
കൊച്ചി: ബിരിയാണിയും പൊതിച്ചോറും വിറ്റ് ഉപജീവനം നടത്തിയിരുന്ന ട്രാന്സ്വുമന് സജന ഷാജിയുടെ ജീവിതം വഴിമുട്ടിച്ചവര്‍ക്കെതിരെ ജനരോഷം ഉയരുകയാണ്. ഇതിനൊപ്പമാണ് ഡോ ഷിംന അസീസും. ട്രാന്‍സ് വുമണ്‍മാരുടെ ജീവിത പ്രശ്നങ്ങളോട് പ്രതികരിക്കുകയാണ് അവര്‍.
ട്രെയിനില്‍ ഭിക്ഷാടനം നടത്തിയിരുന്നിടത്ത് നിന്ന് മാറി ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ജീവിക്കാനായി ഒരു കച്ചവടം തുടങ്ങിയതാണവര്‍. ആരെപ്പോലെയും അധ്വാനിച്ച് തിന്നാന്‍ സകല അവകാശവുമുള്ളൊരു പെണ്ണ്. അവരുടെ അന്നമാണ് മുടക്കിയതെന്ന് ഷിംന പറയുന്നു. സജന ഒരു കാരണവശാലും പട്ടിണി കിടക്കരുത്. ആ ഉത്തരവാദിത്വം അവരോട് ഈ കൊടുംപാതകം ചെയ്ത സമൂഹത്തിന്റെ ഭാഗമായ നമുക്കോരോരുത്തര്‍ക്കുമുണ്ടെന്നും ഷിംന ഓര്‍മിപ്പിച്ചു. താടി രോമങ്ങള്‍ കളയാനായി ലേസര്‍ ചെയ്തപ്പോള്‍ ഒരു ട്രാന്‍സ് വുമനിനുണ്ടായ വേദനാജനകമായ അനുഭവത്തെ കുറിച്ചും ഷിംന പ്രതികരിച്ചു.
ഷിംന അസീസിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ
ചെറുതല്ലാത്തൊരു സൗഹൃദക്കൂട്ടമുണ്ടെനിക്ക്. മക്കളുടെ പ്രായമുള്ളവര്‍ തൊട്ട് അപ്പൂപ്പന്മാര് വരെ. അവരെയൊക്കെ സ്നേഹിക്കാനും വര്‍ത്താനം പറഞ്ഞിരിക്കാനുമുള്ള ഇഷ്ടവും ചെറുതല്ല. അതില്‍ ഏറ്റവും വില മതിക്കുന്ന ഒരുവള്‍ പണ്ട് ഒരുവനായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ അവളൊരു ട്രാന്‍സ്വുമണാണ്.
കഴിഞ്ഞ ദിവസം ഉറക്കമുണര്‍ന്ന് റിലേ വരുന്നതിന് മുന്നേയുള്ള വാട്ട്സാപ്പ് തോണ്ടലില്‍ അവളുടെ ഒരു സെല്‍ഫി വന്ന് കിടക്കുന്നു. താടിരോമങ്ങള്‍ കളയാന്‍ വേണ്ടി ലേസര്‍ ചെയ്തിടത്ത് ഓരോ രോമക്കുഴിയും പഴുത്ത് നിറയെ കുരുക്കള്‍. ആദ്യമായാണ് ഇങ്ങനെ വരുന്നതെന്ന് പറയുമ്പഴും അവള്‍ക്ക് വല്ല്യ ഭാവമാറ്റമൊന്നും കാണാനില്ല. എനിക്കാണേല്‍ അത് കണ്ടിട്ട് സഹിക്കാനാകുന്നുമില്ല.
മരുന്ന് പറഞ്ഞ് കൊടുക്കാനായി വീഡിയോ കണ്സള്ട്ടേഷന് വിളിച്ചപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു പോയി. ഒരു പറ്റം രോമങ്ങളുടെ ഏരിയ മുഴുവന്‍ പഴുത്ത് ചുവന്ന് നീര് വെച്ച്... കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് കാശ് സ്വരുക്കൂട്ടി പല ശാരീരിക ബുദ്ധിമുട്ടുകള്‍ പകരുന്ന മരുന്ന് കഴിച്ച്...ഇതെല്ലാം എന്തിനാണ്? സ്വന്തം ഐഡന്റിറ്റി നില നിര്‍ത്താന്‍... പെണ്ണായിരിക്കാന്‍.
ഇന്ന് വേറൊരു ട്രാന്സ്വുമണിന്റെ, കൃത്യമായി പറഞ്ഞാല്‍, കേരളത്തില്‍ ആദ്യമായി ട്രാന്‍സ് ഐഡന്റിറ്റിയില്‍ റേഷന്‍ കാര്‍ഡും ഡ്രൈവിങ്ങ് ലൈസന്‍സും വോട്ടര്‍ കാര്‍ഡും കിട്ടിയ സജ്ന ഷാജിയുടെ ബിരിയാണി കച്ചവടം കുറേ സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് മുടക്കിയത് പറഞ്ഞവര്‍ പൊട്ടിക്കരയുന്ന വീഡിയോ കണ്ടു. ട്രെയിനില്‍ ഭിക്ഷാടനം നടത്തിയിരുന്നിടത്ത് നിന്ന് മാറി ആത്മാഭിമാനത്തോടെ ജോലി ചെയ്ത് ജീവിക്കാനായി ഒരു കച്ചവടം തുടങ്ങിയതാണവര്‍. ആരെപ്പോലെയും അധ്വാനിച്ച് തിന്നാന്‍ സകല അവകാശവുമുള്ളൊരു പെണ്ണ്. അവരുടെ അന്നമാണ് മുടക്കിയത്.
ഇതെഴുതിയിടുന്നത്, ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നത്, അവരുടെ പട്ടിണി മാറ്റാനാണ്. കൊറോണയല്ല, അവന്റെ അപ്പന് വന്നാലും മനുഷ്യന് നന്നാവില്ല, ഉപദ്രവങ്ങള്‍ നിലയ്ക്കില്ല, നിലവിളികളും നെടുവീര്‍പ്പുകളും ഇല്ലാതാകില്ല എന്ന് ഈയിടെയായി ഓരോ ദിവസവും ആവര്‍ത്തിച്ച് തെളിയിക്കുന്നുണ്ട്.
കണ്ണീച്ചോരയില്ലാത്ത കിരാതരുടെ കൂട്ടമാണ് നമ്മള്. മൃഗങ്ങളൊക്കെ എത്രയോ പാവങ്ങളാണ്, മാന്യരാണ്.
സജ്ന ഒരു കാരണവശാലും പട്ടിണി കിടക്കരുത്. ആ ഉത്തരവാദിത്വം അവരോട് ഈ കൊടുംപാതകം ചെയ്ത സമൂഹത്തിന്റെ ഭാഗമായ നമുക്കോരോരുത്തര്‍ക്കുമുണ്ട്.
ഇനി എറണാകുളത്ത് പോകുന്ന ദിവസം അവരില്‍ നിന്ന് ഒരു പൊതി ബിരിയാണി ഞാനും വാങ്ങും.
സജ്നാ... നിങ്ങള്‍ തനിച്ചല്ല. പൊരുതിയേ മതിയാകൂ. ആരുടെയും മേന്മ കൊണ്ടേയല്ല അവര്‍ ആണോ, പെണ്ണോ ട്രാന്‍സോ ആകുന്നത്.
ജീവിച്ച് കാണിച്ച് കൊടുക്കണം, ഉരുക്കാകണം.
സസ്നേഹം,
ഡോ. ഷിംന അസീസ്
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam