1 GBP = 96.00 INR                       

BREAKING NEWS

സെഹിയോന്‍ യുകെ ഒരുക്കുന്ന ഓണ്‍ലൈന്‍ ധ്യാനം നാളെയും മറ്റന്നാളും; രജിസ്‌ട്രേഷന്‍ തുടരുന്നു

Britishmalayali
ബാബു ജോസഫ്

സെഹിയോന്‍ യുകെ ഇന്നും നാളെയുമായി ഈമാസം 15, 16 തീയതികളില്‍ രണ്ടുദിവസത്തെ ഓണ്‍ലൈന്‍ ധ്യാനം നടത്തുന്നു. കുടുംബ ബന്ധങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തിന്മകളെ യേശുവിനോട് ചേര്‍ന്നുനിന്ന് ജീവിതത്തില്‍ നിന്നകറ്റി നിര്‍ത്തപ്പെടുവാന്‍ അനുഗ്രഹമേകുന്ന ഈ ശുശ്രൂഷയ്ക്ക് പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ യുകെ ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയില്‍, ഡീക്കന്‍ ജോസഫ്, ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും.


വൈകിട്ട് ആറു മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനത്തിന്റെ സമയം. WWW.SEHIONUK.ORG/REGISTER എന്ന വെബ്സൈറ്റില്‍ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സെഹിയോന്‍ യുകെ ഈ ശുശ്രൂഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category