1 GBP = 95.50 INR                       

BREAKING NEWS

കേരളാ കോണ്‍ഗ്രസ് (എം) രാഷ്ട്രീയ നിലപാടിനെ പിന്തുണച്ച് യുകെയിലെ പ്രവാസി കേരളാ കോണ്‍ഗ്രസ്സ്; ഓണ്‍ലൈന്‍ മീറ്റിംഗു കള്‍ സംഘടിപ്പിക്കുവാനും തീരുമാനം

Britishmalayali
kz´wteJI³

ലണ്ടന്‍: ഇടതു പക്ഷത്തേക്ക് പോകുവാനുള്ള രാഷ്ട്രീയ നിലപാട് സ്വീകരിച്ച കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ ജോസ് കെ മാണിയുടെയും, കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെയും തീരുമാനത്തിന് പിന്നില്‍ യുകെയിലെ മുഴുവന്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഉറച്ചു നില്‍ക്കുന്നതായും, പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും യുകെയിലെ പ്രവാസി കേരളാ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി എഴുതപ്പെടുന്ന ഈ തീരുമാനം കെ എം മാണി നടപ്പിലാക്കിയ വികസന പദ്ധതികളും കര്‍ഷക ക്ഷേമ പരിപാടികളും പുനരുജ്ജീവിപ്പിച്ചു നല്ലൊരു നാളേക്കായുള്ള പുത്തന്‍ പോരാട്ടത്തിന്റെ തുടക്കമാണെന്നും, മാണിയെ പിന്നില്‍ നിന്നും കുത്തി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചവര്‍ക്കുള്ള കനത്ത തിരിച്ചടിയായി മാറുമെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

പ്രവാസി കേരളാ കോണ്‍ഗ്രസ്സ് യുകെ ദേശീയ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍, സെക്രട്ടറിമാരായ മാനുവല്‍ മാത്യു, സി എ ജോസഫ്, ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ആയ ജിജോ അരയത്ത്, ജോഷി അയര്‍ക്കുന്നം, വിനോദ് ചുങ്കക്കാരോട്ട്, ബിനു മുപ്രാപ്പള്ളി, ബെന്നി അമ്പാട്ട്,   ജോബിള്‍ ജോസ്, ഷാജി വരാക്കുടി, ജിജി വരിക്കാശ്ശേരി എന്നിവര്‍ ചേര്‍ന്ന് നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ആണ് പിന്തുണ അറിയിച്ചത്.

വരും ദിവസങ്ങളില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി, തോമസ് ചാഴികാടന്‍ എം പി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, ഡോ. എന്‍ ജയരാജ് എം എല്‍ എ എന്നിവര്‍ ഉള്‍പ്പെടെ ഉള്ള നേതാക്കന്‍മാര്‍ പങ്കു ചേരുന്ന, യുകെയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടു വിപുലമായ രീതിയില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങും സംഘടിപ്പിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മുന്‍ തീരുമാനപ്രകാരം യുകെയില്‍ എല്ലാ സ്ഥലങ്ങളിലുമുള്ള മുഴുവന്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും ഉള്‍പ്പെടുത്തി 15 റീജിയനുകളായി തിരിച്ചു റീജിയണല്‍ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അന്‍പതു കൊല്ലത്തിലധികം കേരള രാഷ്ട്രീയത്തില്‍ ഭീഷ്മാചാര്യനായി തിളങ്ങി നിന്ന കെ എം മാണിയെ ഒരു മനുഷ്യനോടും ആരും ചെയ്യരുതാത്ത രീതിയില്‍ ആക്ഷേപിക്കുവാനും, അവഹേളിക്കുവാനും അവസരമുണ്ടാക്കി കൊടുക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ മരണശേഷം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പോലും ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന രീതിയില്‍ ഒരു കൂട്ടം യുഡിഎഫ്  നേതാക്കള്‍ ജോസ് കെ മാണിയെയും പാര്‍ട്ടി നേതാക്കന്മാരെയും ഒരേ മുന്നണിയില്‍ നിന്നുകൊണ്ടുതന്നെ അവസാനിപ്പിക്കാനുള്ള ശ്രമം അതിജീവിച്ചു ഇടതുമുന്നണിയുമായി സഹകരിച്ചു പോകാന്‍ എടുത്ത തീരുമാനത്തിന് പൂര്‍ണ പിന്തുണയാണ് യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും കെ എം മാണിക്കെതിരെയും നടത്തിയ അതി നീചമായ പ്രവര്‍ത്തിയുടെ ഫലം കാലം തെളിയിച്ചു കൊള്ളുമെന്ന് യോഗം വിലയിരുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category