1 GBP = 95.50 INR                       

BREAKING NEWS

കോവിഡാനന്തരം ലോകത്തെ കാത്തിരിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍; തലച്ചോറിനും നാഡീവ്യൂഹത്തിനും മാത്രമല്ല, ഹൃദയത്തിനും വൈറസ് സൃഷ്ടിക്കുക ഗുരുതര കേടുപാടുകള്‍; കോവിഡ് മുക്തി നേടിയതുകൊണ്ട് മഹാമാരിയെ അതിജീവിക്കില്ലെന്ന് വ്യക്തമാക്കി ശാസ്ത്രലോകം

Britishmalayali
kz´wteJI³

കോവിഡ് ബാധയെ അതിജീവിച്ചാലും ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഗവേഷകര്‍. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കോവിഡ് മുക്തരെ കാത്തിരിക്കുന്നു എന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്. ദി വോള്‍ സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡ് ബാധിച്ച ചില രോഗികളില്‍ മാസങ്ങള്‍ക്കു ശേഷവും ഹൃദയത്തിന് വീക്കവും മറ്റ് തകരാറുകളും കാണുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തലച്ചോറിനും നാഡീവ്യൂഹത്തിനും വൈറസാ ബാധയെ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

രോഗം അത്ര ഗുരുതരമല്ലാത്തവരില്‍ പോലും രോഗം മാറിയ ശേഷവും ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം ശ്വാസം മുട്ടല്‍, കിതപ്പ്, നെഞ്ചിടിപ്പ്, നെഞ്ചുവേദന തുടങ്ങിയവ അലട്ടുന്നതായി പഠനത്തില്‍ കണ്ടു. യൂറോപ്യന്‍ റസ്പിറേറ്ററി സൊസൈറ്റി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച മറ്റൊരു പഠനത്തില്‍, കോവിഡ് രോഗികളില്‍ ദീര്‍ഘകാലത്തേക്ക് ശ്വാസകോശവും ഹൃദയവും തകരാറിലാകുന്നതായും എന്നാല്‍ പലര്‍ക്കും കുറച്ചു കാലം കഴിയുമ്പോള്‍ ഇവയുടെ ആരോഗ്യം മെച്ചപ്പെടുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'ജനിക്കുമ്പോഴേ ഉള്ള ഹൃദയ പേശീ കോശങ്ങളാണ് മരണം വരെ നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഹൃദയ പേശികള്‍ നശിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തകരാറിനു കാരണമാകും'. യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍സ് സെന്റര്‍ ഫോര്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ബയോളജി ഡയറക്ടര്‍ ചാള്‍സ് മുറി പറയുന്നു. ഫ്‌ലൂ, ശ്വസന വൈറസുകള്‍ തുടങ്ങിയവ ബാധിച്ചതിനുശേഷം ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയത്തിന് ഇന്‍ഫ്‌ലമേഷന്‍, ഹൃദയത്തകരാര്‍ തുടങ്ങിയവ ഉണ്ടാകാം.

കോവിഡ് സുഖമായവരില്‍ നടത്തിയ പഠനത്തിലൂടെയും, കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മൃതദേഹപരിശോധനയിലൂടെയും കോവിഡ്, ഹൃദയത്തിന്റെ പേശികളെ എങ്ങനെ ബാധിക്കുന്നു എന്ന് ഗവേഷകര്‍ പരിശോധിച്ചു. ഇത് പ്രാഥമിക പഠനം മാത്രമാണെന്ന് ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പഠനങ്ങള്‍ കോവിഡ് രോഗികളില്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഹൃദയത്തിന്റെ ഇന്‍ഫ്‌ലമേഷനും ഹൃദയ പേശികളുടെ പരിക്കിനും രണ്ടു തരത്തിലാണ് കൊറോണ വൈറസ് കാരണമാകുന്നത്. വൈറസിനോടുള്ള രോഗിയുടെ പ്രതിരോധ പ്രതികരണം മൂലം ഹൃദയത്തിന് കൊളാറ്ററല്‍ ഡാമേജ് സംഭവിക്കുന്നു എന്നതാണ് ഒരു സാധ്യത.

രണ്ടാമത്തെ സാധ്യത വൈറസ് ഹൃദയ കലകളെ ആക്രമിക്കുന്നു എന്നതാണ്. ACE2 റിസപ്റ്റര്‍ എന്നറിയപ്പെടുന്ന തന്മാത്രകള്‍ അടങ്ങിയ വൈറസ് ആണ് ഹൃദയകാലകളെ ആക്രമിക്കുന്നത് എന്ന് ഗവേഷകര്‍ കരുതുന്നു. ലാബില്‍ നിര്‍മ്മിച്ച ഹൃദയപേശീ കോശങ്ങളെ ബാധിക്കാനും ഇരട്ടിയാക്കാനും കൊറോണ വൈറസിനു കഴിയും എന്ന് കണ്ടു. ഇവ ഹൃദയപേശി കോശങ്ങളുടെ ചുരുങ്ങാനുള്ള കഴിവിനെയും ഹൃദയമിടിപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇലക്ട്രിക്കല്‍ സിഗ്‌നലുകളുടെയും പ്രവര്‍ത്തനത്തെയും തകരാറിലാക്കുകയും ക്രമേണ ഈ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് പഠനത്തില്‍ കണ്ടു.

ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല തലച്ചോറിനും നാഡീവ്യൂഹത്തിനും ദീര്‍ഘകാല പ്രശ്നങ്ങളുണ്ടാക്കാമെന്ന് നേരത്തേ തന്നെ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്മൃതിനാശം, ഉന്മാദാവസ്ഥ, പക്ഷാഘാതത്തിനുള്ള സാധ്യത തുടങ്ങിയവയെല്ലാം കോവിഡ് ഭാവിയില്‍ രോഗികള്‍ക്കുണ്ടാക്കാമെന്നും ശാസ്ത്രലോകം ചൂണ്ടിക്കാട്ടിയിരുന്നു.

തലച്ചോറിലെ കോശങ്ങള്‍ക്ക് നേരിട്ടുണ്ടാകാവുന്ന അണുബാധ മാത്രമല്ല ഇത്തരം ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കുക. തലച്ചോറിലെ കോശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ന്യൂറോ ഇമ്യൂണ്‍ കോശങ്ങളാണ് ഓര്‍മകളുണ്ടാകാന്‍ നമ്മെ സഹായിക്കുന്നത്. കോവിഡ് പോലുള്ള രോഗങ്ങളും അണുബാധയും നീര്‍ക്കെട്ടുമൊക്കെ ഉണ്ടാകുന്ന സമയത്ത് തലച്ചോറിലെ ഈ പ്രത്യേക പ്രതിരോധ കോശങ്ങള്‍ ഉത്തേജിക്കപ്പെടും. ഇവയില്‍തന്നെ ഒരു കോശമായ മൈക്രോഗ്ലിയക്ക് രൂപമാറ്റം സംഭവിച്ച് അവ തങ്ങളുടെ സഞ്ചാരപാതയിലുള്ള അണുക്കളെയും ചത്ത കോശങ്ങളെയും വിഴുങ്ങാന്‍ തുടങ്ങും. ഇങ്ങനെ ചെയ്യുന്ന സമയത്ത് ഓര്‍മകള്‍ സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന നാഡീകോശ ബന്ധനങ്ങളെയും ഇവ ചിലപ്പോള്‍ നശിപ്പിച്ചെന്ന് വരാം. ഇത് സ്മൃതിനാശത്തിന് കാരണമാകാം. അല്‍സ്‌ഹൈമേഴ്സ് പോലുള്ള രോഗങ്ങളും കോവിഡ് ബാധയുടെ ഫലമായി പിന്നീട് ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category