1 GBP = 98.10INR                       

BREAKING NEWS

ഞാനും ഭര്‍ത്താവും അടിച്ചുപിരിഞ്ഞു; അയാളെ ഇനി വീട്ടില്‍ കയറ്റില്ല; രണ്ടുപേരുടേയും പേരിലുള്ള മോര്‍ട്ട്‌ഗേജ് ഇനി ആര് അടയ്ക്കണം? ഞാന്‍ അടച്ചാല്‍ അയാള്‍ അവകാശം പറയുമോ?

Britishmalayali
kz´wteJI³

മ്പതിമാര്‍ വിവാഹ മോചനം നേടുകയും ഒരു പങ്കാളി വീട്ടില്‍ നിന്നും പുറത്തുപോവുകയും പിന്നീട് മോര്‍ട്ട്ഗേജ് അടയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍, മറ്റേ പങ്കാളിക്ക് എന്താണ് വഴി?

ഇത്തരത്തില്‍ ഒരു സന്ദര്‍ഭം വന്നാല്‍ നിങ്ങള്‍ വളരെ ശ്രദ്ധയോടെ ചില ഉപാധികള്‍ തെരഞ്ഞെടുക്കണം. കാരണം, നിങ്ങള്‍ എടുക്കുന്ന ഏതൊരു തീരുമാനവും നിങ്ങളുടെ ജീവിതത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം. മോര്‍ട്ട്ഗേജ് നിങ്ങളുടെ രണ്ടുപേരുടേയും പേരിലാണ് മോര്‍ട്ട്ഗേജ് എങ്കില്‍, അത് കൃത്യമായി തിരിച്ചടയ്ക്കുമെന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍, അതിന്റെ ഭവിഷ്യത്ത് ഗുരുതരമായേക്കാം. ഒരു പങ്കാളി പിരിഞ്ഞുപോയാലും ഇത് അടയ്ക്കുവാന്‍ ബാദ്ധ്യസ്ഥനാണ്.

എന്തണ് അഭികാമ്യമായതെന്ന് നിങ്ങള്‍ രണ്ടുപേരും തീരുമാനിക്കുന്നതു വരെ പേയ്മെന്റ് തിരിച്ചടക്കുന്നത് തുടരേണ്ടത് ആവശ്യമാണ്. അതിന് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍, നിങ്ങളുടെ വായ്പാ ദാതാവുമായി ബന്ധപ്പെടുക. അവര്‍ ഇതിനു പരിഹാരം കണ്ടേക്കും. ഇതിനായി പേയ്മെന്റ് ഹോളിഡെ പോലുള്ള ഉപാധികളുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം തേടുന്നതും നല്ലതായിരിക്കും. മോര്‍ട്ട്ഗേജില്‍ പേരുണ്ടെങ്കില്‍ ആത്യന്തികമായി പങ്കാളികള്‍ ഇരുവരും അത് തിരിച്ചടയ്ക്കാന്‍ ഒരുപോലെ ബാദ്ധ്യസ്ഥരാണ്. ബുദ്ധിമുട്ടുകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുക.

മോര്‍ട്ട്ഗേജില്‍ പേരുണ്ടെങ്കില്‍ ഇരുവരും ഒരുപോലെ കൂട്ടമായും വ്യക്തിപരമായും അത് തിരിച്ചടക്കാന്‍ ബാദ്ധ്യതപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ ഒരു പങ്കാളി മോര്‍ട്ട്ഗേജ് തിരിച്ചടച്ചില്ലെങ്കില്‍ മറ്റേ പങ്കാളി അത് അടച്ചിരിക്കണം. വായ്പാ ദാതാവിനെ സംബന്ധിച്ചിടത്തോളം അവര്‍ തന്ന വായ്പയുടെ മാസത്തവണ കൃത്യമായി ലഭിച്ചിരിക്കണം. അതില്‍ എന്തെങ്കിലും മുടക്കുവന്നാല്‍ അത് കുടിശ്ശികയായി രേഖപ്പെടുത്തും. അത്, വായ്പ വാങ്ങിയവരുടെ ക്രെഡിറ്റ് ഫയലില്‍ രേഖപ്പെടുത്തുകയും ഭാവിയില്‍ എന്തെങ്കിലും വിധത്തിലുള്ള വായ്പ എടുക്കുവാന്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരികയും ചെയ്യും.

വിവാഹ മോചനത്തെ തുടര്‍ന്ന് കൃത്യമായി മാസത്തവണകള്‍ അടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, വായ്പാ ദാതാവിനെ കണ്ട് ഒരു പരിഹാരം തേടുന്നതായിരിക്കും ഉചിതം. ഒട്ടുമിക്ക വായ്പാ ദാതാക്കളും ഇത്തരം അവസരത്തില്‍സഹായിക്കാന്‍ തയ്യാറാവുകയും ചെയ്യും. പേയ്മെന്റ് ഹോളിഡേ, അല്ലെങ്കില്‍, മാസത്തവണ കുറയ്ക്കുവാനായി വായ്പയുടെ കാലാവധി നീട്ടല്‍ തുടങ്ങിയ നിരവധി മാര്‍ഗ്ഗങ്ങള്‍ ഇതിനുണ്ട്. എന്നാല്‍, ഇത്തരത്തില്‍ പേയ്മെന്റ് തുക കുറയ്ക്കാനുള്ള കരാറിലെത്തിയാല്‍ അതിന്റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ അത് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ ക്രെഡിറ്റ് ഫയലില്‍ വിപരീത സ്വാധീനം ഉണ്ടാക്കിയേക്കാം.

ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം, ഇരുവരും, ഭാവിയിലെ മോര്‍ട്ട്ഗേജ് തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു കരാറില്‍ എത്തുക എന്നതുതന്നെയാണ്. എന്നാല്‍, ചിലപ്പോള്‍ പങ്കാളികളിലൊരാള്‍ ഈ ബാദ്ധ്യതയില്‍ നിന്നും ഒഴിയാന്‍ ആഗ്രഹിച്ചേക്കം. മറ്റെയാള്‍ക്ക് സമ്മതമാണെങ്കില്‍, അയാളെ ഒഴിവാക്കി, ഈ ബാദ്ധ്യത ഒറ്റക്കോ മറ്റാരെങ്കിലുമായി ചേര്‍ന്നോ ഏറ്റെടുക്കാവുന്നതാണ്. എന്നാല്‍ അത്തരമൊരു നീക്കുപോക്കിന് വായ്പാ ദാതാവ് സമ്മതം നല്‍കണം.

ഏത് വിധത്തിലായാലും മോര്‍ട്ട്ഗേജ് തിരിച്ചടച്ചേ മതിയാകൂ. ഇല്ലെങ്കില്‍ വായ്പാ ദാതാവ്, സ്ഥലം ഏറ്റെടുക്കല്‍ നടപടിയടക്കം നിയമനടപടികളുമായി മുന്നോട്ട് പോകും. അതുകൊണ്ട്, തിരിച്ചടവിനുള്ള കഴിവില്ല എന്നു തോന്നുകയാണെങ്കില്‍, വീട് വില്‍ക്കുന്നതായിരിക്കും ഉത്തമം. എന്നാല്‍, ഒരു പങ്കാളി, അവിടെ താമസിക്കാന്‍ തീരുമാനിക്കുകയും, മാസത്തവണ ഒറ്റക്ക് അടക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍, അതേ വായ്പാ ദാതാവില്‍ നിന്നോ മറ്റൊരു വായ്പാ ദാതാവില്‍ നിന്നോ റീമോര്‍ട്ട്ഗേജിന് ശ്രമിക്കാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category