1 GBP = 96.00 INR                       

BREAKING NEWS

ദിനേശ് കാര്‍ത്തിക് നിരാശന്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായക സ്ഥാനം ഒഴിഞ്ഞു; ടീം വൈസ് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ ഇനി ടീമിനെ നയിക്കും

Britishmalayali
kz´wteJI³

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ദിനേശ് കാര്‍ത്തിക്ക് രാജിവച്ചു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനാണ് രാജി എന്ന് കാര്‍ത്തിക്ക് പറഞ്ഞു. അതേ സമയം കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒയിന്‍ മോര്‍ഗനാകും പുതിയ ക്യാപ്റ്റന്‍.

നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനം പോരെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 7 മത്സരങ്ങളില്‍ കാര്‍ത്തിക്ക്, പഞ്ചാബിനെതിരെ മാത്രമാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. ആകെ നേടിയത് 108 റണ്‍സ് മാത്രം. കാര്‍ത്തിക്കിന്റെ ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുപ്പിലും വിമര്‍ശനങ്ങള്‍ വന്നിരുന്നു. അര്‍ധസെഞ്ചുറികള്‍ ഒന്നും പേരില്‍ ഇല്ലെങ്കിലും ഇതുവരെ ആകെ 35 ശതമാനം ശരാശരിയില്‍ 175 റണ്‍സ് മോര്‍ഗന്‍ നേടി. ബാറ്റിങ് ശരാശരിയില്‍ ടീമില്‍ ശുഭ്മാന്‍ ഗില്ലിനു താഴെ രണ്ടാം സ്ഥാനത്താണ് മോര്‍ഗന്റെ സ്ഥാനം. ഏതു സാഹചര്യത്തിലും ബാറ്റു ചെയ്യാന്‍ മികവുള്ള ഒയിന്‍ മോര്‍ഗനെ കാര്‍ത്തിക്ക് നേരത്തേ ഇറക്കാത്തതും ചര്‍ച്ചയായിരുന്നു.

ഇംഗ്ലണ്ടിന് 2019 ലോകക്കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മോര്‍ഗന്‍. 2018ല്‍ ഗൗതം ഗംഭീറിനു പകരമായിട്ടാണ് ദിനേഷ് കാര്‍ത്തിക്ക് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.'ഇതുപോലുള്ള ഒരു തീരുമാനം എടുക്കാന്‍ അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ക്ക് (ദിനേഷ് കാര്‍ത്തിക്ക്) വളരെയധികം ധൈര്യം ആവശ്യമാണ്. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഞങ്ങള്‍ ആശ്ചര്യപ്പെടുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ആഗ്രഹം ബഹുമാനിക്കുന്നു. ടീം വൈസ് ക്യാപ്റ്റനും 2019ല്‍ ഇംഗ്ലണ്ടിന് ലോകക്കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനുമായ ഒയിന്‍ മോര്‍ഗന്‍ ടീമിനെ നയിക്കാന്‍ മുന്നോട്ട് വന്നതില്‍ സന്തോഷിക്കുന്നു.' കൊല്‍ക്കത്ത സിഇഒ വെങ്കി മൈസൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സീസണില്‍ ഇതുവരെ ഏഴു മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നാല് വിജയവുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ 82 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം മത്സരം മുതല്‍ തന്നെ കാര്‍ത്തിക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category