1 GBP = 95.50 INR                       

BREAKING NEWS

കോവിഡ് രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് അഞ്ച് മാസം വരെ നീണ്ടുനില്‍ക്കാം; രോഗം ബാധിച്ച് 57 മാസത്തോളവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികള്‍ രോഗികളില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും ഗവേഷകര്‍

Britishmalayali
kz´wteJI³

വാഷിങ്ടന്‍: കോവിഡ് രോഗത്തിനെതിരായ പ്രതിരോധ ശേഷി കുറഞ്ഞത് രോഗം ബാധിച്ച് 57 മാസങ്ങളോളവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ആന്റിബോഡികള്‍ രോഗികളില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും അരിസോണ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തലില്‍ പറയുന്നു. കോവിഡ് ബാധിച്ച 6000ല്‍ പരം ആളുകളില്‍നിന്നു ശേഖരിച്ച ആന്റിബോഡികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

അരിസോണ സര്‍വകലാശാലയിലെ പ്രഫസര്‍ ജാന്‍കോ നികോലിച്സുഗിച്ചുമായി ചേര്‍ന്ന് ഇന്ത്യന്‍ വംശജനായ അസോഷ്യേറ്റ് പ്രഫസര്‍ ദീപ്ത ഭട്ടാചാര്യയാണ് ഗവേഷണം നടത്തിയത്. വൈറസ് ആദ്യം കോശങ്ങളെ ബാധിക്കുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം ചെറുജീവകാലയളവിലുള്ള പ്ലാസ്മ സെല്ലുകളെ വിന്യസിക്കും. ഇവയാണ് വൈറസിനെതിരായി പോരാടുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്നത്. ഈ ആന്റിബോഡികള്‍ 14 ദിവസം വരെ രക്തപരിശോധനയില്‍നിന്നു കണ്ടെത്താം.

പ്രതിരോധ സംവിധാനത്തിന്റെ രണ്ടാമത്തെ പ്രതികരണശേഷി എന്നത് ദീര്‍ഘനാള്‍ ജീവനോടെയിരിക്കുന്ന പ്ലാസ്മ സെല്ലുകളുടെ ഉത്പാദനമാണ്. ഇവയാണ് ഉയര്‍ന്ന ഗുണനിലവാരമുള്ള ആന്റിബോഡികള്‍ സൃഷ്ടിക്കുന്നത്. ഈ ആന്റിബോഡികള്‍ കുറേക്കാലംകൂടി ശരീരത്തിന് പ്രതിരോധശേഷി നല്‍കാറുണ്ട്.

ആദ്യഘട്ടത്തിലെ ചെറുകാലയളവില്‍ ജീവിക്കുന്ന പ്ലാസ്മ സെല്ലുകളിലെ പഠനമായിരിക്കാം പ്രതിരോധശേഷി ദീര്‍ഘനാള്‍ ഉണ്ടാവില്ലെന്ന നിഗമനത്തിലെത്തിച്ചതെന്നു കരുതുന്നതായി ഭട്ടാചാര്യ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category