1 GBP = 96.00 INR                       

BREAKING NEWS

ഡിവില്ലിയേഴ്സ് അടിയോടടി; എറിഞ്ഞിട്ടു ബൗളര്‍മാരും, കൊല്‍ക്കത്ത ഠിം! കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 82 റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്‍ പോയന്റ് പട്ടികയില്‍ ഒന്നാമന്മാര്‍; കോലിക്കും കൂട്ടര്‍ക്കും മികച്ച തുടക്കം സമ്മാനിച്ചത് മലയാളി താരം ദേവ് ദത്ത് പടിക്കല്‍

Britishmalayali
kz´wteJI³

ഷാര്‍ജ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 82 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റുകൊണ്ടും പിന്നീട് , പന്തുകൊണ്ടും അടിമുടി തകര്‍ക്കുകയായിരുന്നു കൊല്‍ക്കത്തയെ ബംഗളുരു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 82 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്സ് തോല്‍പ്പിച്ചത്. വിജയത്തോടെ തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമന്മാരായി.

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ 33 പന്തില്‍ നിന്നും 73 റണ്‍സുമായി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 194 റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ മറുപടി 20 ഓവറില്‍ ഒമ്പതിന് 112 എന്ന സ്‌കോറില്‍ അവസാനിച്ചു. ശുഭ്മാന്‍ ഗില്‍ (34), ആന്ദ്രേ റസല്‍ (16), രാഹുല്‍ ത്രിപാഠി (16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ഏഴ് കളികളില്‍ നിന്ന് 10 പോയന്റുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തെത്തി. മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും അതേ പോയന്റാണെങ്കിലും നെറ്റ്റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു. എട്ട് പോയന്റുമായി കൊല്‍ക്കത്ത നാലാമതുണ്ട്.

യൂസ്വേന്ദ്ര ചഹല്‍- വാഷിങ്ടണ്‍ സുന്ദര്‍ സ്പിന്‍ ദ്വയത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ പകച്ച കെ.കെ.ആര്‍ ബാറ്റ്സ്മാന്മാര്‍ക്ക് മികച്ച ഒരു കൂട്ടുകെട്ട് പോലും പടുത്തുയര്‍ത്താനായില്ല. ബാംഗ്ലൂരിനായി പന്ത് കൈയിലെടുത്തവര്‍ക്കെല്ലാം വിക്കറ്റ് സമ്മാനിച്ചാണ് കൊല്‍ക്കത്തക്കാര്‍ വിട്ടത്. വാഷിങ്ടണ്‍ സുന്ദറും ക്രിസ് മോറിസും രണ്ട് വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, ചഹല്‍, ഉഡാന എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആരോണ്‍ ഫിഞ്ച് (47), ദേവ്ദത്ത് പടിക്കല്‍ (32), നായകന്‍ വിരാട് കോഹ്ലി (33 നോട്ടൗട്ട്) എന്നിങ്ങനെ ബാറ്റെടുത്തവരെല്ലാം ബാംഗ്ലൂരിനായി തിളങ്ങി. അവസാന അഞ്ചോവറില്‍ 83 റണ്‍സാണ് എ.ബി.ഡിയും കോഹ്ലിയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. അഞ്ച് ഫോറുകളും ആറ് സിക്സുകളും ചാരുതയേകിയതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്.

ആദ്യ 11 പന്തില്‍ വെറും 10 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടര്‍ന്നങ്ങോട്ട് സിക്സറുകളുടെയും ഫോറുകളുടെയും മാലപ്പടക്കമായിരുന്നു. 23 പന്തിലായിരുന്നു അര്‍ധസെഞ്ച്വറി. കൊല്‍ക്കത്തക്കായി പ്രസീദ് കൃഷ്ണയും ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്ന്‍ ഇല്ലാതെയാണ് കൊല്‍ക്കത്ത കളത്തിലിറങ്ങിയത്. ഇംഗ്ലീഷ് വെടിക്കെട്ട് താരം ടോം ബാന്റണ്‍ കൊല്‍ക്കത്തന്‍ ടീമിലും മുഹമ്മദ് സിറാജ് ബാംഗ്ലൂര്‍ ടീമിലുമെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category