1 GBP = 96.00 INR                       

BREAKING NEWS

ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ജില്ലാ അതിര്‍ത്തിയില്‍ തടഞ്ഞത് നിരോധനാജ്ഞ നിലനില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി; നേതാക്കള്‍ കാല്‍നടയായി യാത്ര തുടരുന്നു; പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെങ്കിലും മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് പൊലീസ്; രാജ്യമാകെ പ്രതിഷേധം ആളിക്കത്തുമ്പോഴും ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനുറച്ച് യുപി സര്‍ക്കാര്‍

Britishmalayali
kz´wteJI³

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹഥ്‌രസില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭകാരികളെ നേരിടാന്‍ ഹഥ്‌രസ് ജില്ല ഭരണകൂടം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. യമുന എക്‌സ്പ്രസ് വേയില്‍ ഡല്‍ഹി-യുപി അതിര്‍ത്തിയിലാണ് പൊലീസ് ഇരുവരുടെയും വാഹനം തടഞ്ഞത്. വാഹനം തടഞ്ഞതിനത്തുടര്‍ന്ന് നേതാക്കള്‍ കാല്‍നടയായി ഹാഥ്രസിലേക്കു തിരിച്ചു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇരുവരെയും അനുഗമിക്കുന്നുണ്ട്.

പ്രിയങ്കയും രാഹുലും എത്തുന്നതിനു മുമ്പുതന്നെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ യാത്ര പൊലീസ് തടഞ്ഞത്. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജില്ല അതിര്‍ത്തികള്‍ അടച്ചു. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.

ഹഥ്രസിന്റെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ''സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരാന്‍ അനുവദിക്കില്ല. മാധ്യമങ്ങളെ ഉള്‍പ്പെടെ ആരെയും ഇവിടേക്കു കടത്തിവിടില്ല'' എസ്പി പറഞ്ഞു.

അന്വേഷണ സംഘം ബുധനാഴ്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആക്രമണത്തിന് ഇരയായ സ്ഥലവും പരിശോധിച്ചു. അന്വേഷണസംഘം തുടര്‍ അന്വേഷണത്തിനായി പ്രദേശത്ത് ക്യാമ്പ് ചെയ്യുമെന്നും എസ്.പി വിക്രാന്ത് വിര്‍ അറിയിച്ചു. അലിഗഡ് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്നും കൂട്ടബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്നും എസ്.പി ആവര്‍ത്തിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂട്ടബലാത്സംഗം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ എന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

ഈ മാസം 14ന് ആണ് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചായിരുന്നു അന്ത്യം. അമ്മയ്‌ക്കൊപ്പം പുല്ല് വെട്ടാന്‍ പോയതിനിടെയാണ് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ നിലയില്‍ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മൃതദേഹം വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പൊലീസ് സംസ്‌കരിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി. ഇതോടെ രാജവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുപി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. യുപിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു.

പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ചതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയതായി ആരോപണം ഉയരുകയാണ്. ഹഥ്‌റസിലെ ദളിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍ പ്രദേശ് പൊലീസ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സഹാറന്‍പൂറില്‍ വീട്ടുതടങ്കലിലാണ് ചന്ദ്രശേഖര്‍ ആസാദുള്ളതെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തി. യുവതി മരിച്ചതല്ലെന്നും ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു. 'ഹഥ്‌റസ് നിര്‍ഭയ' എന്നാണ് ഇരയെ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. ഇതിന് പുറമെ പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ധനസഹായത്തിന് പുറമെ പെണ്‍കുട്ടിയുടെ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ പദ്ധതിയിലൂടെ വീടും കേസില്‍ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category