1 GBP = 102.00 INR                       

BREAKING NEWS

ഫ്രാന്‍സിസ് ആന്റണി ചെയര്‍മാന്‍; അജിമോന്‍ ഇടക്കര സെക്രട്ടറി; ട്രഷററായി സൈമണ്‍ തുടരുമ്പോള്‍ ജഗദീഷ് നായരും ജിമ്മി ജോര്‍ജ്ജും പുറത്തേക്ക്; നോയല്‍ ഫിലിപ്പ് പുതിയ ട്രസ്റ്റി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേ ഷനെ ഇനി ഇവര്‍ നയിക്കും

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇന്നലെ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഫൗണ്ടേഷന്‍ ചെയര്‍മാനായി തുടരുന്ന ബെല്‍ഫാസ്റ്റിലെ ഷാജി ലൂക്കോസ് പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി എത്തിയത് ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന കുട്ടനാട്ടുകാരനായ ഫ്രാന്‍സിസ് ആന്റണി ആണ്. സെക്രട്ടറി സ്ഥാനത്ത് നിന്നും ലെസ്റ്ററില്‍ താമസിക്കുന്ന ജോര്‍ജ്ജ് എടത്വാ പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി ഗ്ലോസ്റ്ററില്‍ താമസിക്കുന്ന അജിമോന്‍ ഇടക്കരയാണ് ചുമതലയേറ്റത്. ഒരു ഇടവേളയ്ക്കു ശേഷം ട്രസ്റ്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍ തന്നെ അജിമോന്‍ സെക്രട്ടറിയാവുക ആയിരുന്നു. സൗത്താംപ്ടണില്‍ നഴ്‌സിംഗ് മാനേജരായ സൈമണ്‍ ജേക്കബ് ട്രഷറര്‍ സ്ഥാനത്ത് തുടരുമ്പോള്‍ ജോയന്റ് ട്രഷററായി ബാത്തില്‍ താമസിക്കുന്ന പ്രസന്നാ ഷൈനും ജോയന്റ് സെക്രട്ടറിയായി ലണ്ടനിലെ രശ്മി പ്രകാശും ചുമതലയേറ്റു.

ഇതുവരെ ചെയര്‍മാന്‍ സ്ഥാനം വഹിച്ച ഷാജി ലൂക്കോസും സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് എടത്വായും അടക്കം 14 പേരാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ട്രസ്റ്റി ബോഡില്‍ ഉള്ളത്. ലിവര്‍പൂള്‍ റണ്‍കോണിലെ നോയര്‍ ഫിലിപ്പാണ് അജിമോനെ കൂടാതെ പുതിയ ട്രസ്റ്റിയാകുന്നത്. ബാത്തിലെ ജഗദീഷ് നായര്‍, ലണ്ടനിലെ ജിമ്മി ജോര്‍ജ്ജ് എന്നിവര്‍ ട്രസ്റ്റില്‍ നിന്നും ഒഴിവായി. അഡൈ്വസറി കമ്മിറ്റി കണ്‍വീനറായി കെ ഡി ഷാജിമോനെയും തെരഞ്ഞെടുത്തിട്ടുണ്ട്. സാം തിരുവാതിലില്‍ സ്ഥാനമൊഴിഞ്ഞിടത്തേക്കാണ് പകരക്കാരനായി മാഞ്ചസ്റ്ററിലെ കെ ഡി ഷാജിമോന്‍ എത്തിയത്.

നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇവരൊക്കെ:
ഫ്രാന്‍സിസ് ആന്റണി: മുന്‍പരിചയത്തിന്റെ സമ്പത്ത് കൂടെകൂട്ടിയാണ് വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഫ്രാന്‍സിസ് ആന്റണി എത്തുന്നത്. ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഫ്രാന്‍സിസ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിയായും മുന്‍ ചെയര്‍മാനും പ്രവര്‍ത്തിച്ചിരുന്നു. എടത്വാ കുട്ടനാട് സ്വദേശിയാണ് ഫ്രാന്‍സിസ്: പാല രാമപുരം സ്വദേശിയാണ് ഭാര്യ മോളി.

സോണി ചാക്കോ: വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് മാഞ്ചസ്റ്ററില്‍ താമസിക്കുന്ന സോണി ചാക്കോ എത്തിയിരിക്കുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റിമാരില്‍ ഒരാള്‍ കൂടിയാണ് സോണി ചാക്കോ. മുന്‍ വൈസ് ചെയര്‍മാനായും അഡൈ്വസറി കമ്മറ്റിയംഗവുമായി പ്രവര്‍ത്തിച്ചിട്ടുള്ള സോണി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലെയും സജീവ പങ്കാളിയാണ്. മാത്രമല്ല, മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കിടയിലും യുകെ മലയാളി സമൂഹത്തിനിടയിലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി കൂടിയാണ് സോണി ചാക്കോ.
അജിമോന്‍ ഇടക്കര: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈവര്‍ഷത്തെ സെക്രട്ടറി സ്ഥാനത്തേക്കാണ് അജിമോന്‍ ഇടക്കര എത്തിയിരിക്കുന്നത്. ചാരിറ്റിയുടെ ഫൗണ്ടേഷന്‍ ട്രസ്റ്റിമാരില്‍ ഒരാളായിരുന്ന അജിമോന്‍ ഒരിടക്കാലത്തിനു ശേഷമാണ് വീണ്ടും നേതൃനിരയിലേക്ക് എത്തുന്നത്. ഏതു കാര്യത്തിലും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന അജിമോന്റെ സ്വഭാവവിശേഷം ഫൗണ്ടേഷനും മുതല്‍ക്കൂട്ടാവുമെന്ന് തീര്‍ച്ചയാണ്. മൂന്നാര്‍ സ്വദേശിയായ അജിമോന്‍ യുകെയില്‍ ഗ്ലോസ്റ്റര്‍ഷെയറിലാണ് താമസം. ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുകയാണ്. ഭാര്യ റെജി ജോണ്‍ നഴ്‌സാണ്. 

രശ്മി പ്രകാശ്: യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരികളില്‍ ഒരാളാണ് ലണ്ടനില്‍ നഴ്സായ രശ്മി പ്രകാശ്. ഇപ്പോള്‍ ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് രശ്മിയെ തെരഞ്ഞെടുത്തിരിക്കുന്നത്. നഴ്സായി ജോലി ചെയ്യുമ്പോഴും അവതാരകയായും, നര്‍ത്തകിയായും സാഹിത്യകാരിയായും ആര്‍ജെയായും തിളങ്ങുന്ന രശ്മി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് വേദികളിലെയും സജീവ സാന്നിധ്യമാണ്. ലണ്ടനില്‍ താമസിക്കുന്ന രശ്മിയുടെ ഭര്‍ത്താവ് രാജേഷ് കരുണാകരന്‍ ആണ്. മകന്‍ ആദിത്യ തേജസ്.

സൈമണ്‍ ജേക്കബ്: സൗത്താംപ്ടണില്‍ കുടുംബസമേതം താമസിക്കുന്ന സൈമണ്‍ ട്രഷറര്‍ സ്ഥാനത്തു തന്നെ തുടരുകയാണ്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ കൂടി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. സൗത്താംപ്ടണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വാര്‍ഡ് മാനേജരായി ജോലി ചെയ്യുകയാണ്. നാട്ടില്‍ തൊടുപുഴ സ്വദേശിയാണ് സൈമണ്‍. ഭാര്യ സിനി. സ്റ്റെഫാന്‍, സറീന എന്നിവര്‍ മക്കളാണ്.

പ്രസന്നാ ഷൈന്‍: ജോയന്റ് ട്രഷറര്‍ സ്ഥാനത്തേക്കാണ് പ്രസന്നാ ഷൈനിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ബ്രിസ്റ്റോളിനടുത്തു ബാത്തില്‍ കുടുംബസമേതം താമസിക്കുന്ന പ്രസന്ന ഷൈന്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയാണ്. റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലില്‍ ബാന്റ് 6 തീയേറ്റര്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന പ്രസന്ന നാട്ടില്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയാണ്. ഭര്‍ത്താവ് ഷൈന്‍ തോമസ്. കിരണ്‍ ഷൈന്‍, കെല്‍വിന്‍ ഷൈന്‍ എന്നിവര്‍ മക്കളാണ്. യുകെയില്‍ വരുന്നതിന് മുന്‍പ് മാട്രോണ്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.

ട്രസ്റ്റിമാര്‍ ഇവരൊക്കെ:
ഷാജി ലൂക്കോസ്: അറിയപ്പെടുന്ന സംഘാടകനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ മുന്‍ ചെയര്‍മാനുമാണ് ഷാജി. യുകെയിലെ മലയാളി എഴുത്തുകാര്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധനാണ് ഷാജി ലൂക്കോസ്, എല്ലാ സാമൂഹിക വിഷയങ്ങളിലും പരിപാടികളിലും സജീവമായി ഇടപെടുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന വ്യക്തിയായ ഷാജി ബെല്‍ഫാസ്റ്റിനടുത്ത് കാരിക് ഫെര്‍ഗസില്‍ താമസിക്കുന്നു. പാലാ രാമപുരം പാറേമ്മാക്കല്‍ ഐസി ആണ് ഭാര്യ. ഏയ്ഞ്ചല്‍, അഞ്ജു എന്നിവരാണ് മക്കള്‍.

ജോര്‍ജ്ജ് മാത്യു: ലെസ്റ്ററില്‍ താമസിക്കുന്ന ജോര്‍ജ്ജ് എടത്വ കലാ ഹാംപ്ഷെയറിന്റെ സജീവ പ്രവര്‍ത്തകനും സംഘാടക നേതാവുമാണ്. ആലപ്പുഴ കുട്ടനാട് സ്വദേശിയായ ജോര്‍ജ് യുകെയിലെ വിവിധ സോഷ്യല്‍ ചാരിറ്റി അസോസിയേഷനുകളില്‍ പങ്കാളിയായിട്ടുള്ള വ്യക്തിത്വമാണ്. ഹാംപ്ഷെയറിലെ കേരളാ ആര്‍ട് ലവേഴ്സ് അസോസിയേഷന്റെ സ്ഥാപാകാംഗവും മുന്‍ ലെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി കൂടിയായ ജോര്‍ജ്ജ് സൗദി അറേബ്യയില്‍ നിന്നാണ് യുകെയിലെത്തിയത്.

ടോമിച്ചന്‍ കൊഴുവനാല്‍ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ മുന്‍ ചെയര്‍മാനും സ്ഥാപക ട്രസ്റ്റിയുമാണ് ടോമിച്ചന്‍ കൊഴുവനാല്‍. കോട്ടയം ജില്ലയിലെ കൊഴുവനാല്‍ സ്വദേശിയായ ടോമിച്ചന്‍ വോക്കിംഗ് മലയാളി അസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറി കൂടിയാണ്. ഭാര്യ റെനി വോക്കിങ്ങില്‍ ഡയാലിസിസ് നഴ്സായി ജോലി ചെയ്യുന്നു. മക്കള്‍ എയ്ഞലീന അഗസ്റ്റിന്‍, എമിലിന്‍ അഗസ്റ്റിന്‍, ബെന്‍ അഗസ്റ്റിന്‍ എന്നിവരാണ് മക്കള്‍.

സൈമി ജോര്‍ജ്ജ്: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സെക്രട്ടറി സ്ഥാനത്ത് രണ്ടു തവണ പ്രവര്‍ത്തിച്ചിട്ടുള്ള സൈമി ക്രോയിഡോണിലാണ് താമസിക്കുന്നത്. കോതമംഗലം സ്വദേശിയാണ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന സൈമി ക്രോയ്ഡോണിലെ ആദ്യ കാല സംഘടനയായ കെസിഡബ്ല്യുഎയുടെ പ്രസിഡന്റ് കൂടിയാണ്. സൈമിയുടെ ഭാര്യയും ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി നോക്കുകയാണ്. രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികളുടെ മക്കള്‍. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിലും സൈമി സംഘാടകന്റെ റോളില്‍ തിളങ്ങിയിരുന്നു.

സാബു സെബാസ്റ്റിയന്‍: കോട്ടയം അതിരമ്പുഴ സ്വദേശിയായ സാബു മുന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ബ്രിട്ടീഷ് മലയാളി എഡിറ്ററും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് കമ്മറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള സാബു മാഞ്ചസ്റ്ററിലാണ് താമസം. സാല്‍ഫോര്‍ഡ് റോയല്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന സ്മിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

റോയ് സ്റ്റീഫന്‍: യുകെയില്‍ കുടുംബസമേതം താമസിക്കുന്ന റോയി അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. മുന്‍ യുകെകെസിഎ സെക്രട്ടറി കൂടിയായ റോയി ബ്രിട്ടീഷ് രാഞ്ജി നല്‍കുന്ന മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. നാട്ടില്‍ കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയാണ്. റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് യുകെയില്‍ പ്രോഗ്രാം മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. ലിസി ആണ് ഭാര്യ. സെറ്റെഫിന്‍, സ്റ്റെന്‍സി എന്നിവര്‍ മക്കളാണ്.

അഫ്‌സല്‍ അലി: യുകെയില്‍ കുടുംബസമേതം താമസിക്കുന്ന അഫ്സല്‍ ഈസ്റ്റ് ഹാമില്‍ സ്വന്തമായി അഫ്സല്‍ സോളിസിറ്റേഴ്സ് എന്ന സ്ഥാപനം നടത്തി വരികയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തിയ സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുത്ത് ഫണ്ട് സമാഹരിക്കുന്നതില്‍ നല്ല പങ്ക് വഹിച്ചിട്ടുള്ള അഫ്സല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി കൂടിയാണ്. ഭാര്യ സബീല്‍ അഫ്സല്‍. സബീല്‍ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. റെനീം ഹനീഫ് ഏക മകനാണ്. ചിസ് ആന്റ് സിദ് ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്.

നോയല്‍ ഫിലിപ്പ്: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ത്രീ പീക്ക് ചലഞ്ചിലും സ്‌കൈ ഡൈവിംഗിലുമെല്ലാം പങ്കെടുത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചെറുപ്പക്കാരനാണ് നോയല്‍ ഫിലിപ്പ്. റണ്‍കോണില്‍ താമസിക്കുന്ന ഫിലിപ്പ് പുത്തെന്‍പുരക്കലിന്റെയും, ആന്‍സി ഫിലിപ്പിന്റെയും മകനാണ് നോയല്‍. മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലിന്റെ സിവില്‍ സര്‍വ്വീല്‍ പാനല്‍ മാനേജരായി ജോലി ചെയ്യുകയാണ് നോയല്‍. പഠന കാലത്ത് യൂണിവേഴ്സിറ്റിയിലെ ഐ ടി റോവര്‍, സ്റ്റുഡന്റ് അംബാസിഡര്‍, കോഴ്സ് റെപ്രസെന്റേറ്റിവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ മൂന്നു വര്‍ഷം ബ്രിട്ടീഷ് ആര്‍മി റിസര്‍വ് യൂണിറ്റിലും പ്രവര്‍ത്തിച്ചു.

കെ ഡി ഷാജിമോന്‍: മാഞ്ചസ്റ്റര്‍ മലയാളിയായ യുകെ മലയാളികള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുന്‍ വൈസ് ചെയര്‍മാനുമായ ഷാജിമോന്‍ ഇപ്പോള്‍ അഡൈ്വസറി കമ്മിറ്റി കണ്‍വീനറായാണ് ചുമതലയേറ്റിരിക്കുന്നത്. സാം തിരുവാതിലില്‍ സ്ഥാനമൊഴിഞ്ഞിടത്തേക്കാണ് പകരക്കാരനായി കെ ഡി ഷാജിമോന്‍ എത്തിയത്. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റായ ഷാജി മോന്‍ യുക്മ സ്ഥാപക ടീമംഗം കൂടിയാണ്. മാഞ്ചസ്റ്ററില്‍ കുടുംബസമേതം താമസിക്കുന്ന കെ ഡി ഷാജിമോന്റെ ഭാര്യ മേഘലയാണ്.

ന്നലെ വൈകുന്നേരം മൂന്നു മണിക്ക് സൂം മീറ്റിംഗ് വഴിയാണ് ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗ് നടന്നത്. യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള ചാരിറ്റി ഫൗണ്ടേഷന്റെ അംഗങ്ങള്‍ക്കൊപ്പം കേരളത്തില്‍ നിന്നും സ്ഥാപക ചെയര്‍മാന്‍ ഷാജന്‍ സ്‌കറിയയും പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category