1 GBP = 96.00 INR                       

BREAKING NEWS

പി കെ കൃഷ്ണദാസ് പക്ഷത്തെ നേതാക്കളെ തഴയുന്നത് പതിവു പരിപാടി; ഗ്രൂപ്പില്ലാതെ നില്‍ക്കുന്നവരെയും വെട്ടിനിരത്തുന്നത് പതിവ്; സീനിയര്‍ നേതാവായ കുമ്മനത്തെ അവഗണിച്ചത് പൊറുക്കാന്‍ കഴിയില്ലെന്നും വാദം; കേന്ദ്രത്തിലെയും കേരളത്തിലെയും അധികാര സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത് മുരളീധര പക്ഷത്തുള്ള നേതാക്കള്‍; കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഏകപക്ഷീയമായി പോകുന്നതില്‍ അതൃപ്തിയുമായി നേതാക്കള്‍; വി മുരളീധര പക്ഷത്തിനെതിരെ പടയൊരുക്കം

Britishmalayali
kz´wteJI³

കൊച്ചി: കെ സുരേന്ദ്രന്‍ ബിജെപി നേതൃത്വം ഏറ്റെടുത്തതോടെ തങ്ങളെ അവഗണിക്കുന്നു എന്ന പരാതിയുമായി പി കെ കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കേന്ദ്ര നേതൃത്വത്തിലേക്ക് എ പി അബ്ദുള്ളക്കുട്ടി അടക്കമുള്ളവര്‍ എത്തിയതോടെ സംസ്ഥാനത്തെ ബിജെപി നേതൃനിരയില്‍ കടുത്ത അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റശേഷം നടന്ന പുനഃസംഘടനയില്‍ വെട്ടിനിരത്തപ്പെട്ട നേതാക്കള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കളും പടപ്പുറപ്പാടുമായി രംഗത്തിറങ്ങിയിരിക്കയാണ്. വി മുരളീധര വിഭാഗന്റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരായണ് ഇവര്‍ രംഗത്തുവരുന്നത്.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുമ്പോഴാണ് ശോഭാ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി കോര്‍-കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത്. അധ്യക്ഷസ്ഥാനത്തേക്ക് കെ. സുരേന്ദ്രന് ഭീഷണിയായിരുന്ന ശോഭയെ കോര്‍ കമ്മിറ്റിയില്‍നിന്ന് മാറ്റിനിര്‍ത്തിയത് ബിജെപി.യില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തനരംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്ന അവര്‍ അവഗണനക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ മുന്നോട്ടുവരുകയാണ്.

ഗ്രൂപ്പില്ലെന്ന കാരണത്താല്‍ വെട്ടിനിരത്തപ്പെട്ടവരെ ഒന്നിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍, ജെ.ആര്‍. പത്മകുമാര്‍, എ.കെ. നസീര്‍, ബാഹുലേയന്‍ തുടങ്ങി പല മുതിര്‍ന്ന നേതാക്കളും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ ഇവര്‍ രഹസ്യ യോഗം ചേര്‍ന്നുവെന്നാണ് ലഭിക്കുന്ന സൂചന. ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലെ ചര്‍ച്ചകളുടെക്കൂടി അടിസ്ഥാനത്തിലായിരുന്നു യോഗമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തോട് ചില കാര്യങ്ങളില്‍ വിയോജിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കാതെ മാറിനില്‍ക്കുന്ന ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തു.

ശോഭാ സുരേന്ദ്രനെ കൂടാതെ മുന്‍ വൈസ് പ്രസിഡന്റുമാരായ കെ.പി. ശ്രീശന്‍, പി.എം. വേലായുധന്‍, മുന്‍ സംസ്ഥാനവക്താവ് ജെ.ആര്‍. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തതെന്നറിയുന്നു. പലപാര്‍ട്ടികളും വിട്ടെത്തിയ എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനും ടോം വടക്കനെ വക്താവുമാക്കിയുള്ള പുനഃസംഘടനയിലൂടെ വര്‍ഷങ്ങളായി ബിജെപി.യില്‍ പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ചതിലുള്ള പ്രതിഷേധം യോഗം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ സംഘടനാപ്രശ്നങ്ങളില്‍ നിലപാട് ശക്തമാക്കുന്നതിനുള്ള യോഗം ജില്ലാ അടിസ്ഥാനത്തില്‍ ഉള്‍പ്പെടെ സമാന്തരപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനവുമെടുത്തു.

അര്‍ഹരായ നേതാക്കളെ അവഗണിക്കുന്നതിനെതിരേയും സംഘടനാപ്രശ്നങ്ങളിലും ഇടപെടും. ജില്ലാതലങ്ങളിലും പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ ചേരുന്നതിനും ഗ്രൂപ്പ് യോഗത്തില്‍ തീരുമാനിച്ചതായി അറിയുന്നു. ശോഭാ സുരേന്ദ്രന്‍ കുറേക്കാലമായി തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടിലാണ് താമസിക്കുന്നത്. ശോഭയുടെ സൗകര്യം കണക്കിലെടുത്താണ് തൃശ്ശൂരില്‍ യോഗം വെച്ചതെന്നാണ് നേതാക്കള്‍ പറയുന്നത്. വടക്കന്‍ മേഖലയില്‍ കെ.പി. ശ്രീശനും മധ്യമേഖലയില്‍ പി.എം. വേലായുധനും തെക്കന്മേഖലയില്‍ ജെ.ആര്‍. പത്മകുമാറും ബാഹുലേയനും പാര്‍ട്ടിയിലെ അസംതൃപ്തരുടെ മുന്നേറ്റത്തിന് നേതൃത്വംനല്‍കും. ജെ.ആര്‍. പത്മകുമാര്‍ സംസ്ഥാന ട്രഷററാണെങ്കിലും ആ സ്ഥാനത്ത് തളച്ചിട്ടിരിക്കുകയാണെന്ന പ്രചാരണമാണുള്ളത്.

ബിജെപി. സംസ്ഥാന കോര്‍ കമ്മിറ്റികളില്‍ മുന്‍ അധ്യക്ഷന്മാരെ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ജില്ലാ അധ്യക്ഷന്മാരെ അത്തരത്തില്‍ സമിതികളില്‍ ഉള്‍പ്പെടുത്താറില്ല. ജില്ലാ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുന്നവര്‍ പലപ്പോഴും പൊതുരംഗത്തുനിന്നുതന്നെ ഒഴിവാക്കപ്പെടാറാണ് പതിവ്. എല്ലാ മുന്‍ ജില്ലാ പ്രസിഡന്റുമാരെയും മുന്‍നിരയിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമം. രാജിവെച്ചുപോയ വനിതാ നേതാക്കളുടെ പട്ടികയും അസംതൃപ്തര്‍ എടുക്കുന്നുണ്ട്. എന്തുകൊണ്ട് ഇവര്‍ പാര്‍ട്ടിവിട്ടുപോയെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

കുമ്മനത്തെ പോലൊരു നേതാവിനെ തഴഞ്ഞതിലും കടുത്ത അമര്‍ഷമാണ് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കുമ്മനത്തിനു കാബിനറ്റ് മന്ത്രിപദം നല്‍കണമെന്ന ആവശ്യം ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ബിജെപി ദേശീയ നേതൃത്വത്തിനു മുന്നില്‍ വച്ചതായാണു വിവരം. എന്നാല്‍, കുമ്മനത്തെ പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

കോര്‍ കമ്മിറ്റി യോഗത്തിനു കൊച്ചിയിലുണ്ടായിരുന്ന സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തിയപ്പോഴാണ് നേതൃത്വം ഈ ആവശ്യം മുന്നോട്ടുവച്ചത്. കുമ്മനത്തിനു സംഘടനാ പദവി നല്‍കാതിരുന്നതിലെ അതൃപ്തിയും ആര്‍എസ്എസ് സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചു. അതേസമയം കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നു മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ വിട്ടുനിന്നു. അദ്ദേഹത്തെ നേരിട്ട് അറിയിക്കാതെയായിരുന്നു യോഗമെന്നാണറിയുന്നത്.

അബ്ദുല്ലക്കുട്ടിയുടെ സ്ഥാനലബ്ധിയില്‍ കൂടുതല്‍ അതൃപ്തി പ്രകടിപ്പിച്ചതു കൃഷ്ണദാസ് പക്ഷമാണ്. പി.കെ.കൃഷ്ണദാസ് പക്ഷത്തെ അവഗണിക്കുകയാണെന്ന പരാതി ആ വിഭാഗത്തിനുണ്ട്. കേന്ദ്ര നേതൃത്വത്തില്‍ വി മുരളീധരനുള്ള പിടിപാടാണ് ഇതിന് കാരണമെന്നും ഇവര്‍ പറയുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പ്രമുഖ വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അവഗണിക്കപ്പെടുന്നുവെന്ന പരാതിയുള്ളവരാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍ക്കാലം സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. വ്യക്തമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category