1 GBP = 96.00 INR                       

BREAKING NEWS

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം കേരളത്തില്‍; 36 മടങ്ങ് തിരിച്ചറിയാത്ത കോവിഡ് രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനം; 14 ജില്ലകളിലും സീറോളജിക്കല്‍ സര്‍വേ നടത്താനും നിര്‍ദ്ദേശം;2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തില്‍ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാമെന്ന് നിഗമനം; രോഗബാധിതരായ പൊലീസുകാരുടെ എണ്ണവും വര്‍ധിക്കുന്നു; ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമതല നല്‍കാനും നീക്കം

Britishmalayali
kz´wteJI³

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം കേരളത്തില്‍; 36 മടങ്ങ് തിരിച്ചറിയാത്ത കോവിഡ് രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനം; 14 ജില്ലകളിലും സീറോളജിക്കല്‍ സര്‍വേ നടത്താനും തീരുമാനം; 2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തില്‍ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാമെന്ന് നിഗമനം; രോഗബാധിതരായ പൊലീസുകാരുടെ എണ്ണവും വര്‍ധിക്കുന്നു; ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമത നല്‍കാനും നീക്കം

തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത കോവിഡ് ബാധിതരും ഉണ്ടാകാമെന്ന് വിദഗ്ദ്ധര്‍. അണ്‍ലോക്കിങ് പ്രക്രിയയും മലയാളിയുടെ ഓണ ആഘോഷങ്ങള്‍ക്ക് പിന്നാലെയുമാണ് രോഗബാധിതര്‍ ഇരട്ടിയായി കുതിച്ചുയരുന്നത്. ഓണത്തിന് മുന്‍പ് വരെ ആയിരം രോഗികള്‍ റിപ്പോര്‍ട്ട ചെയ്ത കേരളത്തില്‍ ദിനം പ്രതി 8,000 രോഗികള്‍ വരെ എത്തിയ സ്ഥിതിയായി.

അതിനാല്‍ തന്നെ രോഗവ്യാപന നിരക്ക് കൂടുമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കുന്നത്.തിരിച്ചറിയാത്ത രോഗികള് 36 ഇരട്ടിവരെ കേരളത്തില്‍ ഉണ്ടെന്ന് ഐ.എം.എ വ്യക്തമാക്കുന്നത്. ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നാല്‍ ഈ കണക്കില്‍ മാറ്റങ്ങളുണ്ടാകാം.

ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തില്‍ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതര്‍ 59,640 ആയിരുന്നു.

ടെസ്റ്റുകള്‍ നടത്തുന്നതിലുള്ള പ്രാദേശിക വ്യത്യാസങ്ങളും സീറോളജിക്കല്‍ സര്‍വേ നടത്തിയ മേഖലകളുടെ പ്രത്യേകതയുമൊക്കെ കണക്കില്‍ മാറ്റംവരുത്താനിടയുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് സര്‍വേ നടത്തിയത്. ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആര്‍ പുറത്തുവിട്ടിട്ടില്ല.

ഇപ്പോള്‍ 2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തില്‍ അതിന്റെ 36 മടങ്ങ് എന്ന കണക്കില്‍ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാം. ഒരു സമൂഹത്തില്‍ 30% പേര്‍ രോഗികളായാല്‍ പിന്നീടു രോഗബാധിതരുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍. ഈ കണക്കുപ്രകാരം ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 3.5 ലക്ഷം വരെ എത്താമെന്നും അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നും കേരളത്തിലെ കോവിഡ് കണക്കുകളില്‍ പഠനം നടത്തുന്ന ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു.

അതേസമയം, നിലവിലുള്ളതിന്റെ 10,15 ഇരട്ടി വരെ മാത്രമേ തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്ന് ഡോ. പത്മനാഭ ഷേണായ് പറഞ്ഞു. സീറോളജിക്കല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന കിറ്റിന്റെ കൃത്യതക്കുറവു മൂലം ഫാള്‍സ് പോസിറ്റീവ് സാധ്യത കൂടുതലായതുകൊണ്ടാണ് ഈ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് അറിയാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും 14 ജില്ലകളിലും സീറോളജിക്കല്‍ സര്‍വേ നടത്തണമെന്ന് വിദഗ്ധസമിതി നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
 
പൊലീസുകാരുടെ കോവിഡ് സഹായം പകുതിയാക്കുന്നു
കോവിഡ് ചികിത്സയ്ക്കു പൊലീസുകാര്‍ക്കു നല്‍കിയിരുന്ന 10,000 രൂപയുടെ സഹായം 5000 ആക്കി കുറയ്ക്കാന്‍ തീരുമാനം. കോവിഡ് ബാധിക്കുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണിത്.

രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പഠനം. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് എംജിആര്‍) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തില്‍ 7 ദിവസത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ 11 മാത്രം. 30 ദിവസത്തെ എംജിആര്‍ രാജ്യത്ത് 45 ആണെങ്കില്‍ കേരളത്തില്‍ 98.

താരതമ്യേന ടെസ്റ്റുകള്‍ കുറവെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിയിലും പുതുച്ചേരിയിലും കോവിഡ് ബാധിതര്‍ വര്‍ധിച്ചപ്പോള്‍ പരിശോധന ഇരട്ടിയോളം കൂട്ടി. ഡല്‍ഹിയില്‍ ഓരോ 10 ലക്ഷം പേരിലും 1,53,565 പേര്‍ക്കു കോവിഡ് പരിശോധന. പുതുച്ചേരിയില്‍ 1,21,370. കേരളത്തില്‍ 76,109 മാത്രം.

 

ഗസറ്റഡ് ഉദ്യോഗസ്ഥരെ സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരുടെ അധികാരത്തില്‍ രംഗത്തെത്തുന്നു

കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ആള്‍ക്കൂട്ട നിയന്ത്രണമുള്‍പ്പെടെ കര്‍ക്കശ നടപടികള്‍ക്കു കൂടുതല്‍ ഗസറ്റഡ് ഉദ്യോഗസ്ഥരെ സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരുടെ അധികാരങ്ങളോടെ രംഗത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആരോഗ്യം, പൊലീസ്, തദ്ദേശഭരണം ഒഴികെ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണു നിയമിക്കുക.

'ബ്രേക്ക് ദ് ചെയിന്‍' കര്‍ശനമായി നടപ്പാക്കുക, വിവാഹവും മരണവും പോലുള്ള ചടങ്ങുകളിലെ കോവിഡ് പ്രോട്ടോക്കോള്‍ പാലനം നിരീക്ഷിക്കുക, ക്വാറന്റൈന്‍, ഐസലേഷന്‍, റിവേഴ്സ് ക്വാറന്റൈന്‍ എന്നിവ ഉറപ്പാക്കുക, കടകളിലും ചന്തകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുക തുടങ്ങിയവയാകും ഇവരുടെ പ്രധാന ചുമതലകള്‍. ഇതു സംബന്ധിച്ചു ദുരന്തനിവാരണ നിയമ പ്രകാരം സര്‍ക്കാര്‍ ഉത്തരവിറക്കി.

ക്രിമിനല്‍ നടപടി ചട്ടത്തിലെ (സിആര്‍പിസി) വകുപ്പ് 21 പ്രകാരമുള്ള അധികാരം ഇവര്‍ക്കു നല്‍കാന്‍ ആഭ്യന്തര വകുപ്പു വേറെ ഉത്തരവിറക്കും. നിലവില്‍ റവന്യു വകുപ്പിലെ തഹസില്‍ദാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് അധികാരം.

സെക്ടര്‍ മജിസ്ട്രേട്ട് ആന്‍ഡ് കോവിഡ് സെന്റിനല്‍ (കോവിഡിന്റെ കാവല്‍ഭടന്മാര്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഇവരെ കോവിഡ് പോസിറ്റീവായവര്‍ കൂടുതലായ പഞ്ചായത്തുകളോ നഗരസഭകളോ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അധ്യക്ഷരായ കലക്ടര്‍മാരാകും നിയമിക്കുക. ഇവരുടെ അധികാരപരിധി വ്യക്തമായി നിര്‍വചിച്ചു കലക്ടര്‍ നിയമന ഉത്തരവിറക്കും. ഈ ഉദ്യോഗസ്ഥര്‍ അവരുടെ വകുപ്പുകളിലെ സഹപ്രവര്‍ത്തകരുടെ സേവനം കൂടി പ്രയോജനപ്പെടുത്തി ഒരു സംഘമായി പ്രവര്‍ത്തിക്കാനാണു നിര്‍ദ്ദേശം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category