1 GBP = 102.80 INR                       

BREAKING NEWS

കോവിഡിനിടയിലും മുടങ്ങാതെ ആ സംഗീത നൃത്ത വിസ്മയം യുകെ മലയാളികളിലേക്ക്; അപൂര്‍വ്വ ദൃശ്യവിരുന്നുകളുടെ അകമ്പടിയോടെ നാളെ ഗ്രേസ് നൈറ്റ് ലൈവായി ആസ്വദിക്കാം

Britishmalayali
ജോര്‍ജ്ജ് എടത്വാ

കോവിഡ് എന്ന മഹാമാരിയുടെ കരാളഹസ്തങ്ങളിലമര്‍ന്ന ഇന്ത്യന്‍ സംഗീത സാമ്രാട്ട് എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലിയും കോവിഡിനെതിരെ പൊരുതുന്ന മുന്‍നിര പടയാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും പന്ത്രണ്ടാമത് ഗ്രേസ് നൈറ്റ് നാളെ ലൈവായി യുകെ മലയാളികളിലേക്ക്. ഭയമല്ല കരുതലാണ് ആവശ്യം എന്ന ആപ്തവാക്യം മുറുകെപ്പിടിച്ചു കര്‍ശനമായ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് യുകെ മലയാളികളുടെ ആഘോഷ വേളകളിലെ സജീവ സാന്നിധ്യമായ ഗ്രേസ് മെലഡീസ് സൗത്താംപ്ടണ്‍ അവരുടെ വാര്‍ഷിക ആഘോഷമായ ഗ്രേസ് നൈറ്റിനു പന്ത്രണ്ടാം പതിപ്പ് ഒരുക്കുന്നത്.

നാളെ ശനിയാഴ്ച വൈകുന്നേരം രണ്ടു മണി മുതല്‍ മലയാളി മ്യൂസിക് ലവേഴ്‌സ് എന്ന എംഎംഎല്‍ ഫേസ്ബുക്ക് ലൈവില്‍ സംപ്രേക്ഷണം ചെയ്യുന്നു. വി സ്‌ക്വയര്‍ ടിവിയാണ് സാങ്കേതിക സഹായം നല്‍കുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷവും സൗത്താംപ്ടണും സമീപ പട്ടണമായ പോര്‍ട്‌സ്മൗത്തുമായിരുന്നു ഗ്രേസ് നൈറ്റ്  വേദികള്‍ എങ്കില്‍ യുകെ മലയാളികളുടെ സാംസകാരിക കേന്ദ്രം ഗ്ലോസ്റ്റര്‍ഷെയറിലാണ് ഇത്തവണ ഗ്രേസ് നൈറ്റിന് വേദിയാകുന്നത്.

കൗണ്ടി കൗണ്‍സിലിന്റെയും ഗ്ലോസ്റ്റര്‍ഷെയര്‍ പോലീസിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു തീര്‍ത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തയ്യാറാക്കുന്ന സ്റ്റുഡിയോയിലേക്ക് കലാകാരന്മാരെയും സാങ്കേതിക പ്രവര്‍ത്തകരേയും മാത്രമാകും പ്രവേശിപ്പിക്കുക. കര്‍ശനമായ സമയനിഷ്ഠയോടെ നിശ്ചിത അളവില്‍ ആള്‍ക്കാര്‍ മാത്രം ഒരു സമയത്ത് ഹാളിലും സ്റ്റുഡിയോയിലും ഉണ്ടാകുന്ന രീതിയിലാണ് പ്രോഗ്രാം ഡിസൈന്‍ ചെയ്തിട്ടുള്ളത്. കോവിഡ് നിയന്ത്രണത്തിനായി  ഒരുപാട് ഒരുക്കങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ ഗ്രേസ് നൈറ്റ് അരങ്ങേറുക.

യുകെയിലെ ഒരുപറ്റം കലാസ്വാദകരുടെ കൂട്ടായ്മയുടെ സൗഹൃദ ആഘോഷവേളയാണ് ഗ്രേസ് നൈറ്റ് വേദികള്‍. കഴിഞ്ഞ 11 വര്‍ഷവും ഏറ്റവും മികച്ച കലോപഹാരങ്ങള്‍ ഗ്രേസ് നൈറ്റുകള്‍ വഴി യുകെ മലയാളി സമൂഹത്തിന് നല്‍കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷവും മികച്ച പ്രോഗ്രാമുകള്‍ തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രശസ്ത ഗായകര്‍ കണ്ണൂര്‍ ഷെരീഫ്, അരുണ്‍ ഗോപന്‍, നിഖില്‍, ഗാന രചയിതാവ്, കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അടക്കമുള്ളവര്‍ ഗ്രേസ് നൈറ്റിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

നാളെ നടക്കുന്ന ഗ്രേസ് നൈറ്റ് ലൈവില്‍ ഗ്ലോസ്റ്ററില്‍ നിന്നുള്ള ബിന്ദു ലേഖ സോമന്റെ രംഗപൂജയോടെ ഗ്രേസ് നൈറ്റ് 2020 അരങ്ങുണരും. തുടന്ന് റോയ് മാത്യു ബോള്‍ട്ടന്‍, ജിതേഷ് സിംഫണി മാഞ്ചസ്റ്റര്‍, ജയന്‍ ആമ്പലി ബ്ലാക്ക്പൂള്‍, രഞ്ജിത് ഗണേഷ് മാഞ്ചസ്റ്റര്‍, ഷിബു പോള്‍ ബോള്‍ട്ടന്‍, ജിനേഷ് സുകുമാര്‍ മാഞ്ചസ്റ്റര്‍, ഷാജു ഉതുപ്പ് ലിവര്‍പൂള്‍, ദിലീപ് എളമത്ത് ലെസ്റ്റര്‍, അഭിലാഷ് പോള്‍ ലെസ്റ്റര്‍, സ്മൃതി സജീവ് റെഡ്ഡിങ്, ടെസ്സ സ്റ്റാന്‍ലി കേംബ്രിഡ്ജ്, ആനി അലോഷ്യസ് ലൂട്ടന്‍, ബിനോയ് മാത്യു ബോണ്‍മൗത്ത്, ഗ്ലോസ്റ്ററില്‍ നിന്നുള്ള രഞ്ജിത് ബാലകൃഷ്ണന്‍, ബിനുമോന്‍, മനോജ് വേണുഗോപാല്‍, ശരണ്യ, സിബി, ഫ്‌ലോറന്‍സ്, ബിനിറ്റ കൂടാതെ സൗത്താംപ്ടണില്‍ നിന്നും ഉണ്ണികൃഷ്ണനും ജിലു ഉണ്ണികൃഷ്ണനും ഈ സംഗീതാര്‍ച്ചനയുടെ ഭാഗമാകും.

യുക്മ നാഷണല്‍ പ്രസിഡണ്ട് മനോജ് പിള്ള, ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എലിസബത്ത് മേരി അബ്രഹാം, കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍  സുധാകരന്‍ പാലാ, കല ഹാംപ്ഷെയര്‍ പ്രസിഡന്റ് സിബി മേപ്രത്ത്, ജഗദീഷ് നായര്‍ വൈസ് ചെയര്‍മാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയവര്‍ ആശംസകളുമായി എത്തും. സ്‌പോട്ട് ഡബ്ബിങിന്റെയും ഭാവാഭിനയത്തിന്റെയും നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ അശോക് ഗോവിന്ദനും ചടുല നൃത്ത ചുവടുകളുമായി ബിന്ദു സോമനും ടോണി അലോഷ്യസും ഗ്രേസ് നൈറ്റിന്റെ വേദി കീഴടക്കും. സാമൂഹ്യ പ്രവര്‍ത്തകയും കവയിത്രിയുമായ രശ്മി പ്രകാശ് ഗ്രേസ് നൈറ്റ് ചടങ്ങുകള്‍ നിയന്ത്രിക്കും.

യുകെയിലെ പ്രമുഖരും പ്രശസ്തരുമായ നിരവധി ഗായികാ ഗായകരും  വാദ്യ കലാകാരന്മാരും  അണിനിരക്കുമ്പോള്‍ ഏറ്റവും മികച്ച ഒരു സംഗീത സന്ധ്യയാവും 2020 ഗ്രേസ് നൈറ്റില്‍ പിറന്നു വീഴുക. യുകെ മലയാളികളുടെ പ്രിയപ്പെട്ട ബിസിനസ്സ് സ്ഥാപനം അലൈഡ് ഫിനാഷ്യല്‍ സര്‍വീസസ് ആണ് ഗ്രേസ് നൈറ്റ് 2020 സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഗ്രേസ് മെലഡീസ് സാരഥിയായ ഉണ്ണികൃഷ്ണന്‍ നായരാണ് ഗ്രേസ് നൈറ്റ് 2020യുടെ ചെയര്‍മാന്‍. ജനറല്‍ കണ്‍വീനര്‍ രഞ്ജിത് ബാലകൃഷ്ണന്റെയും, വൈസ് ചെയര്‍മാന്‍ റെജി  കോശിയുടെയും, ടെക്‌നിക്കല്‍ ഡയറക്ടര്‍ ജിഷ്ണു ജ്യോതിയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍    ഗ്രേസ് നൈറ്റ് 2020 വിജയകരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നടക്കുന്ന ഈ സംഗീത ഉത്സവത്തിന് എല്ലാ കലാസ്വാദകരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. എം എം എല്‍ ഫേസ്ബുക് പേജിലെ ലൈവ് കാണാനും കൂടുതല്‍ പേരിലേക്ക് എത്തിക്കുവാന്‍ ഷെയര്‍ ചെയ്യാനും ഗ്രേസ് നൈറ്റ് ടീം അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഉണ്ണികൃഷ്ണന്‍ 07411775410

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category