1 GBP = 98.30INR                       

BREAKING NEWS

ജനത്തിന്റെ കയ്യില്‍ പണമില്ലെന്ന് വ്യക്തമായി; നെഗറ്റീവ് പലിശ നിരക്കിലേക്കു നീങ്ങാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വീട് വായ്പകള്‍ക്ക് വന്‍ ഇളവുണ്ടാകും; വീട് വിപണിയില്‍ വിലയിടിയാതിരിക്കാനും വാങ്ങിയ വിലയേക്കാള്‍ കുറയാതിരിക്കാനും വേണ്ടി ഉറക്കമിളച്ച് ആന്‍ഡ്രു ബെയ്‌ലിയും സംഘവും; മലയാളി സമൂഹത്തില്‍ ആകാംക്ഷ

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കോവിഡ് രണ്ടാം വരവില്‍ രാജ്യം ഒന്നാകെ ലോക്ക്ഡൗണിലേക്കെന്ന് ബോറിസ് ജോണ്‍സന്‍ സൂചന നല്‍കിയ പിന്നാലെ പലിശ നിരക്ക് നെഗറ്റീവ് നിരക്കിലേക്കു താഴ്ത്തുമോ എന്ന ചോദ്യമാണ് സാമ്പത്തിക ലോകം ഉയര്‍ത്തുന്നത്. ഈ ചോദ്യത്തിന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രു ബെയ്ലി ഒറ്റയടിക്ക് തള്ളിക്കളയാന്‍ ഉള്ള മറുപടി നല്‍കാതായതോടെ വരും ദിവസങ്ങളില്‍ ബാങ്കിന്റെ നിര്‍ണായക പ്രഖ്യാപനം കാക്കുകയാണ് ബ്രിട്ടീഷ് ജനത. കോവിഡ് തകര്‍ത്തെറിഞ്ഞ സാമ്പത്തിക വിപണിക്കു പിടിച്ചു നില്‍ക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നില്‍ മറ്റു വഴികള്‍ ഇല്ലെന്നാണ് പൊതു അഭിപ്രായം.

പന്ത്രണ്ടു വര്‍ഷം മുന്‍പ് മാന്ദ്യത്തില്‍ കുലുങ്ങിയ വിപണിയെ രക്ഷിക്കാന്‍ മുന്‍ ഗവര്‍ണര്‍ മൈക് കാര്‍ണി തുടങ്ങി വച്ച പലിശ നിരക്ക് ഇളവിനെ പൂജ്യത്തില്‍ നിന്നും താഴെ ഇറക്കാന്‍ ഉള്ള ശ്രമമാകും ഇനി ബെയ്ലിയും സംഘവും നടത്തുക എന്ന് വിപണി വിദഗ്ധരില്‍ നല്ല പങ്കും അനുമാനിക്കുന്നു. അല്ലാതെ ബാങ്കിന്റെ മുന്നില്‍ വേറെ വഴികള്‍ അധികം ഇല്ലെന്നാണ് പൊതു സൂചന. 

അതേസമയം ബ്രിട്ടന്റെ പൊതു സാമ്പത്തിക വിപണിയെ ചലിപ്പിക്കുന്നതില്‍ ഹൗസിങ് രംഗത്തിനുള്ള പ്രാധാന്യം ഏറെ പ്രധാനപ്പെട്ടതും സമ്പദ് ഘടനയുടെ നട്ടെല്ലും ആയതിനാല്‍ ഈ ഘടകത്തെ പ്രതികൂലമായി ബാധിക്കുന്ന എന്തും നിരുത്സാഹപ്പെടുത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജീവന്മരണ പോരാട്ടം തന്നെ നടത്തും എന്നുറപ്പാണ്. കോവിഡ് ദുരിതത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമായതോടെ അനേകായിരങ്ങള്‍ക്ക് വീട് കൈവിട്ടു പോകും എന്ന പേടിപ്പിക്കുന്ന സൂചനയാണ് വിപണി നല്‍കുന്നത്. തുടക്കത്തില്‍ മൂന്നു മാസത്തെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ഇളവ് നല്‍കിയെങ്കിലും പിന്നീടും പ്രയാസം അനുഭവിക്കുന്നവര്‍ക്കായി കഴിയുന്ന പിന്തുണ നല്‍കണമെന്ന് എഫ്.സി.എ തന്നെ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വീടുകള്‍ ബാങ്ക് ജപ്തി ചെയ്യുന്ന സാഹചര്യം ഒഴിവാക്കിയെടുക്കുകയാണ് നയവിദഗ്ധരുടെ ലക്ഷ്യം.

ഊഹം മാത്രം രക്ഷ, നിരാശക്കാരും പ്രതീക്ഷക്കാരും ഏറ്റുമുട്ടലില്‍ 
ബാങ്കിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി നെഗറ്റീവ് പലിശ നിരക്കിലേക്കു പോയാല്‍ അതുണ്ടാക്കുന്ന പ്രതികരണം എന്തൊക്കെയെന്ന് ഊഹിക്കാന്‍ മാത്രമേ ഇപ്പോള്‍ പ്രധാന നയവിദഗ്ധര്‍ക്കു പോലും കഴിയൂ. എന്നാല്‍ വീടുകള്‍ വാങ്ങിയ വിലയേക്കാള്‍ താഴെ പോകുമോ, ബാങ്കിന് നല്‍കിയ പണമൊക്കെ വെള്ളത്തിലാകുമോ എന്ന ആശങ്കയൊക്കെ ഇതിനകം ജനങ്ങളില്‍ എത്തിക്കഴിഞ്ഞു. ഇത്തരം സാഹചര്യം അമേരിക്കന്‍ വിപണിയില്‍ പലപ്പോഴും എത്തിയിട്ടുള്ളതിനാല്‍ സംഭവിച്ചു കൂടായ്കയില്ല എന്നാണ് കടുത്ത നിരാശാവാദികള്‍ അഭിപായപ്പെടുന്നത്.

എന്നാല്‍ അത്തരം ഭയപ്പെടാല്‍ അനാവശ്യമാണെന്നും സമ്പൂര്‍ണ തകര്‍ച്ച ഒഴിവാക്കപ്പെടും എന്നുമാണ് പ്രതീക്ഷ പക്ഷത്തിന്റെ നിലപാട്. എന്നാല്‍ കാര്യങ്ങള്‍ അത്ര ശുഭ നിലയിലേക്കല്ല പോക്കെന്ന് സൂചന നല്‍കി വീട് വില്‍പനയില്‍ നേരിയ തളര്‍ച്ച അനുഭവപെട്ടു തുടങ്ങിയിട്ടുണ്ട്. വില്‍പന വിലയിലും താഴേക്കിറക്കം പ്രകടമാണ്. ബാങ്കിന്റെ പ്രഖ്യാപനം വന്നാല്‍ വീട് വിപണിയില്‍ ഒരു മൂക്കിടിച്ചു വീഴ്ചയാണ് ഏവരും പ്രതീക്ഷിക്കുന്നത്. 

സാഹചര്യം മുതലെടുക്കാന്‍ മലയാളി സമൂഹം 
തല്‍ക്കാലം ആരോഗ്യ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്ന മലയാളി സമൂഹത്തില്‍ നല്ല പങ്കും തൊഴില്‍ നഷ്ട ഭീഷണിയില്‍ നിന്നും മോചിതരാണ്. എന്നാല്‍ കുറെയധികം മലയാളികള്‍ക്ക് ഇതിനകം ജോലി നഷ്ടമായിട്ടുണ്ട് എന്നതും മറച്ചു വയ്ക്കാനാകില്ല. ഉല്‍പാദന, വിതരണ, പായ്ക്കിങ് രംഗങ്ങളില്‍ ജോലി ചെയ്തവര്‍ക്കാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. തൊഴില്‍ രംഗത്ത് ഭീക്ഷണി നേരിടാത്തവര്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നയം പുറത്തു വന്നാല്‍ കയ്യിലെ പണം വീട് വിപണിയില്‍ നിക്ഷേപിക്കാന്‍ തയ്യാറാണ് എന്നാണ് പൊതുവില്‍ ഉള്ള ട്രെന്റ്. മിക്കവര്‍ക്കും നിക്ഷേപമായി വീട് വാങ്ങാനാണ് നോട്ടം.

എന്നാല്‍ ഉയര്‍ന്ന വാടക നിലനില്‍ക്കുന്നതിനാല്‍ കയ്യില്‍ പണമില്ലാതാകുന്ന ബ്രിട്ടീഷുകാര്‍ക്ക് വീട് വാടകക്ക് നല്‍കിയാല്‍ പ്രതീക്ഷിക്കുന്ന വാടക വരുമാനം ലഭ്യമാക്കുമോ എന്ന ആശങ്കയും കാണാതായിരിക്കാനാകില്ല. അനേകായിരം മലയാളികള്‍ വീണ്ടും കുടിയേറ്റം നടത്തുന്നതാണ് വാടകയ്ക്ക് വീട് നല്‍കാന്‍ നിക്ഷേപം നടത്തുന്നവരുടെ പ്രധാന പ്രതീക്ഷ. എങ്കിലും ഏതാനും മാസം മുന്‍പ് ഉണ്ടായിരുന്ന പോലെ വാടക വീടുകള്‍ അതിവേഗം വിപണിയില്‍ ആവശ്യക്കാരെ കണ്ടെത്തുന്നില്ല എന്നതും അശുഭ സൂചന തന്നെയാണ്. ഏതാനും മാസം വീട് ഒഴിഞ്ഞു കിടന്നാലും ബാങ്കിന് കടം വരുത്താതിരിക്കാന്‍ കയ്യില്‍ അല്‍പം മിച്ചം പിടിക്കാന്‍ ഉള്ളവര്‍ നെഗറ്റീവ് വിപണിയുടെ ഗുണം തേടി ഇറങ്ങുന്നതാകും കൂടുതല്‍ ബുദ്ധിപരമായ നീക്കം. 

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ലോട്ടറി
ഇപ്പോള്‍ യുകെയില്‍ എത്തികൊണ്ടിരിക്കുന്ന മലയാളി സമൂഹത്തിലെ ചെറുപ്പക്കാരായ കുടിയേറ്റക്കാര്‍ക്കാണ് ലോട്ടറി അടിക്കുന്നത്. മുന്‍ തലമുറ എത്തിയത് പോലെ ലക്ഷക്കണക്കിന് രൂപ ചിലവാക്കിയല്ല ഇപ്പോള്‍ എത്തുന്നവരുടെ വരവ് എന്നത് മാത്രമല്ല നേരിട്ട് ആശുപത്രികളില്‍ നിയമനം ലഭിച്ചതോടെ കൂടെക്കൂടെയുള്ള വര്‍ക്ക് പെര്‍മിറ്റ്, വിസ മാറ്റിയെടുക്കല്‍ തുടങ്ങിയ വകയില്‍ പൊടിക്കേണ്ടിയിരുന്ന അനേകായിരം പൗണ്ട് മിച്ചം പിടിക്കാന്‍ പുതിയ കുടിയേറ്റ സമൂഹത്തിനു കഴിയുന്നുണ്ട്. ഇതോടെ മുന്‍ കാല കുടിയേറ്റക്കാര്‍ വീട് വാങ്ങാന്‍ പത്തു വര്‍ഷം വരെ കാത്തിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ എത്തുന്നവര്‍ ഒരു വര്‍ഷം കൊണ്ട് ജോലി ചെയ്തു നിക്ഷേപ തുക ഒപ്പിച്ചു വീട് വാങ്ങിയ ശേഷമാണു കുടുംബത്തെ ഇങ്ങോട്ടു കൊണ്ട് വരുന്നത് പോലും. ഈ മാറ്റം ഏറെ പ്രധാനമാണ്.

മാത്രമല്ല ഏഴും എട്ടും ശതമാനം പലിശ നല്‍കി ജോലി ചെയ്തു കിട്ടുന്ന ശമ്പളം ഒറ്റയടിക്ക് മോര്‍ട്ട്‌ഗേജിനു നല്‍കിയ സാഹചര്യത്തില്‍ നിന്നും പലിശ ഇളവ് പൂജ്യം വരെ താഴ്ന്ന സാഹചര്യത്തില്‍ അടുത്ത കാലത്തു വീട് വാങ്ങിയവര്‍ ഓരോ വര്‍ഷവും അനേകായിരം പൗണ്ട് ആണ് പലിശ ഇളവിലൂടെ മിച്ചം പിടിച്ചു കൊണ്ടിരിക്കുന്നത്. നെഗറ്റീവ് പലിശയിലേക്കു പോയാല്‍ വീണ്ടും കൂടുതല്‍ പണം മോര്‍ട്ട്‌ഗേജ് ഇളവായി പോക്കറ്റില്‍ എത്തും എന്നതും പുത്തന്‍ കുടിയേറ്റക്കാര്‍ക്കു ആദ്യമായി വീട് വാങ്ങാന്‍ തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന ഉഗ്രന്‍ ലോട്ടറി ആയി മാറുമെന്നും ഉറപ്പിക്കാം. 

തളരുമോ അതോ തകരുമോ?
കോവിഡ് പ്രതിസന്ധിയില്‍ ലോകം ഒന്നാകെ കീഴ്‌മേല്‍ മറിയുബോള്‍ സ്വതവേ തളര്‍ന്ന ബ്രിട്ടീഷ് സമ്പദ് രംഗം കൂടുതല്‍ തളരുകയാണോ അതോ പൂര്‍ണ തകര്‍ച്ചയിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നതെന്ന ചോദ്യമാണ് ആശങ്കയോടെ ഇപ്പോള്‍ ഉയരുന്നത്. കൂടുതല്‍ തളര്‍ച്ച തന്നെയാണ് ഇപ്പോള്‍ പ്രതീക്ഷിക്കാവുന്നത് എന്നും പൂര്‍ണ തകര്‍ച്ച ഏതു വിധത്തിലും ഒഴിവാക്കാന്‍ വേണ്ടിയാണു വാങ്ക് ഓഫ് ഇംഗ്ലണ്ട് നെഗറ്റീവ് പലിശ നിരക്കിനെ കുറിച്ച് ഉറക്കമില്ലാതെ ആലോചന നടത്തുന്നത് എന്നും വ്യക്തമാണ്. ജനത്തിന്റെ കയ്യില്‍ പണം ഇല്ലെന്നത് ബാങ്കിന് ഉറപ്പായി കഴിഞ്ഞു.

റീറ്റെയ്ല്‍ രംഗത്ത് കൂടുതല്‍ തകര്‍ച്ചകളാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. പണപ്പെരുപ്പ നിരക്ക് 0.8ത്തിലേക്ക് താണിരിക്കുകയാണ്. നിലവില്‍ രണ്ടു ശതമാനം പണപ്പെരുപ്പം പ്രതീക്ഷിച്ചിടത്താണ് ഈ വന്‍വീഴ്ച. ഇതോടെ ക്രിസ്മസ് വിപണി ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് ഉറപ്പായി. കടകളിലും മറ്റും ക്രിസ്മസ് ഒരുക്കങ്ങള്‍ ആരംഭിക്കേണ്ട സമയം ആണെങ്കിലും മിക്ക കടകളിലും ഒഴിഞ്ഞ ഷെല്‍ഫുകളാണ് ഉപയോക്താക്കളെ സ്വീകരിക്കുന്നത്. ഇക്കൂട്ടത്തില്‍ കൂടുതല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ കാര്യങ്ങള്‍ വലിയ പ്രതിസന്ധിയിലേക്ക് തന്നെ നീങ്ങും എന്നും ഉറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category