1 GBP = 96.00 INR                       

BREAKING NEWS

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ട്വിസ്റ്റ്; കോടതി മാറ്റ അപേക്ഷയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്; സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വിചാരണയ്ക്കിടെ ജഡ്ജി അപമാനിച്ചെന്ന് ആരോപണം; വിചാരണ നടപടികള്‍ നിര്‍ത്തണമെന്ന് വിചാരണ കോടതിയില്‍ അപേക്ഷ; ഇപ്പോഴത്തെ കോടതിയില്‍ നിന്ന് സുതാര്യമായതൊന്നും പ്രതീക്ഷിക്കുന്നില്ല; അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ വേദനയുണ്ടാക്കിയെന്ന് പ്രോസിക്യൂട്ടര്‍ സുരേശന്‍; ദിലീപ് പ്രതിയായ കേസിലെ ആ വലിയ വാര്‍ത്തയും പുറത്ത്

Britishmalayali
kz´wteJI³

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ട്വിസ്റ്റ്. വിചാരണ കോടതി മാറ്റണമെന്ന അപേക്ഷയുമായി പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വിചാരണയ്ക്കിടെ വിചാരണ ജഡ്ജി അപമാനിച്ചെന്ന് ആരോപണം. വിചാരണ അടക്കമുള്ള നടപടികള്‍ നിര്‍ത്തണമെന്നും ഇപ്പോഴത്തെ കോടതിയില്‍ നിന്ന് സുതാര്യമായതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ടെന്നാണ് സൂചന. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ വേദനയുണ്ടാക്കിയെന്ന് പ്രോസിക്യൂട്ട സുരേശന്‍ ആരോപിക്കുന്നു. ഇതോടെ ദിലീപ് പ്രതിയായ കേസ് വീണ്ടും ഹൈക്കോടതിയില്‍ എത്തുകയാണ്. അങങനെ ന്യൂസ് മിന്റ് എഡിറ്റര്‍ ട്വീറ്റ് ചെയ്ത ആ വലിയ വാര്‍ത്ത പുറത്ത് വരികയാണ്.

വിചാരണ നടക്കുന്ന പ്രത്യേക കോടതിയിലും പ്രോസിക്യൂഷന്‍ അതൃപ്തി അറിയിച്ചതായാണ് മാതൃഭൂമി ചാനല്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസ് മിന്റ് എഡിറ്ററായ ധന്യാ രാജേന്ദ്രനാണ് ഈ ട്വിസ്റ്റ് ആദ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത്. ഇതിന് പിന്നാലെയാണ് പ്രോസിക്യൂട്ടറുടെ ഹൈക്കോടതി ഹര്‍ജിയും പുറത്തു വരുന്നത്. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്. ഇക്കാര്യത്തില്‍ ഹൈക്കോടതി നിലപാട് നിര്‍ണ്ണായകമാകും.

നടിയെ ആക്രമിച്ചകേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ.സുരേശന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും എ.സുരേശന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. നീതിപൂര്‍വ്വമായ വിചാരണ കേസില്‍ ഉറപ്പാക്കണമെന്നും നീതിക്ക് വേണ്ടി നിലനില്‍ക്കേണ്ടത് പ്രോസിക്യൂഷന്റെ കടമയാണെന്നും ഹരജിയില്‍ പറയുന്നു എന്നാണ് റിപ്പോര്‍ട്ട്.

കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അപേക്ഷിച്ചു. നേരത്തെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. അതുകൊണ്ട് ഒന്നും പുറംലോകത്ത് ചര്‍ച്ചയാകുന്നില്ല. ഇതിനിടെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ചര്‍ച്ചയാകുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിവിസ്താരം തുടങ്ങിയിരുന്നു. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍) എന്നിവരുള്‍പ്പെടെ പ്രോസിക്യൂഷന്‍ അതിശക്തമായ തെളിവുകളാണ് ഹാജരാക്കുന്നത്.

2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. വനിതാ ഇന്‍സ്പെക്ടര്‍ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. ഇരയ്ക്ക് സമാധാനപൂര്‍ണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയില്‍ വിചാരണ. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍, അഭിഭാഷകന്‍, പ്രതികള്‍, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് മുറിയില്‍ പ്രവേശിപ്പിക്കുന്നത്. ഇത്തരമൊരു കേസിലാണ് പ്രോസിക്യൂഷന്റെ അസാധാരണ നീക്കം.
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി വിവേചനം കാട്ടുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചതായി മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്റെ ട്വീറ്റ് വലിയ ചര്‍ച്ചയായിരുന്നു. നിലവിലെ ജഡ്ജിയുടെ കോടതിയില്‍ വിചാരണ തുടര്‍ന്ന് നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചതായും ധന്യയുടെ ട്വീറ്റില്‍ പറയുന്നു. ബിഗ് ന്യൂസ് ഫ്രം കേരള-കേരളത്തില്‍ നിന്ന് വലിയ വാര്‍ത്ത എന്ന ആമുഖത്തോടെയാണ് ന്യൂസ് മിനിറ്റ് എഡിറ്റര്‍ ഇന്‍ ചീഫിന്റെ ട്വീറ്റ്. മൂന്നുവര്‍ഷം മുമ്പ് കാറില്‍ വച്ച് നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ധന്യ പറയുന്നത്. ഇക്കാര്യമാണ് മാതൃഭൂമി ചാനലും കൂടുതല്‍ വിശദമായി വാര്‍ത്തയാക്കുന്നത്.

ഇന്ത്യ വിഷനില്‍ 2003 ലാണ് ധന്യ രാജേന്ദ്രന്‍ തന്റെ കരിയര്‍ തുടങ്ങിയത്. 2004 ല്‍ ചെന്നൈയില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്ര്‌സിലേക്ക് മാറി. 2005 ല്‍ ടൈംസ് നൗവില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്ന ശേഷം ദക്ഷിണേന്ത്യയിലെ ബ്യൂറോ ചീഫായി. തന്റെ ഭര്‍ത്താവ് വിഗ്നേഷ് വെല്ലൂര്‍, ചിത്ര സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കൊപ്പമാണ് ഡിജിറ്റല്‍ ന്യൂസ് വെബ്‌സൈറ്റായ ദി ന്യൂസ് മിനിറ്റ് തുടങ്ങിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വാര്‍ത്തകള്‍ക്കാണ് ന്യൂസ് മിനിറ്റ് പ്രാധാന്യം നല്‍കുന്നത്. നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയില്‍ അംഗവുമാണ് ധന്യ. അങ്ങനെ ധന്യ നല്‍കിയ സൂചനകള്‍ മറ്റ് വാര്‍ത്താ മാധ്യമങ്ങളും ചര്‍ച്ചയാക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഒരു ഇടവേളയ്ക്ക് ശേഷം ജൂണ്‍ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികള്‍ നിര്‍ത്തിവെച്ചതിനാലാണ് വിചാരണയും തടസപ്പെട്ടത്. കേസിന്റെ രഹസ്യവിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കേസില്‍ ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ലോക്ക്ഡൗണ്‍ മൂലം നടപടികള്‍ നീണ്ടുപോകുകയായിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ 11-ാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. കസില്‍ കുറ്റവിമുക്തനാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്.

ദിലീപിന്റെ സ്വാധീനശക്തി വിശ്വസിച്ചാണ് പള്‍സര്‍ സുനി ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരനാണ്. കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനില്‍ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ 'അമ്മ' താരനിശക്കിടെയായിരുന്നു ഭീഷണി. നടന്‍ സിദ്ദിഖും ഇതിന് ദൃക്‌സാക്ഷിയാണ് . 18 പേജുള്ള കുറ്റപത്രത്തിലും ഒപ്പമുള്ള പ്രത്യേക റിപ്പോര്‍ട്ടിലുള്ള കേസിലെ ദിലീപിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളുള്ളത്. പൊലീസ് സമര്‍പ്പിച്ച 18 പേജുകള്‍ വരുന്ന പുതിയ കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്.
പള്‍സര്‍ സുനി പണം തട്ടാന്‍ വേണ്ടി ചെയ്തതാണെന്ന രീതിയില്‍ ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടിയുടെ സഹോദരന്‍ ഇക്കാര്യത്തിലുള്ള സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടെന്നും കൃത്യത്തിന് പിന്നില്‍ ദിലീപാണെന്ന് വിശ്വസിക്കുന്നതായും ഇക്കാര്യത്തില്‍ കൂടി അന്വേഷണം നടത്തണമെന്നും ഇരയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ദിലീപിന് സുനില്‍കുമാര്‍ അയച്ച കത്തു കൂടി പുറത്തു വന്നതോടെയാണ് പൊലീസിന് സംശയം ബലപ്പെട്ടതും ദിലീപിനെതിരേ അന്വേഷണം തുടങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category