kz´wteJI³
മെല്‍ബണ്‍: മൂന്നു വര്‍ഷം മുമ്പ് യുകെയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍. പോര്ട്സ്മൗത്തിലുണ്ടായിരുന്ന പുതുപ്പള്ളി സ്വദേശി ലിജു ജോര്‍ജ്ജി (47) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെല്‍ബണിലെ ക്രൈഗ്ബണ്‍ എന്ന സ്ഥലത്ത് കുടുംബസമേതമായിരുന്നു ലിജു താമസിച്ചിരുന്നത്. ഇന്നലെ രാവിലെയാണ് ലിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ലിജുവിന്റെ കുടുംബം. 2017ലാണ് ഇവര്‍ കുടുംബ സമേതം മെല്‍ബണിലേക്ക് കുടിയേറിയത്. മലയാളി അസോസിയേഷന് പോര്‍ട്സ്മൗത്തിന്റെ എക്സിക്യൂട്ടീവ് മെമ്പറായി ലിജു പ്രവര്‍ത്തിച്ചിട്ടുണ്ട്. നഴ്സാണ് ലിനുവിന്റെ ഭാര്യ ബീന. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിയില്‍ ആയിരുന്ന ബീന കോവിഡ് രോഗികളെ പരിചരിക്കുന്നുണ്ട്. അതിനാല്‍ തന്നെ, പതിവുപോലെ വീട്ടിലെത്തി കുളിച്ച ശേഷമാണ് മക്കള്‍ക്കും ഭര്‍ത്താവിനും അരികിലെത്തുന്നത്. ശനിയാഴ്ച രാവിലെയും ഇതു തന്നെയാണ് ആവര്‍ത്തിച്ചത്.
എട്ടു മണിയോടെ ഡ്യൂട്ടി കഴിഞ്ഞെത്തിയ ബീന കുളി കഴിഞ്ഞ് ബെഡ് റൂമില്‍ എത്തിയപ്പോഴാണ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ലിജുവിനെ കണ്ടത്. ഉടന്‍ പ്രാഥമിക ശുശ്രൂഷയായ സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി വിഭാഗത്തെ അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ ആംബുലന്‍സ് സര്‍വീസ് എത്തിയെങ്കിലും പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടികള്‍ രണ്ടു പേരും അവരുടെ ബെഡ്റൂമില്‍ ഉറക്കത്തിലായിരുന്നു.
ശക്തമായ കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ ശവസംസ്കാരം സംബന്ധമായ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് വിവരം. ബീനയുടെ സഹോദരനും സഹോദരിയും മെല്‍ബണില്‍ തന്നെയാണ് ഉള്ളത്. മരണവിവരം അറിഞ്ഞ് കുടുംബത്തിന് പൂര്‍ണ്ണ സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. മെല്‍ബണ്‍ മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമാണ് പരേതനായ ലിജു.
ലിയ, ജെയ്ഡന്‍ എന്നിവരാണ് മക്കള്‍. ലിജു പുതുപള്ളി ആണ്ടൂപ്പറമ്പില്‍ എ സി ജോര്‍ജ്ജിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോര്‍ജിന്റെയും മകനാണ് ലിജു. നാട്ടില്‍ പുതുപ്പള്ളി തലപ്പാടി മാര്‍ത്തോമ്മാ പള്ളി ഇടവക അംഗമാണ്.
ലിജുവിന്റെ അകാല വിയോഗത്തില്‍ ബ്രിട്ടീഷ് മലയാളി അനുശോചനം രേഖപ്പെടുത്തുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam