1 GBP = 98.30INR                       

BREAKING NEWS

നെഗറ്റീവ് ഇന്ററസ്റ്റ് റേറ്റ് വന്നാല്‍ നിങ്ങളുടെ ബാങ്കില്‍ വരുന്ന പണത്തിന് നിങ്ങള്‍ ബാങ്കില്‍ പലിശ നല്‍കേണ്ടി വരുമോ? മോര്‍ട്ട്ഗേജ് ഉള്ളവര്‍ക്ക് ബാങ്ക് ഇങ്ങോട്ട് കാശു തരുമോ? പലിശ നിരക്ക് പൂജ്യത്തിന് താഴെയാകുമെന്ന റിപ്പോര്‍ട്ട് നിങ്ങളെ എങ്ങനെ ബാധിക്കും?

Britishmalayali
kz´wteJI³

കര്‍ന്ന സാമ്പത്തിക വ്യവസ്ഥയെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നെഗറ്റീവ് ഇന്ററസ്റ്റ് നിരക്ക് എന്ന ആശയവുമായി എത്തിയത്. ഇതനുസരിച്ച്, നിങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന് അത് സൂക്ഷിക്കുന്നതിനുള്ള ചാര്‍ജ്ജായി ഒരു നിശ്ചിത തുക ബാങ്കിന് നല്‍കേണ്ടി വരും. ഇന്നലെ മറ്റൊരു സുപ്രധാന നടപടിയെടുത്തത് ബോറോവിംഗ് നിരക്ക് പൂജ്യമായി കുറച്ചുകൊണ്ടാണ്.

ഇതിനര്‍ത്ഥം മോര്‍ട്ട്ഗേജ് എടുത്താല്‍ പലിശ നല്‍കേണ്ട എന്നല്ല. യഥാര്‍ത്ഥത്തില്‍ പണം ചെലവാക്കാതെ കൂട്ടി വയ്ക്കുന്നവരെ ശിക്ഷിക്കാനുള്ള നടപടിയായി ജപ്പാന്‍ ആസൂത്രണം ചെയ്ത ഒരു കര്യമാണ് ഈ നെഗറ്റീവ് ഇന്ററസ്റ്റ് നിരക്ക്. ബാങ്കുകള്‍ കൂടുതല്‍ തുക വായ്പയായി നല്‍കുവാന്‍ നിര്‍ബന്ധിതമാക്കുന്ന ഒരു ഏര്‍പ്പാടാണിത്. ഇല്ലെങ്കില്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കൈവശമുള്ള പണത്തിന് പണം നല്‍കേണ്ടതായി വരും.അതായത്, സ്വന്തമായി സൂക്ഷിക്കുവാന്‍ അവകശമുള്ള പണത്തിനപ്പുറമുള്ള പണം ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിക്കുന്നതിന് എല്ലാ വാണിജ്യ ബാങ്കുകളും പണം നല്‍കേണ്ടതായി വരും.

ഇങ്ങനെ ചെയ്താല്‍, ബാങ്കുകള്‍ കൂടുതല്‍ പണം വായ്പയായി നല്‍കാന്‍ നിര്‍ബന്ധിതരാകും. ഇത് സാമ്പത്തിക വളര്‍ച്ചക്ക് ഒരു ത്വരകമാകും.എന്നാല്‍, ഇത്തരമൊരു നയം പണം സ്വരൂപിച്ചു വച്ചിരിക്കുന്നവരിലും വായ്പ എടുക്കുന്നവരിലും എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ബാങ്കുകള്‍ ഈ നയത്തോട് എങ്ങനെ പ്രതികരിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വ്യക്തിപരമായ ഫലങ്ങള്‍ നിര്‍ണ്ണയിക്കാനാവുക.

ഇതിനു മുന്‍പ് ജപ്പാന്‍, ഡെന്മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ നയം നടപ്പിലാക്കിയിട്ടുണ്ട്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും വര്‍ഷങ്ങളോളം ഈ നയം പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അതിന്റെ 326 വര്‍ഷത്തെ ചരിത്രത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരിക്കല്‍ പോലും നെഗറ്റീവ് ഇന്ററസ്റ്റ് നയം സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇതാദ്യമായി, ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി ഇത്തരത്തില്‍ ഒരു നയത്തെ കുറിച്ച് ചിന്തിക്കുകയാണ്.

സൈദ്ധാന്തികമായി നോക്കിയാല്‍, ബാങ്കില്‍ പണം സ്വരൂപിക്കുന്നതിന് ബാങ്കിന് ഒരു നിശ്ചിത തുക ഫീസായി നല്‍കേണ്ടി വരും, ഈ നയം നടപ്പാക്കിയാല്‍. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇത് നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നും അങ്ങനെ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, സേവിംഗ്സ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് അങ്ങോട്ട് പണം നല്‍കേണ്ടതായി വരില്ല, മറിച്ച് പലിശ നിരക്ക് വീണ്ടും കുറഞ്ഞേക്കാം. എന്നാല്‍, ബ്രിട്ടനില്‍ ഇത്തരത്തില്‍ ഒരു നയം ഇതാദ്യമായതുകൊണ്ട്, സേവിംഗ്സ് അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നതിന് ബാങ്കിന് ഒരു നിശ്ചിത തുക കൊടുക്കേണ്ടതായും വന്നേക്കാം എന്നു ചില വിദഗ്ദര്‍ പറയുന്നുണ്ട്.

അതേസമയം, ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് ഫീസ് ഈടാക്കുന്ന ഏര്‍പ്പാട് ഉപഭോക്താക്കളുമായുള്ള ബന്ധത്തെ വിപരീതമായി ബാധിക്കുമെന്ന് പല ബാങ്കുകളും ഭയക്കുന്നു. എന്നാല്‍, ചില കറന്റ് അക്കൗണ്ടുകളില്‍ ഈടാക്കുന്നതുപോലെ ഒരു നിശ്ചിത തുക ഫീസായി ഈടാക്കാം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സേവിംഗ്സ് നിക്ഷേപത്തിന്റെ അടിസ്ഥാന പലിശ 0.1 ശതമാനമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചതില്‍ പിന്നെ സമ്പാദ്യത്തില്‍ നിന്നുള്ള വരുമാനം മിക്കവര്‍ക്കും ഏതാണ്ട് നിലച്ചിരിക്കുന്നു എന്ന് തന്നെ പറയാം. നെഗറ്റീവ് ഇന്ററസ്റ്റ് കൂടി നിലവില്‍ വരുന്നതോടെ ഈ പലിശ നിരക്ക് ഇനിയും താഴ്ന്നേക്കാം എന്നാണ് മണിഫാക്ട്സിലെ എലീനര്‍ വില്ല്യംസ് പറയുന്നത്. മാത്രമല്ല, ചിലപ്പോള്‍ ബാങ്കില്‍ പണം സൂക്ഷിക്കുന്നതിന് ബാങ്കിന് പണം നല്‍കേണ്ടതായും വന്നേക്കാം.

എന്നാല്‍ വായപ എടുത്തവര്‍ക്ക് ഈ നയം ആശ്വാസദായകമായിരിക്കും. ട്രാക്കര്‍ മോര്‍ട്ട്ഗേജ് ഉള്ളവര്‍ക്ക് അവരുടെ മാസത്തവണയില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കാം. എന്നാല്‍ ഗൃഹാവശ്യങ്ങള്ക്കുള്ള മിക്ക മോര്‍ട്ട്ഗേജുകളും ഫിക്സ്ഡ് റേറ്റ് മോര്‍ട്ട്ഗേജുകളായതിനാല്‍ തിരിച്ചടവു തുകയില്‍ മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. അതുപോലെ തനെ, വേരിയബിള്‍ റേറ്റ് മോര്‍ട്ട്ഗേജില്‍ മിക്കതിലും, ചെറിയ അക്ഷരത്തില്‍ ഉള്ള ഒരു നിബന്ധനയുണ്ട്, പലിശ നിരക്ക് ഒരിക്കലും പൂജ്യത്തില്‍ താഴെ പോകില്ലെന്ന്.

എന്നാല്‍, ഈ നയം നടപ്പിലാക്കിയ പല രാജ്യങ്ങളിലും പലിശ നിരക്ക് പൂജ്യത്തിലും താഴെ പോയിട്ടുണ്ട്. അവിടെ മൈനസ് 0.5 ശതമാനം ആയിരുന്നു അക്കാലത്തെ പലിശ നിരക്ക്. എന്നാല്‍, ഡാനിഷ് ബാങ്ക് എല്ലാ മാസവും പലിശക്കുള്ള ചെക്ക് വായ്പ എടുത്തവര്‍ക്ക് നല്‍കുകയായിരുന്നില്ല, മറിച്ച് അവരുടെ മൊത്തം വായ്പാ തുകയില്‍ നിന്നും ഈ പലിശ കുറയ്ക്കുകയയിരുന്നു.ഉദാഹരണത്തിന് 1 ലക്ഷം പൗണ്ടിന്റെ വായ്പ ഉണ്ടെങ്കില്‍, ഒരു പൈസ പോലും തിരിച്ചടച്ചില്ലെങ്കിലും ഒരു വര്‍ഷം കഴിയുമ്പോള്‍ 500 പൗണ്ടിന്റെ കുറവ് അതില്‍ വരും.

ഇത്തരത്തില്‍ സേവിംഗ്സ് അക്കൗണ്ടിനു മേല്‍ നെഗറ്റീവ് റേറ്റ് വരുന്നത് ചില നിക്ഷേപകരേയെങ്കിലും ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചേക്കാം. അതല്ലാതെ, നിങ്ങളുടെ പണത്തില്‍ നിന്നും സമ്പാദിക്കാന്‍ മറ്റൊരു വഴിയും അവശേഷിക്കില്ല.

ഏതായാലും ഇത്തരത്തിലൊരു നയം നടപ്പാക്കുമ്പോള്‍ എടുക്കേണ്ട നടപടികളെ കുറിച്ച് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിവിധ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലൊരു നയം ബാങ്കുകളുടെ ലാഭത്തേയും വിപരീതമായി ബാധിക്കും എന്നൊരു ആശങ്ക നിലനില്‍ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category