1 GBP = 98.80INR                       

BREAKING NEWS

രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കും സമാനമായ നിലയിലേക്ക് ബ്രിട്ടന്റെ കടം പെരുകുമെന്നു സൂചന; ജോലി ചെയ്തു നടുവൊടിക്കാന്‍ സാധാരണക്കാര്‍ തയ്യാറാകേണ്ടി വരും; കോവിഡില്‍ നല്‍കിയ സഹായങ്ങള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കനത്ത നികുതി ബാധ്യതകളില്‍ സാധാരണക്കാര്‍ ചക്രശ്വാസം വലിക്കേണ്ടി വരും; എത്ര ജോലി ചെയ്താലും സാധാരണക്കാര്‍ക്ക് ഒന്നും ബാക്കി കാണില്ല

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രണ്ടു ലോക മഹായുദ്ധങ്ങളുടെ കെടുതികളില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു വന്ന നാടാണ് ബ്രിട്ടനെന്നു ചരിത്രാന്വേഷകര്‍ എക്കാലവും ആവേശത്തോടെ പറയുന്ന കഥകളാണ്. എന്നാല്‍ പഴയ കോളനി രാജ്യങ്ങളായ ഇന്ത്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും എത്തിയ കുടിയേറ്റക്കാര്‍ എല്ലു നീരാക്കി ജോലി ചെയ്താണ് ആധുനിക ബ്രിട്ടനെ പടുത്തുയര്‍ത്തിയതെന്ന സത്യമാണ് അവരില്‍ പലരുടെയും രണ്ടാം തലമുറയ്ക്ക് പങ്കുവയ്ക്കാനുള്ള സത്യം. വഴികളില്‍ അടിമപ്പണിക്ക് തുല്യമായ തരത്തില്‍ ജോലി ചെയ്യേണ്ടി വന്ന സാഹചര്യമാണ് അന്നത്തെ കുടിയേറ്റക്കാരില്‍ നല്ല പങ്കിനും നേരിടേണ്ടി വന്നതത്രെ.

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന കാരണത്താല്‍ ഉണ്ടായ അപമാന ഭാരവും ജോലി സ്ഥലത്തെ രണ്ടാം കിടക്കാര്‍ ആയതുകൊണ്ട് നേരിടേണ്ടി വന്ന കഷ്ടപ്പാടും ഒക്കെയാണ് ആധുനിക ബ്രിട്ടന്റെ പളപളപ്പിനു പിന്നില്‍ മറഞ്ഞു കിടക്കുന്ന സത്യം. കല്ലിന്മേല്‍ കല്ല് വയ്ക്കാന്‍ ശേഷി ഇല്ലാതെ തകര്‍ന്ന ബ്രിട്ടന്‍ രണ്ടാം ലോക മഹായുദ്ധ കെടുതികളില്‍ നിന്നും അതിശയിപ്പിക്കുന്ന വേഗത്തില്‍ കരകയറിയത് ഒരു ജനതയുടെ മൊത്തം കഷ്ടപ്പാട് കൂടി ആണെന്നാണ് ചരിത്ര കഥകള്‍ ഓര്‍മ്മിപ്പിക്കുന്നതും. 

ഇപ്പോള്‍ സമാനമായ തരത്തില്‍ ചരിത്രം കറങ്ങി തിരിഞ്ഞ് എത്തുകയാണ് എന്നോര്‍മ്മിപ്പിക്കുകയാണ് സാമ്പത്തിക ലോകത്തെ പുത്തന്‍ വര്‍ത്തമാനങ്ങള്‍. കോവിഡ് നല്‍കിയ തിരിച്ചടികള്‍ ഒടുവില്‍ സാധാരക്കാരായ നികുതി ദായകരിലേക്കു തന്നെ എത്തുമ്പോള്‍ വര്‍ധിച്ച നികുതി നല്‍കി നടുവൊടിയുന്ന ഒരു തലമുറയാണ് ഇനി ജീവിച്ചിരിക്കുന്നതെന്നു സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഫര്‍ലോ സംവിധാനങ്ങളും ബിസിനസുകള്‍ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നല്‍കിയ വായ്പകളും അടക്കം അനവധി ബില്യണ്‍ പൗണ്ട് ജനങളുടെ കൈകളില്‍ എത്തിച്ചു കഴിഞ്ഞതിനാല്‍ ഇനിയവ സാവധാനം തിരിച്ചു പിടിക്കുന്ന നടപടികളാകും ഉണ്ടാവുക. ഏറ്റവും ചുരുങ്ങിയത് 40 ബില്യണ്‍ പൗണ്ട് എങ്കിലും തിരിച്ചു പിടിക്കാന്‍ വര്‍ധിപ്പിച്ച നികുതി മൂലം സര്‍ക്കാരിന് കഴിഞ്ഞേക്കും. എന്നാല്‍ ഇതല്ലാതെ മറ്റു വഴികള്‍ ഇല്ലെന്നും വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. 

ആയുധമെടുത്തുള്ള യുദ്ധം പോലെ അടിസ്ഥാന സൗകര്യങ്ങളില്‍ രാജ്യത്തിന് നഷ്ടം ഉണ്ടായിട്ടില്ലെങ്കിലും സാമ്പത്തിക നഷ്ടം നികത്താന്‍ ജനം കൂടുതല്‍ കഷ്ടപ്പാടുകള്‍ രാജ്യത്തിന് വേണ്ടി സഹിക്കേണ്ടി വരും എന്നാണ് മുന്നറിയിപ്പുകള്‍. എത്ര ജോലി ചെയ്താല്‍ കയ്യില്‍ മിച്ചം പിടിക്കാന്‍ ഒന്നും ബാക്കി കാണില്ല എന്ന ജീവിത യാഥാര്‍ഥ്യമാണ് സാധാരണക്കാരെ തുറിച്ചു നോക്കുന്നത്.

ഒരു വര്‍ഷം നികുതിയായി 40 ബില്യണ്‍ ജനങ്ങളില്‍ നിന്നും തന്നെ കണ്ടെത്തുക എന്ന സാഹചര്യം ഏതു സര്‍ക്കാരിനെ സംബന്ധിച്ചായാലും പ്രയാസം നിറഞ്ഞതു തന്നെയാണ്. എന്നാല്‍ പാഞ്ഞുകയറുന്ന കടക്കെണിയില്‍ സര്‍ക്കാര്‍ തകരുമ്പോള്‍ കൂടെ ജനങ്ങളും അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരും എന്ന യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കുന്നതിനാല്‍ ജനം അല്‍പം പ്രയാസപ്പെടട്ടെ എന്ന തീരുമാനം തന്നെയാകും ഇനിയുള്ള വര്‍ഷങ്ങളില്‍ നികുതി സംബന്ധിച്ച് സര്‍ക്കാരിന്റെ പൊതു നയം. 

ബ്രിട്ടീഷ് സര്‍ക്കാരിന്റെ കടമെടുപ്പ് രണ്ടു ലോക യുദ്ധങ്ങളില്‍ കണ്ട അതേ സാഹചര്യത്തിലേക്ക് നീങ്ങുകയാണ് എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് മുന്നറിയിപ്പ് നല്‍കുന്നു. കോവിഡിനെ നേരിടാന്‍ ഇതിനകം കൂടുതലായി 200 ബില്യണ്‍ പൗണ്ടാണ് യുകെ സര്‍ക്കാര്‍ ചിലവിട്ടിരിക്കുന്നത്. ഇതില്‍ നല്ല പങ്കും ജനങ്ങളുടെ കൈകളില്‍ തന്നെ പണമായി എത്തുക ആയിരുന്നു.

ജോലി ചെയ്യാന്‍ സാധിക്കാതെ വന്നവര്‍ക്കും അടച്ചിടേണ്ടി വന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സുരക്ഷാ കവചമായി മാറിയത് അങ്ങനെയാണ്. വാര്‍ഷിക കടമെടുപ്പു പരിധി കുറച്ചു കൊണ്ട് വരും എന്ന കണ്‍സര്‍വേറ്റിവ് തിരഞ്ഞെടുപ്പു വാഗ്ദാനത്തിനു കൂടിയാണ് കോവിഡ് തിരിച്ചടി നല്‍കിയിരിക്കുന്നത്. ഒരു തലമുറക്കാലം എങ്കിലും ഉയര്‍ന്ന നികുതിയുടെ ഭാരം താങ്ങാന്‍ തയ്യാറാകണം എന്ന മുന്നറിയിപ്പും ഐ.എഫ്.എസ് മുന്നോട്ടു വയ്ക്കുന്നു. 

സാമ്പത്തിക ലോകം ഒന്നാകെ കോവിഡ് ദുരിതം ഏറ്റുവാങ്ങുക ആണെങ്കിലും അമേരിക്കയും ജര്‍മനിയും നേരിടുന്നതിന്റെ ഇരട്ടി ദുരിതമാണ് യുകെയും സ്‌പെയിനും നേരിടുന്നത്. ഇനിയും യുകെ ലോക്ക് ഡൗണ്‍ ദേശ വ്യാപകമായി നടപ്പാക്കിയാല്‍ 2022നു മുന്‍പ് സമ്പദ് രംഗം തിരിച്ചു വരവിന്റെ പാതയിലേക്ക് എന്ന സൂചന പോലും നല്‍കില്ലെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്. കോവിഡ് രണ്ടാം വരവില്‍ എത്തിയപ്പോള്‍ ലോക് ഡൗണ്‍ പ്രാദേശികമായി ചുരുക്കാന്‍ സര്‍ക്കാര്‍ പ്രധാനമായി തയ്യാറായതും ഇത്തരം മുന്നറിയിപ്പുകള്‍ കണക്കിലെടുത്താണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category