1 GBP = 102.80 INR                       

BREAKING NEWS

അഞ്ചുമണിക്കൂര്‍ നീണ്ട കലാവിസ്മയം ആസ്വദിച്ചത് കാല്‍ ലക്ഷത്തോളം കാണികള്‍; കോവിഡ് നിയന്ത്രണങ്ങളോടെ ഒരുക്കിയ കലാവിസ്മയത്തിന് യുകെയിലെമ്പാടും ഗംഭീര കയ്യടി

Britishmalayali
ജോര്‍ജ്ജ് എടത്വാ

സോഷ്യല്‍മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ച് കര്‍ശനമായ കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി നടത്തിയ ഗ്രെയ്‌സ് മെലഡീസിന്റെ പന്ത്രണ്ടാം വാര്‍ഷികം ഗ്രേസ് നൈറ്റ് 2020 വന്‍വിജയമായി. വിവിധ ഫെയ്സ്ബുക്ക് പേജുകളിലായി കാല്‍ ലക്ഷത്തോളം കാണികള്‍ അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന യുകെ മലയാളികളുടെ ഏറ്റവും വലിയ സംഗീത ഉത്സവത്തിന് സാക്ഷ്യം വഹിച്ചു.

ഗ്രെയ്‌സ് നൈറ്റ് ടീമും, മലയാളം മ്യൂസിക് ലവേഴ്‌സ് എന്ന എം എം എല്‍ ഫേസ്ബുക്ക് കൂട്ടായ്മയും, ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷനും ഒന്നു ചേര്‍ന്നപ്പോള്‍ യുകെയിലെ ഗ്ലോസ്റ്ററിലെ ചര്‍ച്ച് ഡൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നിന്ന് ലോകമെമ്പാടുമുള്ള മലയാള സംഗീത പ്രേമികള്‍ക്ക് വിരുന്നായി ഗ്രേസ് നൈറ്റ് 2020.

കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളും പ്രതികൂലമായ കാലാവസ്ഥയും ലുങ്കി ന്യൂസുകളും അഭ്യൂഹങ്ങളും കിംവദന്തികളുമൊന്നും ഒരു യഥാര്‍ത്ഥ കലാകാരന്റെ ദൃഢനിശ്ചയത്തെ ഇളക്കാനാവില്ല, അതിന്റെ പ്രതിഫലനമാണ് ഗ്രേസ് നൈറ്റ് വേദി സാക്ഷ്യം വഹിച്ചത്. യുകെ ഗവണ്‍മെന്റ് അനുശാസിക്കുന്ന പ്രകാരം പങ്കെടുത്ത എല്ലാവര്‍ക്കും സാനിറ്റേഷന്‍ ഉപകരണങ്ങളും മാസ്‌കും കൈയുറകളും പ്രവേശനഭാഗത്ത് ഒരുക്കിയിരുന്നു.

വന്നുപോയ എല്ലാവരുടെയും ട്രാക്ക് ആന്‍ഡ് ട്രേസ് ഡാറ്റ ശേഖരിച്ചിരുന്നു. പോലീസും  കമ്മ്യുണിറ്റി സെന്റര്‍ അധികാരികളും അംഗീകരിച്ച എണ്ണത്തിന്റെ നേരെ പകുതി അംഗങ്ങളാണ് ഹാളിലും സ്റ്റേജിലും ഉണ്ടായിരുന്നത് കൂടാതെ മൈക്കും നോട്ടെഷന്‍ സ്റ്റാണ്ടുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഊഴമനുസരിച്ചു അണുവിമുക്തമായിരുന്നു.

ടിവി സ്റ്റുഡിയോകളെ വെല്ലുന്ന രീതിയില്‍ വീഡിയോ വാളുകളും അതി ന്യൂതനമായ വെളിച്ച ശബ്ദ വിന്യാസങ്ങളും കൊണ്ട് ഗ്രെസ് മെലഡീസ് തയ്യാര്‍ ചെയ്ത കമ്മ്യൂണിറ്റി സെന്ററിലെ ഗ്രെയ്‌സ് നൈറ്റ് വേദിയില്‍ കര്‍ശനമായ സമയ പരിധിയില്‍ നിന്ന് തങ്ങളുടെ ഊഴമനുസരിച്ച് പരിപാടികള്‍ അവതരിപ്പിച്ചു പോയ ഓരോ കലാകാരന്മാരും നിറഞ്ഞ മനസോടെയാണ് വേദി വിട്ടത്.

ഓരോ പ്രകടനത്തിനും ലോകമെമ്പാടും ഉള്ള പ്രേക്ഷകര്‍ തത്സമയം അഭിനന്ദനങ്ങള്‍ കമന്റ് ആയും ലൈക്ക് ആയും ഷെയര്‍ ചെയ്തും ഓരോ കലാകാരനേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് പ്രശസ്തരായ നിരവധി കലാകാരന്മാര്‍ തത്സമയം ഗ്രേസ് നൈറ്റ് വീക്ഷിക്കുകയും ഗ്രേസ് നൈറ്റിനും എംഎംഎല്‍നും, പങ്കെടുത്ത കലാകാരന്മാര്‍ക്കും ആശംസകളും അഭിന്ദനങ്ങളും നേരുകയുണ്ടായി.

ശനിയാഴ്ച രണ്ട് മണിക്ക് ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനായ യുക്മയുടെ നാഷണല്‍ പ്രസിഡണ്ട് മനോജ് പിള്ള ഗ്രേസ് നൈറ്റ് 2020 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, എലിസബത്ത് മേരി അബ്രഹാം, ഗ്രേസ് നൈറ്റ് 2020യുടെ ചെയര്‍മാന്‍  ഗ്രേസ് മെലഡീസ് സാരഥിയായ ഉണ്ണികൃഷ്ണന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ രഞ്ജിത് ബാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ റെജി കോശി, ടെക്‌നിക്കല്‍ ഡയറക്ടര്‍  ജിഷ്ണു ജ്യോതി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.

ബ്രിട്ടീഷ് മലയാളി ചാരിറ്റി വൈസ് പ്രസിഡന്റ് ജഗദിഷ് നായര്‍, കലാ സാംസകാരിക പ്രവര്‍ത്തകന്‍ സുധാകരന്‍ പാലാ, കലാ ഹാംപ്ഷെയര്‍ പ്രസിഡന്റ് സിബി മേപ്രത്ത് തുടങ്ങിയവര്‍ ആശംസകളേകി.

ഗ്രേസ് നൈറ്റ് 2020 അരങ്ങേറിയത് സംഗീത സാമ്രാട്ട് എസ്പി ബാലസുബ്രമണ്യത്തിന്റെയും, കഥകളി സംഗീതാചാര്യന്‍ അരുള്‍ പെരും ജ്യോതി എന്ന സദനം ജ്യോതിയുടെയും സ്മരണാഞ്ജലിയായും കോവിഡ് എന്ന മഹാമാരിക്കെതിരെ അക്ഷീണം പോരാടുന്ന മുന്‍ നിര പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമായിരുന്നു.

കൂടാതെ എംഎംഎല്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പതിനായിരം അംഗങ്ങള്‍ തികഞ്ഞതിന്റെ ആഘോഷവും ഗ്രേസ് നൈറ്റ് വേദിയില്‍ നടന്നു. ഈ വര്‍ഷത്തെ ഗ്രേസ് നൈറ്റിന്റെ ആതിഥേയരായ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ രക്ഷാധികാരിയായിരുന്ന ഡോക്ടര്‍ തിയഡോര്‍ ഗബ്രിയേലിന്റെ നിര്യാണത്തില്‍ അനുശോചനവും ഗ്രേസ് നൈറ്റ് വേദിയില്‍ നടന്നു.

ഗ്ലോസ്റ്ററില്‍ നിന്നുള്ള ബിന്ദു ലേഖ സോമന്റയും കൂട്ടുകാരുടെയും രംഗപൂജയോടെ ഗ്രേസ് നൈറ്റ് 2020 ആരംഭിച്ചു തുടര്‍ന്ന് റോയ് മാത്യു ബോള്‍ട്ടന്‍, ജയന്‍ ആമ്പലി  ബ്ലാക്ക്പൂള്‍, രഞ്ജിത് ഗണേഷ് മാഞ്ചസ്റ്റര്‍, ഷിബു പോള്‍ ബോള്‍ട്ടന്‍, ജിനേഷ് സുകുമാര്‍ മാഞ്ചസ്റ്റര്‍, ഷാജു ഉതുപ്പ് ലിവര്‍പൂള്‍, ദിലീപ് എളമത്ത് ലെസ്റ്റര്‍, അഭിലാഷ് പോള്‍ ലെസ്റ്റര്‍, ടെസ്സ സ്റ്റാന്‍ലി കേംബ്രിഡ്ജ്, ആനി അലോഷ്യസ് ലൂട്ടന്‍, ഗ്ലോസ്റ്ററില്‍ നിന്നുള്ള രഞ്ജിത് ബാലകൃഷ്ണന്‍, ബിനുമോന്‍, മനോജ് വേണുഗോപാല്‍,  ശരണ്യ, സിബി, ഫ്‌ലോറന്‍സ്, ബിനിറ്റ കൂടാതെ സൗത്താംപ്ടണില്‍ നിന്നും ഉണ്ണികൃഷ്ണനും ജിലു ഉണ്ണികൃഷ്ണനും ഈ സംഗീതാര്‍ച്ചനയുടെ ഭാഗമായി.
സ്‌പോട്ട് ഡബ്ബിങിന്റെയും ഭാവാഭിനയത്തിന്റെയും നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ അശോക് ഗോവിന്ദനും ചടുല നൃത്ത ചുവടുകളുമായി ബിന്ദു സോമനും ടോണി അലോഷ്യസും ഗ്രേസ് നൈറ്റിന്റെ അണിനിരന്നു. അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ലൈവ് ഷോയുടെ ഊര്‍ജ്ജം ഒരവസരത്തിലും ചോര്‍ന്നുപോകാതെ അവതാരകരായ രശ്മി പ്രകാശും, എലിസബത്ത്‌മേരി അബ്രഹാമും ഗ്രേസ് നൈറ്റ് വേദിയെ നിയന്ത്രിച്ചു.

ഗ്രേസ് നൈറ്റിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഗ്രേസ് നൈറ്റ് 2020യുടെ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ രഞ്ജിത് ബാലകൃഷ്ണന്‍ വൈസ് ചെയര്‍മാന്‍ റെജി കോശി, ടെക്‌നിക്കല്‍ ഡയറക്ടര്‍ ജിഷ്ണു ജ്യോതി എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category