1 GBP = 98.80INR                       

BREAKING NEWS

ദുബായിലേക്കുള്ള വിമാനം കയറാന്‍ ഹീത്രൂവില്‍ എത്തിയ സുന്ദരിയുടെ അഞ്ചു കൂറ്റന്‍ ലഗേജുകള്‍ നിറയെ പൗണ്ട് കെട്ടുകള്‍; യുകെ ബോര്‍ഡര്‍ പൊലീസ് പൊക്കിയത് രണ്ടു മില്യണോളം പൗണ്ടിന്റെ കറന്‍സി നോട്ടുകള്‍

Britishmalayali
kz´wteJI³

ഹീത്രൂ: അഞ്ച് സ്യൂട്ട്കേസുകള്‍ക്കുള്ളില്‍ രണ്ട് മില്യണ്‍ പൗണ്ടിന്റെ നോട്ട് കെട്ടുകളുമായി ദുബായിലേക്ക് പറക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ഹീത്രൂവില്‍ പിടികൂടി. ലീഡ്സില്‍ നിന്നുള്ള താര ഹാന്‍ലോണ്‍ എന്ന 30 വയസുകാരി യുവതിയെയാണ് ബോര്‍ഡര്‍ ഫോഴ്സ് ഹീത്രൂവിലെ ടെര്‍മിനല്‍ 2ല്‍ തടയുകയും അറസ്റ്റു ചെയ്യുകയും ചെയ്തത്. ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ലഗേജിനുള്ളില്‍ നിന്നും 1.9 മില്യണ്‍ പൗണ്ടാണ് കണ്ടെത്തിയത്. 2020ലെ ഇതുവരെ കണ്ട ഏറ്റവും വലിയ കള്ളപ്പണം കണ്ടെത്തലായിരുന്നു ഇത്.

തുടര്‍ന്ന് ഹാന്‍ലോണിനെ അറസ്റ്റു ചെയ്യുകയും നാഷണല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈമാസം മൂന്നിനാണ് ഹാന്‍ലോണിനെ അറസ്റ്റു ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി ഒക്ടോബര്‍ 5ന് ഓക്‌സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഹാന്‍ലോണിനൊപ്പം പിടികൂടിയ മറ്റൊരു സ്ത്രീയെ അന്വേഷണത്തിനു ശേഷം വിട്ടയച്ചിട്ടുണ്ട്.

2020 ല്‍ ഇതുവരെ അതിര്‍ത്തിയില്‍ നടന്ന ഏറ്റവും വലിയ വ്യക്തിഗത പണം പിടിച്ചെടുക്കലാണ് ഇതെന്ന് ഇമിഗ്രേഷന്‍ കംപ്ലയിന്‍സ്, കോടതി മന്ത്രി ക്രിസ് ഫില്‍പ് പറഞ്ഞു. ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലില്‍ വളരെയധികം സന്തോഷാവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടിത ക്രിമിനല്‍ സംഘങ്ങളെ തടയുന്നതിനുള്ള സുപ്രധാന നടപടിയാണ് ഇത്തരത്തിലുള്ള പിടികൂടലുകളെന്ന് അദ്ദേഹം പറഞ്ഞു. 

മുമ്പ് ഡൊനെഗലില്‍ താമസിച്ചിരുന്ന ഹാന്‍ലോണിനെ നവംബര്‍ അഞ്ചിന് ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category