1 GBP = 96.00 INR                       

BREAKING NEWS

ആര്യാടന്‍ ഷൗക്കത്ത് നഗരസഭ ചെയര്‍മാന്‍ ആയിരിക്കവേ നിലമ്പൂര്‍ പാട്ടുത്സവത്തിനായി സിബി വയലില്‍ ഒഴുക്കിയത് കോടികള്‍; വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്നതിനും സഹായം തേടിയെന്ന് ആക്ഷേപം; പണംകൊടുത്ത് അവാര്‍ഡ് വാങ്ങുന്നത് പതിവാക്കിയ സിബിക്ക് കേന്ദ്രമന്ത്രിമാരെ കൊണ്ടു വന്ന് സ്വീകരണം നല്‍കിയതിന് ആര്യാടന്റെ മകന്‍; അറസ്റ്റിലായ സിബി നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബിനാമിയെന്നും ആരോപണം; ഇഡി അന്വേഷണം ഷൗക്കത്ത് നിര്‍മ്മിക്കുന്ന സിനിമയിലേക്കും

Britishmalayali
ജാസിം മൊയ്തീന്‍

കോഴിക്കോട്: നിലമ്പൂര്‍ നഗരസഭ മുന്‍ ചെയര്‍മാനായിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നില്‍ ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളില്‍ സീറ്റ് തരപ്പെടുത്തി നല്‍കാമെന്നേറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയ സിബി വയലിലുമായുള്ള വഴിവിട്ട ബന്ധം. രാജ്യത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ മകനും കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന പ്രസഡിണ്ടുമാണ് ആര്യാടന്‍ ഷൗക്കത്ത്. അദ്ദേഹം നഗരസഭ ചെയര്‍മാനായിരുന്നപ്പോഴും അതിന് ശേഷവും നടന്ന നിലമ്പൂര്‍ പാട്ടുത്സവം ഫെസ്റ്റിവലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരിലൊരാളായിരുന്നു സിബി വയലില്‍.

പാട്ടുത്സവത്തിനായി എല്ലാ വര്‍ഷവും കോടിക്കണക്കിന് രൂപ അദ്ദേഹം ചിലവഴിച്ചിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്ത് നഗരസഭ ചെയര്‍മാനായിരുന്ന സമയത്ത് നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പിന്നില്‍ സിബി വയലിന്റെ പണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മേരിമാതാ ട്രസ്റ്റിന്റെ മറവില്‍ നടന്ന തട്ടിപ്പുകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന് കൂടി അറിവും പങ്കും ഉള്ളതായാണ് വിവരം. ഉപരിപഠനാര്‍ത്ഥം വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ കയറ്റി അയച്ചിരുന്ന സ്ഥാപനമാണ് മേരിമാതാ. നിലമ്പൂരിലും മറ്റും ഇവര്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളിലെല്ലാം സിബി വയലിനോടൊപ്പം ആര്യാടന്‍ ഷൗക്കത്തിന്റെയും ചിത്രങ്ങളുണ്ടായിരുന്നു. നഗരസഭ ചെയര്‍മാന്റെ കൂടി അറിവോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ തന്നെയാണ് വിദേശത്തേക്ക് ഉപരിപഠനത്തിന് പോകാന്‍ വേണ്ടി വിദ്യാര്‍ത്ഥികള്‍ മേരിമാതയെ തെരഞ്ഞെടുത്ത്.

അമേരിക്ക, കാനഡ, അസ്‌ത്രേലിയ എന്നിവിടങ്ങളില്‍ എംബിബിഎസ് പഠനത്തിന് സീറ്റ് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥികളെ പറ്റിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് സിബി അറസ്റ്റിലാകുന്നത്. ലോകസഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന സിബിയോട് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നത്. പണം കൊടുത്ത് സ്ഥിരമായി വിവിധ സംഘനകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും അവാര്‍ഡുകള്‍ വാങ്ങുന്ന സിബിക്ക് കേന്ദ്ര മന്ത്രിമാരെ കൊണ്ട് വന്ന് നിലമ്പൂരില്‍ സ്വീകരണം നല്‍കിയതിന് പിന്നിലും ആര്യാടന്‍ ഷൗക്കത്തായിരുന്നു. സിബിക്കെതിരെ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം 9 കേസുകള്‍ നിലവിലുണ്ട്. വിദേശ രാജ്യങ്ങള്‍ക്ക് പുറമെ തൃശൂര്‍ അമല, സിഎംസി വെല്ലൂര്‍ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 30-35 ലക്ഷം രൂപയോളം വീതം വാങ്ങി വഞ്ചിച്ചെന്നും അദ്ദേഹത്തിനെതിരെ പരാതികളുണ്ട്.

ഫുഡ്‌കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗത്വം നേടിത്തരാമെന്ന് വാഗ്ദാനം നല്‍കി ആര്യാടന്‍ ഷൗക്കത്തും വിനോദ്കുമാര്‍ എന്ന മാധ്യമപ്രവര്‍ത്തകനും 3 കോടി രൂപ കൈപറ്റിയെന്ന് സിബി എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തത്. എന്നാല്‍ അംഗത്വം വ്യാജമായിരുന്നു എന്നും കണ്ടെത്തിയിരുന്നു. വ്യാജ അംഗത്വത്തിന്റെ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയതും ആര്യാടന്‍ ഷൗക്കത്ത് ഇടപെട്ടുകൊണ്ടാണ്. ഇതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എവിടെ നിന്നാണ് ഇത്തരത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതെന്നും കണ്ടത്തേണ്ടതുണ്ട്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബിനാമി ആയാണ് സിബി അറിയപ്പെടുന്നത്. ആര്യാടന്‍ ഷൗക്കത്തിന്റെ എല്ലാ ബിസിനസ് സംരംഭങ്ങള്‍ക്കും പിന്നില്‍ സിബിയുണ്ട്.

തിരുവമ്പാടി സ്വദേശിയായ സിബിക്ക് നിലമ്പൂരില്‍ ആംഢംബര വീടും വാഹനങ്ങളും ഓഫീസുമുണ്ടായിരുന്നു.സിബി നേരത്തെ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഒരു ദിവസം നിരാഹാരം ഇരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫാദര്‍ ടോമിനെ നിലമ്പൂരിലെത്തിച്ചതിന് പിന്നിലും സിബിയുടെ സ്വാധീനമുണ്ടായിരുന്നു.ആര്യാടന്‍ ഷൗക്കത്ത് പുതിയതായി നിര്‍മ്മിക്കുന്ന ചിത്രീകരണം പൂര്‍ത്തിയായ സിനിമ വര്‍ത്തമാനത്തെ കുറച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ സിനിമക്ക് വേണ്ടി ഉപയോഗിച്ച പണത്തെ കുറിച്ചാണ് അന്വേഷണം. സിദ്ധാര്‍ത് ശിവ സംവിധാനം ചെയ്യുന്ന, പാര്‍വതി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ നിര്‍മ്മാതാവാണ് ആര്യാടന്‍ ഷൗക്കത്ത്. ഒരു സിനിമ നിര്‍മ്മിക്കാന്‍ തരത്തിലുള്ള സമ്പാദ്യം എങ്ങനെ ആര്യാടന്‍ ഷൗക്കത്തിനുണ്ടായി എന്നതിനെ കുറിച്ചും അന്വേഷിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category