1 GBP = 98.80INR                       

BREAKING NEWS

ഡോക്ടറായ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു; 14കാരിയായ മകളെ തീയിട്ടും; ലങ്കാഷയറില്‍ ഇന്ത്യന്‍ വംശജരായ കുടുംബത്തെ ബലാത്സംഗം ചെയ്തു കൊന്നു രണ്ട് മനുഷ്യമൃഗങ്ങള്‍

Britishmalayali
kz´wteJI³

ന്ത്യന്‍ വംശജയെന്ന് അനുമാനിക്കപ്പെടുന്ന ഡോക്ടര്‍ സമ്മാന്‍ മിര്‍ സച്ചര്‍വിയുടെയും അവരുടെ കൗമാരക്കാരിയായ മകള്‍ വിയാന്‍ മാന്‍ഗ്രിയോവിന്റേയും കൊലപാതകം ലങ്കാഷയറിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയണ്. വര്‍ഷങ്ങളായി അവര്‍ താമസിക്കുന്ന വീടിനുള്ളില്‍ ഇരുവരുടെയും മൃതദേഹം കാണപ്പെടുകയായിരുന്നു. 49 കാരിയായ ഡോക്ടറും 14 കാരിയായ മകളും ബലാത്സംഗത്തിന് ഇരയായതായും സംശയിക്കപ്പെടുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു വിയാന്റെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തില്‍ ഏറ്റ ആഘാതമാണ് ഡോക്ടര്‍ സച്ചാര്‍വിയുടെ മരണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. അവരുടെ മകളുടെ ശരീരം ഏറെ കത്തിക്കരിഞ്ഞ നിലയിലും ആയിരുന്നു. അമ്മയേയും മകളേയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തു എന്ന സംശയത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലങ്കാഷയറിലേയും സൗത്ത് കാമ്പ്രിയയിലേയും എന്‍ എച്ച് എസ് ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സച്ചര്‍വിയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നല്ലതു മാത്രമേ പറയുവാനുള്ളു.

എന്നും കൂടെ ജോലി ചെയ്യുവാന്‍ ആരുമിഷ്ടപ്പെടുന്ന, സൗമ്യശീലയായ ഡോക്ടര്‍ സച്ചര്‍വി, തന്റെ ജോലിയില്‍ അതീവ നിപുണയും ആയിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിച്ചത്. അവരുമായി കണ്ടുമുട്ടാന്‍ ഇടയായതിലും, ഒരുമിച്ച് ജോലി ചെയ്യാന്‍ കഴിഞ്ഞതിലും അവരുടേ സഹപ്രവര്‍ത്തകര്‍ സന്തോഷം രേഖപ്പെടുത്തുമ്പോള്‍ തന്നെ, അവരുടെ അവിചാരിതമായ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുമുണ്ട്.

അതേസമയം, ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും അറിയാവുന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് ലങ്കാഷയര്‍ കോണ്‍സ്റ്റാബുലറി തലവന്‍ സൂപ്രണ്ട് ജോണ്‍ ഹോംസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അതും പോലീസിനെ അറിയിക്കണം എന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവില്‍ ഈ സംഭവത്തിനെ ഒരു ഇരട്ടക്കൊലപാതകം എന്നനിലയിലാണ് പോലീസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഈ പ്രദേശത്ത് സംശയകരമായ രീതിയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി ആരെയെങ്കിലും കാണുകയോ, അല്ലെങ്കില്‍ സി സി കാമറയിലോ ഡാഷ് കാമറയിലോ സംശയാസ്പദമായതെന്തെങ്കിലും ചിത്രീകരിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് പോലീസുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൈയ്യിലുള്ള വിവരം തീരെ അപ്രധാനമാണെന്ന് തോന്നുന്നുണ്ടെങ്കിലും, അത് പോലീസ് അന്വേഷണത്തെ സംബന്ധിച്ച് ഒരുപക്ഷെ അതീവ പ്രാധാന്യമുള്ളതായിരിക്കാം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category