1 GBP = 96.00 INR                       

BREAKING NEWS

ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയില്‍ സര്‍ക്കാറിന് കോടതിയുടെ പ്രഹരം; പദ്ധതിയിലെ സിബിഐ അന്വേഷണത്തെ തടയില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ല; സിബിഐ അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്ന് നിര്‍ദ്ദേശം; ഹര്‍ജി യുണിടാക്കിനും സാനി വെഞ്ച്വേഴ്സിനും വേണ്ടിയെന്നും സംശയം പ്രകടിപ്പിച്ചു കോടതി; അടുത്ത മാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും; സുപ്രീം കോടതിയില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകനെ ഇറക്കിയും സര്‍ക്കാറിന് രക്ഷയില്ല

Britishmalayali
kz´wteJI³

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും ലൈഫ് മിഷന്‍ സിഇഒക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി ഹര്‍ജി നല്‍കിയത് പദ്ധതിയുടെ നടത്തിപ്പുകാരായ യുണിടാക്കിനും സാനി വെഞ്ചേഴ്സിനും വേണ്ടിയാണോ എന്നും സംശയം പ്രകടിപ്പിച്ചു. കേസ് വീണ്ടും അടുത്തമാസം പരിഗണിക്കും.

നേരത്തെ രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് സിബിഐ നടത്തുന്നതെന്നാണ് കേരള സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. രാഷ്ട്രീയക്കാരന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നതെന്നും കോടതിയെ സര്‍ക്കാര്‍ ബോധിപ്പിച്ചു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.വി വിശ്വനാഥനാണ് ഡല്‍ഹിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സര്‍ക്കാറിന് വേണ്ടി ഹാജരായത്. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ. നല്‍കിയ പരാതിയും ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ.രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ. ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി.

സിബിഐ.അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി തെറ്റാണെന്നും എഫ്.ഐ.ആര്‍. നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന പൊലീസ് സംവിധാനം മറികടന്ന് ഏതെങ്കിലും ഏജന്‍സിയോട് അന്വേഷണം നടത്താന്‍ ഉത്തരവിടാനാകില്ലെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം മുറുകവേ ഏറ്റവും പ്രതിസന്ധിയില്‍ ആകാന്‍ പോകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതുകൊണ്ട് തന്നെ അന്വേഷണത്തിന് തടയിടാന്‍ ഉറപ്പിച്ചു കൊണ്ടു തന്നെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതും.

അതേസമയം വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ വിദേശ സഹായം വാങ്ങുന്നതിനു യാതൊരു വിലക്കുമില്ലെന്നാണ് സര്‍ക്കാറിന്റെ വാദം. അത്തരം വിലക്കുള്ള കമ്പനികളല്ല യൂണിടാക്കും സെയ്ന്‍ വെഞ്ച്വേഴ്‌സും എന്ന വാദവുമായാകും ലൈഫ് മിഷന്‍ ഇടപാടിലെ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുക. അവര്‍ വിദേശസഹായം വാങ്ങിയെന്നു കരുതിയാല്‍ തന്നെ നിയമപ്രകാരം കുറ്റമല്ല. ബിസിനസിന്റെ ഭാഗമായി സാധന സാമഗ്രികള്‍, സേവനങ്ങള്‍ തുടങ്ങിയവയ്ക്കു വിദേശത്തു നിന്നു ഫീസായോ, ചെലവായോ പണം സ്വീകരിക്കാം. അതിനാല്‍ ലൈഫ് മിഷന്‍ ഇടപാട് വിദേശസംഭാവനാ നിയന്ത്രണ നിയമത്തിനു കീഴില്‍ വരില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.

സിബിഐയുടെ എഫ്‌ഐആര്‍ നിയമവിരുദ്ധവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നു സര്‍ക്കാര്‍ പറയുന്നു. അനില്‍ അക്കരയുടെ പരാതി രാഷ്ട്രീയപ്രേരിതം. പ്രാഥമിക അന്വേഷണം പോലും നടത്താതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ദുരുദ്ദേശ്യം വ്യക്തമെന്നും വാദമുണ്ട്. സംസ്ഥാന പൊലീസിനെ മാറ്റിനിര്‍ത്തി പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നു വിജ്ഞാപനമിറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല. സര്‍ക്കാരോ ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. നിര്‍മ്മാണ കരാര്‍ യൂണിടാക് കമ്പനിയും യുഎഇ കോണ്‍സല്‍ ജനറലും തമ്മിലാണ്. യൂണിടാക്കിനെയും സെയിന്‍ വെഞ്ച്വേഴ്‌സിനെയും തിരഞ്ഞെടുത്തതു സ്‌പോണ്‍സറാണ്. ഇതില്‍ സംസ്ഥാനത്തിനോ ലൈഫ് മിഷനോ പങ്കില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയിലെ ഇടപാടുകളുടെ അന്വേഷണത്തില്‍ സിബിഐ ഏറെ മുന്നേറിക്കഴിഞ്ഞതായി സൂചന. ലൈഫ് മിഷന്റെ നിര്‍മ്മാണകരാര്‍ ലഭിച്ച സന്തോഷ് ഈപ്പനെ തന്നെയാണ് സിബിഐ മുഖ്യ കരുവാക്കിയത്. മിഷനുമായി ബന്ധപ്പെട്ടു അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സന്തോഷ് ഈപ്പന്റെ ഭാര്യ യൂണിടാക് ഡയരക്ടര്‍ ആണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഭാര്യയെ കൂടി സിബിഐ വിളിച്ചു വരുത്തിയിരുന്നു. ഇത് സന്തോഷ് ഈപ്പനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഒരു വഴി കൂടിയായിരുന്നു.

സന്തോഷ് ഈപ്പനെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പ്രതി ചേര്‍ത്തത് ലെഫ് മിഷന്‍ എംഡി സന്തോഷ് ഈപ്പനെ മാത്രമാണ്. കൃത്യമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഭാര്യയെ സാക്ഷിയാക്കുകയോ പ്രതിപ്പട്ടികയില്‍ നിന്ന് മാറ്റുകയോ ചെയ്യുമെന്ന സൂചനകളാണ് സിബിഐ നല്‍കിയത്. ഇതിന്റെ സന്ദേശം മനസിലായതിനാല്‍ അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോഴ നല്‍കിയില്ല കമ്മിഷന്‍ നല്‍കി എന്നാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. ഇടനിലക്കാര്‍ക്ക് കമ്മിഷന്‍ നല്‍കുക സ്വാഭാവികമാണ്. അതിനാല്‍ കമ്മിഷന്‍ നല്‍കി. ഈ കമ്മിഷന്‍ ഒരു കൈക്കൂലിയല്ല എന്നാണ് ഈപ്പന്‍ പറഞ്ഞത്.

ലെഫ് മിഷനെ കുറിച്ചും അതിന്റെ ഉള്ളുകള്ളികളെക്കുറിച്ചും വ്യക്തമായ ചിത്രം സന്തോഷ് ഈപ്പന്റെ കയ്യിലുണ്ട് എന്നാണ് ചോദ്യം ചെയ്യല്‍ വേളയില്‍ സിബിഐയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ലൈഫ് മിഷന്‍ കമ്മിഷന്റെ കാര്യങ്ങള്‍, സ്വപ്ന സുരേഷ് സുരേഷ് ബന്ധം തുടങ്ങി എല്ലാ കാര്യങ്ങളും ഈപ്പന്‍ ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞിട്ടുണ്ട്. ഒരു കമ്പനി എന്ന നിലയില്‍ കരാര്‍ ലഭിക്കാന്‍ ഏതറ്റം വരെയും പോകേണ്ടി വരും എന്ന കാര്യമാണ് സിബിഐയ്ക്ക് മുന്നില്‍ ഈപ്പന്‍ വെളിപ്പെടുത്തിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നീങ്ങുമ്പോള്‍ ഇതിനു ഇടനിലക്കാരായി ആളുകള്‍ ഉണ്ടാകും.

കരാര്‍ ലഭിക്കുമ്പോള്‍ വിയര്‍പ്പിന്റെ വില അവര്‍ക്ക് കമ്മിഷന്‍ എന്ന രീതിയില്‍ നല്‍കും. പക്ഷെ ഇത് കൈക്കൂലിയല്ല. സ്വപ്ന ഇടനിലക്കാരിയാണ്. സ്വപ്ന വഴിയാണ് തനിക്ക് കമ്മിഷന്‍ ലഭിച്ചത്. അതുകൊണ്ട് തന്നെ സ്വപ്ന പറഞ്ഞ രീതിയില്‍ കമ്മിഷന്‍ ആയി തുക നല്‍കി. വടക്കാഞ്ചേരി പ്രോജക്റ്റ് ഒരു തുടക്കം മാത്രം. മറ്റു ലൈഫ് മിഷന്‍ പ്രോജക്ടുകളും ലഭിക്കും. അതിനൊക്കെ കമ്മിഷന്‍ തുകയും നല്‍കേണ്ടി വരും. ഇത് നല്‍കാന്‍ കമ്പനി എന്ന നിലയില്‍ തങ്ങള്‍ തയ്യാറാണ്. ഏത് കമ്പനിയും കരാര്‍ എടുത്താല്‍ ഇടനിലക്കാര്‍ക്ക് കമ്മിഷന്‍ നല്‍കും. ആ രീതിയിലുള്ള ഇടപാടാണ് നടന്നത്.

സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കിയ സിബിഐ മുകളില്‍ ആരൊക്കെ എന്ന രീതിയില്‍ ചോദ്യങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഈ മൊഴിയില്‍ നിന്നാണ് ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിലെക്കും ശിവശങ്കറിലേക്കും സഞ്ചരിച്ചത്. ശിവശങ്കറിലേക്ക് സഞ്ചരിക്കുമ്പോള്‍ ലൈഫ് മിഷന്‍ ചെയര്‍മാന്‍ ആയ മുഖ്യമന്ത്രിയിലേക്കും സ്വാഭാവികമായി അന്വേഷണം നീങ്ങും. അവതാരങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അകറ്റി നിര്‍ത്തും എന്ന് പ്രഖ്യാപനം നടത്തിയിട്ട് സ്വപ്ന പോലുള്ള അവതാരങ്ങള്‍ എങ്ങനെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് വന്നും എന്നും കമ്മിഷന്‍ കൈപ്പറ്റി എന്നും ചോദിക്കുമ്പോള്‍ ലൈഫ് മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിബിഐയ്ക്ക് മുന്നില്‍ മറുപടി പറയേണ്ടി വരും. അത് റെഡ് ക്രസന്റും യൂണിറാക്കും തമ്മിലുള്ള ഇടപാടാണ് എന്ന് മുഖ്യമന്ത്രിക്ക് പറഞ്ഞ ഒഴിയാന്‍ കഴിയില്ല. കാരണം കരാര്‍ ഒപ്പ് വെച്ചിരിക്കുന്നത് ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലാണ്. ധാരണാപത്രം ഒപ്പ് വെച്ചതും മുഖ്യമന്ത്രിയുടെ ഓഫിസില്‍ വെച്ചും.

യു.വി.ജോസ് സിബിഐയ്ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞത് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കിയത്. സിഇഒ എന്ന നിലയില്‍ പദ്ധതി നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. കരാര്‍ എല്ലാം മുകളില്‍ നിന്നും വന്നതാണ്. സ്വയം രക്ഷപ്പെടാനുള്ള ശക്തമായ മൊഴികള്‍ യു.വി.ജോസിന്റെ കയ്യില്‍ നിന്നും വന്നപ്പോള്‍ കൂടുതല്‍ കുരുക്കിലാകുക ലൈഫ് മിഷനില്‍ യു.വി.ജോസിനെ നിയന്ത്രിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ തന്നെയാണ്. സിബിഐ വന്നതിനാല്‍ ശിവശങ്കര്‍ അറസ്റ്റിലാകാനുള്ള സാധ്യതകള്‍ ഏറെയാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയാല്‍ ശിവശങ്കറിന്റെ അറസ്റ്റ് വന്നേക്കും.


 

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category