1 GBP = 96.00 INR                       

BREAKING NEWS

വായും ജലവും ഭൂമിയും കീഴടക്കി ഇന്ത്യന്‍ പ്രതിരോധം; ശബ്ദത്തെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചതോടെ ഇന്ത്യക്ക് ചരിത്ര നേട്ടം; കരയില്‍ നിന്നും ജലത്തില്‍ നിന്നും ഇനി ശത്രുരാജ്യങ്ങള്‍ക്ക് മേല്‍ ബ്രഹ്മാസ്ത്രം പോലെ ബ്രഹ്മോസ് കുതിക്കും; ആകാശ മാര്‍ഗം മാത്രമല്ല; മിസൈല്‍ പ്രതിരോധത്തില്‍ സ്വയം പര്യാപ്തമായി ഭാരതം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈല്‍ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുരില്‍ വിജയകരമായി നടത്തി. ശബ്ദത്തെക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ ദൂരപരിധി 400 കിലോമീറ്ററാണ്.

ബൂസ്റ്റര്‍, എയര്‍ ഫ്രെയിം എന്നിവയിലടക്കം ഇന്ത്യന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന മിസൈലിന്റെ പരീക്ഷണ വിജയം പ്രതിരോധ രംഗത്തു സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്കു കരുത്തു പകരുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. കരയില്‍ നിന്നും കടലില്‍ നിന്നും വിമാനത്തില്‍ നിന്നും മിസൈല്‍ വിക്ഷേപിക്കാനാവും. റഷ്യന്‍ സഹകരണത്തോടെ പ്രതിരോധ ഗവേഷണ, വികസന കേന്ദ്രമാണു (ഡിആര്‍ഡിഒ) മിസൈല്‍ വികസിപ്പിച്ചത്.

ഡി.ആര്‍.ഡി.ഒയുടെ പിജെ-10 പദ്ധതിക്ക് കീഴിലാണ് പരീക്ഷണം നടത്തിയത്. ഒരു തദ്ദേശീയ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു മിസൈലിന്റെ വിക്ഷേപണം. ഒഡീഷയിലെ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടന്നത്.വിമാനവാഹിനികള്‍ പോലുള്ള സുപ്രധാന യുദ്ധകപ്പലുകള്‍ തകര്‍ക്കാനും ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ പറന്നെത്താനും സാധിക്കുന്നവയാണ് ഈ മിസൈലുകള്‍.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എയര്‍ഫ്രെയിമും ബൂസ്റ്ററുമുള്ള മിസൈലിന്റെ പുതിയ പതിപ്പിന്റെ രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമാണിത്. ആത്മ നിര്‍ഭര്‍ ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് വഴിയൊരുക്കിയെന്നും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ ഒപ്പം കരയില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന ഒരു റാംജെറ്റ് സൂപ്പര്‍സോണിക് മിസൈലാണ് ബ്രഹ്മോസ്. റഷ്യയിലെ എന്‍.പി.ഒ.എമ്മിന്റേയും ഡിആര്‍ഡിഒയുടേയും സംയുക്ത സംരഭമായിട്ടാണ് മിസൈല്‍ വികസപ്പിച്ചെടുത്തത്.

2017ലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണം നടന്നത്. ഏപ്രില്‍ 21 നായിരുന്നു പരീക്ഷണം. കടലില്‍ നിന്നും കരയിലേക്ക് ആക്രമണം നടത്താനുപയോഗിക്കുന്ന ബ്രഹ്മോസ് മിസൈലാണ് പരീക്ഷിച്ചത്. കടലില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കരയിലുള്ള ലക്ഷ്യം വരെ തകര്‍ക്കാന്‍ കഴിയുന്നതാണ് ഈ മിസൈല്‍. ഇതോടെ ഇന്ത്യ കരയാക്രമണ മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് നിലവില്‍ സമാനമായ പ്രതിരോധ മാര്‍ഗ്ഗങ്ങളുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category