1 GBP = 102.00 INR                       

BREAKING NEWS

ദുരിതപ്പെയ്ത്തിനിടയില്‍ ആശ്വാസത്തിന്റെ പുഞ്ചിരി തൂകി ആറു കുടുംബങ്ങള്‍; കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ചടങ്ങില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി വിതരണം ചെയ്തത് 8100 പൗണ്ട്

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഓണം അപ്പീല്‍ ചെക്കുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം എരുമേലി പഞ്ചായത്തില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ വച്ചാണ് ചെക്കുകള്‍ വിതരണം ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ സോജന്‍ സ്‌കറിയ, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാന്‍ ഷാജന്‍ സ്‌കറിയ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ ചെക്ക് കൈമാറി. അപ്പീലില്‍ സഹായം അഭ്യര്‍ത്ഥിച്ച ആറു കുടുംബങ്ങളും ചെക്കുകള്‍ സ്വീകരിച്ചു.

ലണ്ടന്‍ ക്രോയ്ഡോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശിയ്ക്കും ഓണം അപ്പീലിലൂടെ സഹായം നല്‍കി. അസുഖബാധിതനായി ലണ്ടന്‍ ക്രോയ്ഡന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന മാര്‍ട്ടിന്‍ സെല്‍വരിയ്ക്ക് അനുവദിച്ച 500 പൗണ്ട് ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി സൈമി ജോര്‍ജ്ജ് ഹോസ്പിറ്റലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു നല്‍കി. കഴിഞ്ഞ ദിവസം ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും ഇനിയും കുറഞ്ഞത് രണ്ടു മാസമെങ്കിലും പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കിയ തുക തന്റെ രണ്ടു മാസത്തെ ചിലവുകള്‍ക്ക് ഉതകുമെന്നും ഈ തുക അനുവദിച്ചതിന് ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരോട് മാര്‍ട്ടിന്‍ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

മാര്‍ട്ടിനടക്കം കേരളത്തില്‍ മറ്റ് ആറ് പേര്‍ക്കുള്‍പ്പെടെ മൊത്തം എഴു പേര്‍ക്കാണ് ഓണം അപ്പീല്‍ വഴി സഹായം നല്‍കിയത്. ജോസഫ് പി എയുടെ ഭാര്യ ലീലാമ്മ, മോഹന്‍ദാസ് എ എസ്, ജെറോന്‍ ഷാന്റിയുടെ പിതാവ് ഷാന്റി തോമസ്, മെജോ തോമസിന്റെ ഭാര്യ മാര്‍ഗരറ്റ് ജോസഫ്, എല്‍ദോസ് പോളിന്റെ ഭാര്യ പ്രിയ, അഞ്ജന സന്തോഷിന്റെ പിതാവ് സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസിഡന്റില്‍ നിന്നും ചെക്ക് കൈപ്പറ്റി.

നാട്ടില്‍ ചെക്കുകള്‍ സ്വീകരിക്കാന്‍ എത്തിയ ആറു കുടുംബങ്ങള്‍ തങ്ങളുടെ സങ്കടങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ചെക്കുകള്‍ സ്വീകരിച്ചു മടങ്ങിയത്. ദുഃഖത്തിന്റെ തളം കെട്ടിയ കണ്ണുകളോടെ എത്തിയവര്‍ ചെറു പുഞ്ചിരിയോടെ മടങ്ങിയപ്പോള്‍ യുകെ മലയാളികള്‍ക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്.

മൊത്തം 8600 പൗണ്ടാണ് ഓണം അപ്പീലില്‍ വിതരണത്തിനായി ലഭിച്ചത്. ഇതില്‍നിന്നും മാര്‍ട്ടിന്‍ സാല്‍വരിയ്ക്കു 500 പൗണ്ട് നല്‍കുവാന്‍ ഫൗണ്ടേഷന്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ബാക്കി വരുന്ന 8100 പൗണ്ടാണ് അവശേഷിച്ചിരിക്കുന്ന ആറ് അപേക്ഷകര്‍ക്ക് 1350 പൗണ്ട് വീതം തുല്യമായി വിതരണം ചെയ്തത്.
മുണ്ടക്കയം എരുമേലി സ്വദേശി അഞ്ജന സന്തോഷ്, മൂവാറ്റുപുഴ സ്വദേശി എല്‍ദോസ് പോള്‍, കുട്ടനാട്ടുകാരന്‍ മജോ തോമസ്, ആലപ്പുഴ തുറവൂര്‍ സ്വദേശി ജോസഫ്, പാലാ ഏഴാച്ചേരി നിവാസി മോഹന്‍ദാസ്, കാഞ്ഞിരപ്പള്ളിയിലുള്ള ജെറോണ്‍ ഷാന്റി എന്നിവര്‍ക്കാണ് നാട്ടില്‍ ചെക്കുകള്‍ നല്‍കിയത്.

കോതമംഗലം സ്വദേശിനി ആഷ്ന ജോളിയെന്ന 24 കാരിയുടെ കേസ് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ആഷ്നയുടെ പെട്ടെന്നുള്ള നിര്യാണത്താല്‍ ശേഖരിച്ച തുക മറ്റ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്നുള്ള കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് അപ്പീലില്‍ നിന്ന് മാറ്റിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category