1 GBP = 96.00 INR                       

BREAKING NEWS

മണിചെയിന്‍ തട്ടിപ്പില്‍ അന്വേഷണം നേരിടുന്ന നിഷാദ് കിളിയടുക്കില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി; ഖാദിബോര്‍ഡില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; കോവിഡ് കാലത്ത് നാട്ടിലെ ക്ലബുകള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കി യുവാക്കളെ കൂടെ നിര്‍ത്തി; മാധ്യമങ്ങളെ കൂടെ നിര്‍ത്തിയത് പ്രസ് ക്ലബിന്റെ നിര്‍മ്മാണത്തിന് സഹായം നല്‍കി; തട്ടിപ്പിനെതിരെ സംസാരിക്കുന്നവര്‍ക്ക് വാട്‌സ്ആപ്പില്‍ മറുപടി നല്‍കുന്നത് പരിശീലനം നല്‍കിയവര്‍

Britishmalayali
ജാസിം മൊയ്തീന്‍

മലപ്പുറം: വ്യാജ ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ മണിചെയ്ന്‍ മാതൃകയില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്ന എല്‍ആര്‍ ടെക്‌നോളജീസ് സിഇഒ നിഷാദ് കിളിയടുക്കലിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അടുത്ത ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. തട്ടിപ്പിനിരയായവര്‍ മഹാഭൂരിഭാഗവും ചെറുപ്പക്കാരാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലാഭവിഹിതം മുടങ്ങിയിരിക്കുകയാണ്.

നിഷാദ് കിളിയടുക്കല്‍ യൂത്ത് കോണ്‍ഗ്രസ് അമരമ്പലം മണ്ഡലം കമ്മറ്റിയുടെ ഭാരവാഹിയായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ഖാദി ബോര്‍ഡില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിവധയാളുകളില്‍ നിന്ന് 80 ലക്ഷം രൂപയോളം കൈപറ്റിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് ശേഷമാണ് ഇയാള്‍ മണിചെയ്ന്‍ മാതൃകയിലുള്ള ബിസിനസുമായി രംഗത്ത് വന്നത്. ഈ ബിസിനസ് വഴി കോടികളാണ് നിഷാദ് സമ്പാദിച്ചിട്ടുള്ളത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.

നിലവില്‍ കൊച്ചിയില്‍ താമസമാക്കിയിട്ടുള്ള നിഷാദിന്റെ നിലമ്പൂരിലെ പ്രവര്‍ത്തനങ്ങളെ നടപ്പിലാക്കുന്നത് കരുളായി സ്വദേശികളായ നാല് പേരാണ്. ഈ നാല് പേരുടെ വീടുകളില്‍ ഇന്നലെ പൊലീസ് റെയ്ഡ് നടത്തുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. നാല് പേര്‍ക്കും ആഡംബര വാഹനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. പദ്ധതിയില്‍ ചേര്‍ന്നാല്‍ ഇതുപോലുള്ള സൗഭാഗ്യങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കുമെന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ ചേര്‍ക്കുന്നത്. ഈ കോവിഡ് കാലത്ത് നാട്ടിലെ ക്ലബുകള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കുന്നതിനും ഇയാള്‍ സഹായം നല്‍കിയിരുന്നു. നിലമ്പൂര്‍ പ്രസ് ക്ലബിന്റെ നിര്‍മ്മാണത്തിനും വലിയ സംഭാവന നല്‍കിയ നിഷാദിനെ പ്രസ്‌ക്ലബ് അനുമോദന ചടങ്ങ് നടത്തി ആദരിച്ചിരുന്നു.

അതുകൊണ്ട് നിലമ്പൂരിലെ മാധ്യമ പ്രവര്‍ത്തകരും ഇയാളുടെ തട്ടിപ്പിനെ കുറിച്ച് മൗനം നടിക്കുകയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഇയാളെ പിന്തുണക്കുകയുമാണ്. രാഷ്ട്രീയ പാര്‍ട്ടികളും ഇയാളുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. അമരമ്പലത്ത് ഡിവൈഎഫ്‌ഐക്ക് ആംബുലന്‍സ് വാങ്ങാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. കരുളായിയില്‍ ഒരു പഞ്ചായത്ത് അംഗത്തിന് വീട് നിര്‍മ്മിക്കാന്‍ രണ്ടര ലക്ഷം രൂപയും ഇയാള്‍ നല്‍കിയിട്ടുണ്ട്. സഹായം ചോദിച്ച് വരുന്നവര്‍ക്കൊക്കെ ഇയാള്‍ പണം നല്‍കിയിരുന്നു. ഇത്തരത്തില്‍ നാട്ടിലെ ചെറുപ്പക്കാരെയും പ്രാദേശിക രാഷ്ട്രീയക്കാരെയും ഇയാള്‍ പണം നല്‍കി കൂടെ നിര്‍ത്തിയിരിക്കുകയാണ്.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഈ പദ്ധതിക്കെതിരെ സംസാരിക്കുന്നവര്‍ക്ക് മറുപടി നല്‍കാനും നിരവധിയാളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം പാരിതോഷികങ്ങളും നല്‍കുന്നുണ്ട്. നിലവില്‍ ആരും നേരിട്ട് പരാതി നല്‍കിയിട്ടില്ല. ലാഭവിഹിതം ലഭിക്കുന്നത് മുടങ്ങിയവര്‍ക്കെല്ലാം ഉടന്‍ തന്നെ അത് തിരികെ ലഭിക്കുമെന്ന് ഇടക്കിടെ നിഷാദ് നേരിട്ട് ഗ്രൂപ്പുകളില്‍ ശബ്ദസന്ദേശം നല്‍കുന്നുണ്ട്. നിഷാദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

മണി ചെയിന്‍ മോഡല്‍ തട്ടിപ്പാണ് നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തില്‍ അനധികൃത നിക്ഷേപം സമാഹരിച്ച കേസില്‍ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ബാങ്കുകളില്‍ നിന്നു പൊലീസ് വിവരം തേടി. നാലില്‍ അധികം ബാങ്ക് അക്കൗണ്ടുകള്‍ വഴി നിഷാദ് നിക്ഷേപങ്ങള്‍ സ്വീകരിച്ചതായാണു വിവരം. നിക്ഷേപ പദ്ധതിയില്‍ പങ്കുചേര്‍ന്ന്, മുടക്കിയതിനെക്കാള്‍ കൂടുതല്‍ ലാഭം കിട്ടിയവരുടെയും അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും.

മോറിസ് കോയിന്റെ മറവില്‍ നടത്തിയിരുന്നത് മണി ചെയിന്‍ തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതായും നിഷാദിനെ ചോദ്യം ചെയ്യുമെന്നും പൂക്കാട്ടുംപാടം ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണു പറഞ്ഞു. ഇടപാടിലേക്കു നിക്ഷേപകരെ കണ്ടെത്താന്‍ സഹായിച്ചിരുന്ന ഏജന്റുമാരില്‍ 4 പേരില്‍നിന്ന് ഇന്നലെ മൊഴിയെടുത്തു. പത്തുലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ചാല്‍ 50,000 രൂപ വീതമാണ് കമ്മിഷന്‍ ലഭിച്ചിരുന്നതെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇടപാടുകള്‍ സംബന്ധിച്ച പ്രചാരണങ്ങള്‍ നടത്തിയിരുന്നത്. അതിനാല്‍ നിക്ഷേപകരുടെ വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കോടികളുടെ നിക്ഷേപം സമാഹരിച്ചതിന് പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) ആക്ട് പ്രകാരം ചൊവ്വാഴ്ചയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കേരളത്തിനകത്തും പുറത്തുമായി 11 ലക്ഷത്തോളം ഇടപാടുകാര്‍ ഉണ്ടെന്നാണ് ലോങ് റിച്ച് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അവകാശവാദം. നിക്ഷേപിക്കുന്ന പണം ഒരുവര്‍ഷം തികയുംമുന്‍പേ എട്ടിരട്ടിയായി മാറുമെന്ന വാഗ്ദാനത്തില്‍ അടക്കം വീഴുന്നവരാണ് മോറിസ് കോയിന്‍ ഇടപാടിലും ചെന്നുപെട്ടിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category