില്‍ കോടിയേരിയുടെ സഞ്ചാരം. സ്വര്‍ണ്ണക്കടത്തു കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസല്‍. കൊടുവള്ളി കേന്ദ്രീകരിച്ചു നടത്തുന്ന സ്വര്‍ണ്ണക്കടത്തു സംഘങ്ങളിലെ പ്രധാനിയാണ് കാരാട്ട് ഫൈസല്‍ എന്ന ആരോപണങ്ങളും ശക്തമായിരുന്നു.

കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് ആരംഭിച്ചത്. ഫൈസലിനെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോകും. കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയില്‍ കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് റെയ്ഡിനെത്തിയത്. കൊടുവള്ളി എംഎല്‍എ പിടിഎ റഹീം അധ്യക്ഷനായ പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസല്‍ ഈ പാര്‍ട്ടി ഇപ്പോള്‍ ഐ.എന്‍.എല്ലില്‍ ലയിച്ചിട്ടുണ്ട്. പിടിഎ റഹീമുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഫൈസല്‍.

കസ്റ്റംസ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ രാവിലെ എട്ട് മണിക്ക് മുസ്ലിം യൂത്ത് ലീഗ് ഫൈസലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎയും കൊടുവള്ളിയില്‍ റെയ്ഡ് നടത്തിയിരുന്നു. ഡിആര്‍ഐ അന്വേഷിച്ച കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിന്റെ പ്രതിപ്പട്ടികയില്‍ ഏഴാമാനായിരുന്നു ഫൈസല്‍. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലാണു കാരാട്ട് ഫൈസലിനെയും ഡിആര്‍ഐ പ്രതി ചേര്‍ത്തത്. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസായിരുന്നു.

2013 നവംബര്‍ എട്ടിനായിരുന്നു കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ ആറു കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുല്‍പ്പള്ളി സ്വദേശിനി എയര്‍ഹോസ്റ്റസ് ഹിറാമോസ വി. സെബാസ്റ്റ്യന്‍ എന്നിവരെയായിരുന്നു ആദ്യം പിടികൂടിയത്. പിന്നീട് ഷഹബാസ്, ബന്ധു അബ്ദുല്‍ ലൈസ്, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നബീല്‍ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അഷ്‌റഫ് എന്നിവരും പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണു ഫൈസലിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്നു 2014 മാര്‍ച്ച് 27നു കൊടുവള്ളി പഞ്ചായത്ത് അംഗമായിരുന്ന കാരാട്ട് ഫൈസലിനെയും ഡിആര്‍ഐ പിടികൂടി.

ഫൈസലിനെ ഡിആര്‍ഐ സൂപ്രണ്ട് വി എസ്. സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി ഷഹബാസ് ഉപയോഗിക്കുന്ന 60 ലക്ഷം രൂപ വിലവരുന്ന കാറും ഫൈസലിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു. ഡിആര്‍ഐ അഡ്ജുഡിക്കേറ്റിങ് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങളും മറ്റു പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധവും വ്യക്തമാക്കിയിട്ടുണ്ട്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് ഫൈസലാണെന്നാണു ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. പിടികൂടിയ ഒന്നാം പ്രതി ഷഹബാസ്, രണ്ടും മൂന്നും പ്രതികളായ നബീല്‍, അബ്ദുല്‍ ലായിസ്, നാലും അഞ്ചും പ്രതികളായ ഹീറോമോസ വി.സെബാസ്റ്റ്യന്‍, റാഹില ചീരായി എന്നിവര്‍ ഫൈസലിനെതിരേ മൊഴി നല്‍കിയിരുന്നു. നേരത്തേ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന ഫൈസല്‍ ഇടതു പിന്തുണയോടെ മല്‍സരിച്ചു വിജയിച്ചു നിലവില്‍ കൊടുവള്ളി നഗരസഭാംഗമാണ്. കൊടുവള്ളിയില്‍ ജനജാഗ്രതാ യാത്രയ്ക്കു നല്‍കിയ സ്വീകരണത്തിന്റെ പൂര്‍ണ ചുമതല ഫൈസലിനായിരുന്നു.

അതിനിടെ സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ 33 പേജ് മൊഴിയുടെ പകര്‍പ്പിനാണ് അപേക്ഷ സമര്‍പ്പിച്ചിച്ചുള്ളത്. നേരത്തെയും ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു. എന്നാല്‍ സീല്‍ഡ് കവറില്‍ നല്‍കിയ രഹസ്യ രേഖയാണ് മൊഴി എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വപ്ന മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

കസ്റ്റംസ് ആക്ട് 108 പ്രകാരം മൊഴിയുടെ പകര്‍പ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണ്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി പകര്‍പ്പ് ലഭിക്കേണ്ടതുണ്ടെന്നും സ്വപ്ന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category