1 GBP = 98.30INR                       

BREAKING NEWS

സ്റ്റുഡന്റ് വിസയില്‍ 97ല്‍ ജേക്കബ് ലണ്ടനിലെത്തിയത് എംബിഎ പഠിക്കാന്‍; ടോണി ബ്ലെയര്‍ തുറന്ന അവസരത്തിന്റെ ആകാശത്തേക്ക് എടുത്തുചാടിയപ്പോള്‍ ശതകോടീശ്വരനായി; ബ്രിട്ടീഷ് രാജ്ഞിയുടെ എംബിഇ പുരസ്‌കാരം നേടിയ ജേക്കബ് തുണ്ടിയിലിനെ അറിയാം

Britishmalayali
kz´wteJI³

1997 മേയില്‍ ടോണി ബ്ലെയര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായപ്പോള്‍ കേരളത്തില്‍ ആരും അതിനെ ഗൗരവമായി എടുത്തില്ല. എന്നാല്‍ ഇന്ത്യാക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് മുന്‍പില്‍ ബ്രിട്ടന്റെ വാതില്‍ തുറന്നിട്ട ടോണിയുടെ തീരുമാനം ഉപയോഗിക്കാന്‍ മിടുക്ക് കാട്ടിയവരൊക്കെ ഇപ്പോള്‍ ജീവിതത്തില്‍ കരകയറി. അവരില്‍ ചില ശതകോടീശ്വരന്മാരായി മാറി. നഴ്സുമാര്‍ക്കായി എന്‍ എച്ച് എസ് ആശുപത്രികളും വിദ്യാര്‍ത്ഥികള്‍ക്കായി യു കെ യൂണിവേഴ്സിറ്റികളും തുറന്നിട്ടപ്പോള്‍ വേണ്ടപോലെ ഉപയോഗിച്ചവരാണ് രക്ഷപ്പെട്ടത്.

നഴ്സുമാര്‍ ജോലിക്കായി യു കെയിലേക്ക് പറന്നതുപോലെ തന്നെ അനേകം മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കാനും പോയി. പഠനത്തിനൊപ്പം ജോലി ചെയ്തവരും ഏറെ ആയിരുന്നു. അവരില്‍ ചിലര്‍ റിക്രൂട്ട്മെന്റിലേക്കും മറ്റു ചില വിദ്യാഭ്യാസ ബിസിനസ്സിലേക്കുമൊക്കെ എടുത്തുചാടി വിജയിച്ചു. പിന്നീട് പടിപടിയായി നിന്ത്രണങ്ങള്‍ വൗന്നതിന് മുന്‍പ് ജീവിതം കരുപ്പിടിപ്പിച്ചവര്‍ ഏറെയാണ്. അക്കൂട്ടത്തില്‍ തികച്ചും വ്യത്യസ്തമായ വഴിയിലൂടെ യാത്ര ചെയ്തു വിജയം എത്തിപ്പിടിച്ച മിടുക്കനായിരുന്നു ജേക്കബ് തുണ്ടിയില്‍ എന്ന ബിസിനസ്സ് ടൈക്കൂണ്‍.

കൊല്ലത്തായിരുന്നു ജേക്കബിന്റെ ജനനം. തങ്കശ്ശേരിയിലെ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കി കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവുമെടുത്താണ് ഇന്റര്‍നാഷണല്‍ ഫിനാന്‍സില്‍ എം ബി എ ചെയ്യുവാനായി ജേക്കബ് യു കെയില്‍ എത്തുന്നത്. ജേക്കബ്ബിന്റെ ജീവിതത്തിലെ വഴിത്തിരിവും അതായിരുന്നു.

1997-ലാണ് എം ബി എ പഠനത്തിനായി ജേക്കബ് യു കെയില്‍ എത്തുന്നത്. പഠനം പൂര്‍ത്തിയാക്കി ജന്മനാട്ടിലേക്ക് തന്നെ മടങ്ങണമെന്ന ഉദ്ദേശമായിരുന്നു ജേക്കബ്ബിന്. കൊല്ലത്ത് കശുവണ്ടി ഉദ്പന്നങ്ങളുടെ വ്യാപാരമായിരുന്നു ജേക്കബ്ബിന്റെ പിതാവ് ജോണ്‍ മാത്യൂവിന്. ജേക്കബ്ബിന് 17 വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. പിന്നീട് പിതാവിന്റെ വ്യാപാര സ്ഥാപനം നടത്തിക്കൊണ്ടു പോയിരുന്നത് ജേക്കബ്ബും മാതാവും ഒന്നിച്ചായിരുന്നു. ബിസിനസ്സുമായുള്ള ഈ അത്മബന്ധം തന്നെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയെ ഫിനാന്‍സിലേക്ക് ആകര്‍ഷിച്ചതും.

ഏതായാലും പഠനം പൂര്‍ത്തിയായ ഉടനെ ബി ടി യില്‍ നേരിട്ട് ജോലിക്ക് കയറി. തുടര്‍ന്ന്, ലോയ്ഡ്സ്, എച്ച് എസ് ബി സി, ബാങ്ക് ഓഫ് സ്‌കോട്ട്ലാന്‍ഡ്, അക്സെഞ്ചര്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളിലും ജോലിചെയ്തു. ഇക്കാലത്ത് റിയോയിലെ ഒരു ബീച്ചില്‍ ചെലവഴിച്ച ഒരു ഒഴിവുദിനമാണ് ജേക്കബ്ബിന്റെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായത്. ബീച്ചില്‍ ഏകനായിരുന്ന് കടല്‍ക്കാറ്റ് ആസ്വദിക്കുന്ന ജേക്കബ്ബിന്റെ മുന്നിലേക്ക് കരിക്ക് വില്‍ക്കുന്ന ഒരു തെരുവു കച്ചവടക്കാരനാണ് ജേക്കബ്ബിന്റെ ജീവിതത്തെ മാറ്റിമറിക്കാന്‍ എത്തിയത്.

ആ കരിക്ക് ജേക്കബ്ബിനെ കൊണ്ടുപോയത് ബാല്യകാലത്തെ ഗൃഹാതുര സ്മരണകളിലേക്കായിരുന്നു. വീട്ടില്‍ തെങ്ങുകയറാന്‍ എത്തുന്ന തെങ്ങുകയറ്റക്കാരന്റെ പുറകെ കരിക്കിനായി നടന്നിരുന്ന ബാല്യകാലം. ആര്‍ത്തിയോടെ മോന്തിക്കുടിച്ചിരുന്ന ഇളം കരിക്ക്വെള്ളം. എല്ലാം ജേക്കബ്ബിന്റെ മനസ്സിലേക്ക് ഓടിയെത്തി, നനുത്ത ഓര്‍മ്മകളായി. തേങ്ങ എന്നും ഒരു ദൗര്‍ബല്യമായിരുന്ന ബാല്യം മനസ്സില്‍ നിന്നും വിട്ടൊഴിയാതെ, ഒഴിവുകാലം കഴിഞ്ഞ് തിരിച്ചെത്തിയ ജേക്കബ് കൊക്കോഫിന ''ദി കോക്കനട്ട് എക്സ്പേര്‍ട്ട്സി''ന് ജന്മമമേകുകയായിരുന്നു. അപ്പോഴും പാര്‍ട്ട് ടൈമില്‍ ബി ടിയില്‍ ജോലി ചെയ്തിരുന്നു.

ബി ബി സിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡ്രാഗണ്‍സ് ഡെന്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതായിരുന്നു ജേക്കബ്ബിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ബിസിനസ്സില്‍ പണം നിക്ഷേപിക്കാന്‍ തയാറുള്ള അഞ്ച് ശതകോടീശ്വരന്മാരോട്, തങ്ങളുടെ ബിസിനസ്സ് ആശയങ്ങള്‍ പങ്കുവയ്ക്കാന്‍, വളര്‍ന്നുവരുന്ന ബിസിനസ്സ് കാര്‍ക്ക് മൂന്ന് മിനിറ്റ് സമയം നല്‍കുന്നതായിരുന്നു ആ റിയാലിറ്റി ഷോ. ആ ഷോയുടെ അവസാനത്തില്‍ രണ്ട് ശതകോടീശ്വരന്മാരാണ് ജേക്കബ്ബിന്റെ ബിസിനസ്സില്‍ മുതല്‍കുടക്കാന്‍ തയ്യാറായത്.

പിന്നെ തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല ജേക്കബ്ബിന്. ഇന്ന് കൊക്കോഫിനയ്ക്ക് 32 ഉദ്പന്നങ്ങളാണ് ഉള്ളത്. ലോകമാകമാനം 28 രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യവും. ഭക്ഷ്യമേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം തന്നെ കൊക്കോഫിനയ്ക്ക് ലഭിച്ചുകഴിഞ്ഞു. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളിലും കൊക്കോഫിനയെ കുറിച്ചുള്ള ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബിസിനസ്സ് ചെയ്യുവന്‍ താന്‍ എന്നും ആഗ്രഹിച്ചിരുന്നു എന്നും താന്‍ അത് ആസ്വദിക്കുന്നു എന്നും പറയുന്ന ജേക്കബ്ബ് അത് ഒരു കാരണം മാത്രം കൊണ്ടാണ് ബാങ്കിംഗ് മേഖലയിലെ ജോലി ഉപേക്ഷിച്ചതെന്നും പറയുന്നു.

മറ്റുപലരേയും പോലെ കോവിഡ് പ്രതിസന്ധിക്കാലത്ത് ജേക്കബ്ബിനും കൊക്കോഫിനയ്ക്കും കഷ്ടകാലമായിരുന്നു. കൊക്കോഫിന ഉദ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെ ലഭ്യതയായിരുന്നു ഏറെ വലച്ചത്. ഉദ്പന്നങ്ങള്‍ ഏറെയും നിര്‍മ്മിക്കുന്നത് യു കെയിലാണെങ്കിലും അതിനുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ വരുന്നത് പലയിടങ്ങളില്‍ നിന്നായാണ്. ലോക്ക്ഡൗണും യാത്രാനിയന്ത്രണങ്ങളും ഇവ കൊണ്ടുവരുന്നതില്‍ ഏറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് നിരവധി ചില്ലറവില്പനശാലകള്‍ അടച്ചിടേണ്ടതായും വന്നു.

എന്നാല്‍, പ്രതിസന്ധികളില്‍ തളരാതെ, പ്രതിസന്ധികളെ അവസരമാക്കി മാറ്റാന്‍ കഴിവുള്ള ജേക്കബ്ബ് ഇവിടെയും താന്‍ വ്യത്യസ്തനാണെന്ന് തെളിയിച്ചു. ഷോപ്പുകള്‍ അടച്ചിതിനാല്‍, തന്റെ ഉപഭോക്താക്കള്‍ക്ക് തന്റെ ഉദ്പന്നങ്ങള്‍ കിട്ടാതിരിക്കരുതെന്ന് നിര്‍ബന്ധമായിരുന്നു ഇദ്ദേഹത്തിന്. അങ്ങനെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് കൊക്കോഫിന കടക്കുന്നത്. 4000 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ദൃശ്യമായത്. അങ്ങനെ ഒരു രാത്രികൊണ്ട്, ഇ കോമേഴ്സ് രംഗത്തും കൊക്കോഫിന ശക്തമായ സാന്നിദ്ധ്യമായി മാറി.

ഇത്, സ്ഥാപനത്തിന്റെ അടിസ്ഥാന ഘടനയിലും ജീവനക്കാരുടെ കടമകളിലും വളരെയേറെ മാറ്റങ്ങള്‍ കൊണ്ടുവന്നു. പുതിയ സാഹചര്യത്തിനനുസരിച്ച്, നിലവിലുള്ള ജീവനക്കാരെ തന്നെ പുനര്‍വിന്യസിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ വിവിധ സാധ്യതകള്‍ വിപുലമായ രീതിയില്‍ തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ട് കൊക്കോഫിന ഇപ്പോഴും മുന്നേറ്റം തുടരുകയാണ്. അതുപോലെ പൂട്ടിയിടേണ്ടി വന്ന സ്റ്റോറുകളെ സംബന്ധിച്ച് സര്‍ക്കാര്‍ വിവിധ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു എന്ന് ജേക്കബ്ബ് നന്ദിയോടെ സ്മരിക്കുന്നു.

അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ, അവയെ തേടിപ്പിടിക്കാന്‍ കാണിച്ച ധൈര്യമാണ് ജേക്കബ് തുണ്ടിയിലിനെ ഇന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ എം ബി ഇപുരസ്‌കാരം വരെ എത്തിച്ചത്. അവസരങ്ങള്‍ തേടിപ്പിടിക്കുക മാത്രമല്ല, സ്ഥിരോത്സാഹത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള കഴിവും കൊക്കോഫിനയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നപ്പോഴൊക്കെ കൂടുതല്‍ ശക്തിയോടെ തിരിച്ചു വന്നിട്ടുള്ള ജേക്കബ്ബും കൊക്കോഫിനയും, കൊറോണ ലോക്ക്ഡൗണിനു ശേഷവും ചരിത്രം ആവര്‍ത്തിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category