1 GBP = 98.30INR                       

BREAKING NEWS

അമേരിക്കയിലെ ഈ വര്‍ഷത്തെ നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളി നഴ്‌സിന്; കോട്ടയം സ്വദേശിനി ജിഷാ ജോസഫിന്റെ നേട്ടത്തില്‍ മതിമറന്ന് മലയാളി സമൂഹം

Britishmalayali
kz´wteJI³

മേരിക്കയിലെ ഈ വര്‍ഷത്തെ നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി മലയാളി നഴ്‌സ്. കോട്ടയം സ്വദേശിനിയും അഡ്വക്കേറ്റ് ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ജോലിയും ചെയ്യുന്ന ജിഷാ ജോസഫിനാണ് പുരസ്‌കാരം ലഭിച്ചത്. അമേരിക്കയിലെ മലയാളി സമൂഹത്തിനു മുഴുവന്‍ അഭിമാനാര്‍ഹമായ നേട്ടമാണ് ജിഷ ജോസഫ് കൈവരിച്ചിരിക്കുന്നത്.

കോവിഡ് പ്രതിരോധ രംഗത്ത് അടക്കം കാഴ്ചവെച്ച മികച്ച ആരോഗ്യ സേവനമാണ് ജിഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ജിഷ ജോലി ചെയ്യുന്ന അഡ്വക്കേറ്റ് ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിന്റെ ചരിത്രത്തില്‍ ഈ ആശുപത്രിയില്‍ നിന്നും മികച്ച നഴ്‌സിനുളള പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി നഴ്‌സ് കൂടിയാണ് ജിഷാ ജോസഫ്. അതിനാല്‍ തന്നെ, ആശുപത്രിയുടെ ചരിത്രത്തില്‍ കൂടിയാണ് ഈ നേട്ടം സ്ഥാനം പിടിച്ചിരിക്കുന്നത്.

അമേരിക്കയിലെ ചിക്കാഗോയിലാണ് ജിഷ കുടുംബസമേതം താമസിക്കുന്നത്. ഇടുക്കി തടിയമ്പാട് സ്വദേശി ശൗര്യമാക്കല്‍ സുഭാഷ് ആണ് ഭര്‍ത്താവ്. ഏകമകള്‍ റുത്ത്. ഇന്ത്യന്‍ നഴ്‌സുമാരുടെയും ലോകമെമ്പാടുമുള്ള മലയാളി നഴ്‌സിംഗ് സമൂഹത്തിന്റെയും അഭിമാനം വാനോളം ഉയര്‍ത്തിയ ജിഷാ ജോസഫിന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category