1 GBP = 96.00 INR                       

BREAKING NEWS

ഇന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും യാത്രാവേളയില്‍ കൈയില്‍ കരുതേണ്ട; വാഹന രേഖകള്‍ ഡിജിറ്റല്‍ രേഖകളാക്കി സൂക്ഷിച്ചാല്‍ മതി; ഡിജിലോക്കര്‍ ആപ്പുണ്ടെങ്കില്‍ പേടിക്കാതെ യാത്ര ചെയ്യാമെന്ന് കേരളാ പൊലീസും; ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവുന്നത് നാവിഗേഷന് മാത്രം; വിദേശത്തേയ്ക്ക് പണം അയക്കുന്നതിന് ചെലവേറും; വിദേശത്തേയ്ക്ക് അയക്കുന്ന പണത്തിന് 5 ശതമാനം നികുതി ഈടാക്കും: ഇന്ന് മുതല്‍ നിരവധി പരിഷ്‌ക്കാരങ്ങള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ രാജ്യത്ത് കൂടുതല്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. ഡിജിലോക്ക് സംവിധാനം അടക്കമുള്ള കാര്യങ്ങളില്‍ അടിമുടി മാറ്റമാണ് വരാനിരിക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ആര്‍സി ബുക്കും ഡ്രൈവിങ് ലൈസന്‍സും ഒരുമിച്ച് എപ്പോഴും കൈയില്‍ കരുതണം എന്ന തലവേദന ഇല്ല. വാഹന വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇവയുടെ സോഫ്റ്റ് കോപ്പി കൈവശം ഉണ്ടെങ്കില്‍ ധൈര്യമായി യാത്ര ചെയ്യാം. ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയ്ക്ക് ഫിസിക്കല്‍ വേരിഫിക്കേഷന്‍ ഇല്ല. റോഡു ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന വിജ്ഞാപനം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയാണ്.

വാഹനത്തിന്റെ മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, ഇ-ചെല്ലാന്‍ തുടങ്ങിയവ എല്ലാം ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാം. ഇതിന് സര്‍ക്കാരിന്റെ ഡിജിലോക്കര്‍ അല്ലെങ്കില്‍ എം-പരിവാഹന പോര്‍ട്ടലുകളെ ആശ്രയിക്കാം. അതുപോലെ ഡ്രൈവിങ് ചെയ്യുമ്പോള്‍ നാവിഗേഷനു മാത്രമോ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാനാകൂ. കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റാ ബേസില്‍ 10 വര്‍ഷം വരെ വാഹന ഉടമകളുടെ രേഖകളും പിഴ വിവരങ്ങളും സര്‍ക്കാരിന് സൂക്ഷിക്കാന്‍ ആകും.

വാഹന പരിശോധനയ്ക്കിടെ ഡിജിറ്റല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് കേരള പൊലീസ് അറിയിച്ചിട്ടുണ്ട്. ഒഫിഷ്യല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രേഖകള്‍ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളില്‍ ഡിജിറ്റലായി സൂക്ഷിക്കാം.വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര് വാഹന നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
രേഖകള്‍ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളില്‍ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര് വാഹന നിയമപ്രകാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹന് എന്നീ ആപ്പുകള് മുഖേന ഡ്രൈവിങ് ലൈസന്സ് ,രജിസ്ട്രേഷന്, ഇന്ഷുറന്സ്, ഫിറ്റ്നെസ്, പെര്മിറ്റ്, തുടങ്ങിയ രേഖകള് ഡിജിറ്റലായി സൂക്ഷിക്കാന് കഴിയും. വാഹന പരിശോധനകള്‍ക്കിടയില്‍ പൊലീസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥര്ക്ക് ഈ ആപ്പുകള് വഴി രേഖകള് പരിശോധിക്കാനാവും.

അതേലമയം പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിക്ക് കീഴില്‍ സൗജന്യമായി ഗ്യസ് കണക്ഷന്‍ ലഭിക്കുന്നത് സെപ്റ്റംബര്‍ 30-ഓടെ അവസാനിക്കുകയാണ്. ഇനി രാജ്യത്ത് ഗ്യാസ് കണക്ഷനും സിലിണ്ടറുകളും സൗജന്യമായിരിക്കില്ല. ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള അഞ്ചുകോടി ഗുണഭോക്താക്കള്‍ക്കു സൗജ്യനമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്നത് ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി രാജ്യത്ത് അവതരിപ്പിച്ചത്. പ്രധാനമന്ത്രി ഉജ്വല യോജനയില്‍ നിലവില്‍ അംഗത്വമില്ലാത്ത, അര്‍ഹതയുള്ള കുടുംബാംഗങ്ങള്‍ക്കും കോവിഡ് കാലത്ത് പ്രഖ്യാപിച്ച സൗജന്യ പാചക വാതക പദ്ധതിയില്‍ പങ്കാളികളാകുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു

ഇനി വിദേശത്തേയ്ക്ക് പണം അയക്കുന്നതിന് ചെലവേറും. വിദേശത്തേയ്ക്ക് അയക്കുന്ന പണത്തിന് 5 ശതമാനം നികുതി ഈടാക്കും. ഏഴു ലക്ഷം രൂപയില്‍ മുകളില്‍ ഉള്ള പണം ഇടപാടുകള്‍ക്കാണ് അഞ്ചു ശതമാനം അധിക ടിസിഎസ് ബാധകമാകുക. നിലവില്‍ ഇതിന് ടിഡിഎസ് ബാധകമാണ്. അതേസമയം ഏതു വിദേശ ടൂര്‍ പാക്കേജിനും 5 ശതമാനം നികുതി ഈടാക്കും എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഇനി വിദേശ ടൂറുകള്‍ക്ക് ചെലവേറും.

ഒക്ടോബര്‍ 1 മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് പുതിയ നിയമങ്ങള്‍ ബാധകമാകും. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇത്. പ്രീമിയം ആരോഗ്യ സേവനങ്ങളുടെ നിരക്ക് കുത്തനെ ഉയരും. ഇതുവരെ ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴില്‍ പരിരക്ഷ ഇല്ലാതിരുന്ന 17ഓളം രോഗങ്ങള്‍ക്ക് ഇനി പരിരക്ഷ ലഭ്യമാകും. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ പുതുതായി ഇന്‍ഷുറന്‍സ് എടുക്കുന്നതിനും ചെലവ് ഉയരാന്‍ കാരണം ആകും.

ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മാറ്റങ്ങളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഒരു ഓണ്‍ലൈന്‍ ഇടപാടും നടത്താത്ത കാര്‍ഡ് ഉപയോഗിച്ച് ഇനി ഓണ്‍ലൈന്‍ ഇടപാട് സാധിക്കില്ല. കാര്‍ഡ് ഉടമയ്ക്ക് ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാം. എടിഎം സേവനം ആവശ്യമില്ലാത്തവര്‍ക്ക് അത് ബാങ്കില്‍ അറിയിച്ചാല്‍ മതി. പ്രതിദിന ഇടപാടു പരിധിയും തീരുമാനിക്കാം. മധുരപലഹാരങ്ങളുടെ ഉപയോഗ കാലാവധി വ്യക്തമാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശം ഇന്നു പ്രാബല്യത്തില്‍. പായ്ക്കറ്റിലല്ലാതെ വില്‍ക്കുന്ന ജിലേബി, ലഡു തുടങ്ങിയവയ്ക്ക് ഇന്നു മുതല്‍ 'ബെസ്റ്റ് ബിഫോര്‍' തീയതി നിര്‍ബന്ധം.

17 രോഗങ്ങള്‍ക്കു കൂടി പരിരക്ഷ ഏര്‍പ്പെടുത്തിയതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും. കോവിഡും ഇന്‍ഷുറന്‍സ് പരിധിയില്‍. ടിവി ഓപ്പണ്‍ സെല്‍ പാനലിനുള്ള 5 % ഇറക്കുമതി തീരുവ ഇളവ് അവസാനിച്ചു. 32 ഇഞ്ച് ടിവിക്ക് 600 രൂപ വരെയും 43 ഇഞ്ചിന് 12001500 രൂപ വരെയും വില ഉയര്‍ന്നേക്കാം. 2018- 19 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ വൈകി സമര്‍പ്പിക്കാനും തിരുത്തി സമര്‍പ്പിക്കാനുമുള്ള സമയം നവംബര്‍ 30 വരെ നീട്ടി. 201920 ലെ റിട്ടേണ്‍ നല്‍കാനുള്ള അവസാന തീയതിയും നവംബര്‍ 30 ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനം 10 കോടി രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ക്കു മാത്രമാകും ഇന്നു മുതല്‍ സ്രോതസ്സില്‍ ആദായ നികുതി (ടിസിഎസ്) പിരിക്കാനുള്ള ചട്ടം ബാധമാകുക. 50 ലക്ഷം രൂപയ്ക്കു മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നു 0.10 % ടിസിഎസ് ഈടാക്കാനാണു നിര്‍ദ്ദേശം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category