1 GBP = 96.00 INR                       

BREAKING NEWS

സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തപ്പോള്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചു; കൗമാരക്കാരന്‍ അദ്ധ്യാപകന്റെ കഴുത്തറുത്ത് മാറ്റി; പിന്നാലെ ചെന്നു വെടിവച്ചു വീഴ്ത്തി ഫ്രഞ്ച് പോലീസ്; ഇസ്ലാമിക ഭീകരവാദമെന്ന വാദം തള്ളി പ്രസിഡണ്ട്

Britishmalayali
kz´wteJI³

ശാസ്ത്രം പുരോഗമിക്കുമ്പോഴും ചിലരിന്നും മുറുകെപ്പിടിക്കുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതതത്വങ്ങളേയാണ്. ഇത്തരത്തില്‍ മതാന്ധത ബാധിച്ച കുടില മനസ്സുകള്‍ക്ക് ദുഷ്ടതയുടെ ഏതറ്റം വരെ പോകാനും മടിയുണ്ടാകില്ല. ദൈവത്തിന്റെ പേരില്‍ മണ്ണിലെ സമാധാനം നശിപ്പിക്കുന്ന ചെകുത്താന്മാരുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫ്രാന്‍സിലെ ഈ പതിനെട്ടുകാരന്‍. സ്വന്തം അദ്ധ്യാപകന്റെ കഴുത്തറുത്ത് മാറ്റുന്നതുവരെയെത്തി ഈ കൗമാരക്കാരന്റെ ക്രൂരത. അദ്ധ്യാപിക ചെയ്ത തെറ്റോ, ക്ലാസ്സില്‍ പഠനത്തിനിടയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചു എന്നതും.

വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. അവിടെയുള്ള ഒരു മിഡില്‍ സ്‌കൂളിലെ അദ്ധ്യാപകന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പഠിപ്പിക്കുന്നതിനിടയില്‍ പ്രവാചകന്റെ ഒരു കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഉടനെ സംഭവസ്ഥലത്ത് എത്തിയ ഫ്രഞ്ച് പോലീസ് ഈ ക്രൂരനെ വെടിവച്ചു കൊല്ലുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ വെടിവയ്ക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

സമീപത്തുള്ള ഒരു വീടിന്റെ പുറകുവശത്തെ അടുക്കളത്തോട്ടത്തില്‍ നിന്നും എടുത്തതെന്ന് തോന്നിപ്പിക്കുന്ന വീഡിയോയില്‍ പോലീസ് ആരോടോ ഉച്ചത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം. നിന്റെ തോക്ക് വലിച്ചെറിയുക. താഴെ കമഴ്ന്നു കിടക്കുക എന്നിങ്ങനെ ഫ്രഞ്ച് ഭാഷയിലാണ് പോലീസ് പറയുന്നത്. ഇതിനിടയില്‍ ഒരിക്കല്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍, താന്‍ വെടിവയ്ക്കാന്‍ പോവുകയാണെന്നും പറയുന്നുണ്ട്.

പിന്നീട് അവര്‍ വഴിയരികിലെ ചില മരങ്ങള്‍ക്കിടയില്‍ മറയുന്നതിനാല്‍ വീഡിയോയില്‍ ദൃശ്യമല്ല. എന്നാല്‍ വെടിയൊച്ച കേള്‍ക്കാം. ഏറെ വൈകാതെ, സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പഠിപ്പിച്ച നമ്മുടെ സഹപ്രവര്‍ത്തകന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുകയാണ് എന്നു പറഞ്ഞു. എന്നാല്‍ ഇത് ഒരു തീവ്രവാദി ആക്രമണം ആണെന്ന കാര്യം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പഠിപ്പിക്കുന്നതിനിടയിലായിരുന്നു പ്രവാചകന്റെ കുറച്ച് കാരിക്കേച്ചര്‍ ചിത്രങ്ങള്‍ ഈ അദ്ധ്യാപകന്‍ കാണിച്ചത്. ഇതില്‍ പ്രകോപിതനായ പ്രതി സാമുവല്‍ എന്നു പെരുള്ള അദ്ധ്യാപകന്റെ തലയറക്കുകയായിരുന്നു. മോസ്‌കോയില്‍ ജനിച്ച ചെച്നീയന്‍ വംശജനായ ഈ കുട്ടികുറ്റവാളി പക്ഷെ ആ സ്‌കൂളിലെ വിദ്യാര്‍ത്ഥിയല്ല.

2000 ത്തിന്റെ ആദ്യമാണ് ആയിരക്കണക്കിന് ചെച്നിയന്‍ വംശജര്‍ ഫ്രാന്‍സില്‍ അഭയാര്‍ത്ഥികളായി എത്തിയത്. റഷ്യയുമായുള്ള യുദ്ധത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് രാജ്യം വിട്ടുപോരേണ്ടതായി വന്നത്. ഫ്രാന്‍സില്‍ കുടിയേറിയ ഏകദേശം 30,000 ത്തോളം വരുന്ന ഇവരില്‍ ഭൂരിഭാഗവും പാരിസ് പോലുള്ള മഹാനഗരങ്ങളുടെ പ്രന്തപ്രദേശങ്ങളിലാണ് താമസിക്കുന്നത്.

കഴിഞ്ഞയാഴ്ച്ച പ്രവാചകന്റെ കാരിക്കേച്ചര്‍ ക്ലാസ്സില്‍ കാണിച്ചു എന്ന് പറഞ്ഞ് രോഷാകുലനായ ഒരു രക്ഷകര്‍ത്താവ് പരാതിപ്പെട്ടിരുന്നതായി സ്‌കൂളിലെ പാരന്റ് ടീച്ചര്‍ അസ്സോസിയേഷന്‍ തലവന്‍ റോഡ്രിഗോ അറേനസ് പറഞ്ഞു. ക്ലാസ്സില്‍ ഇസ്ലാമത വിശ്വാസികളായ വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയ ശേഷമാണ് അദ്ധ്യാപകന്‍ ഇത് ചെയ്തത്. എന്നാല്‍, അദ്ധ്യാപകന്റെ പുറകില്‍ നിന്നിരുന്ന ഒരു മുസ്ലീം പെണ്‍കുട്ടി ഇത് കാണുകയും സ്വന്തം രക്ഷകര്‍ത്താവിന്റെ അടുത്ത് പരാതിപ്പെടുകയും ആയിരുന്നു.

സംഭവം നടന്ന് ഏറെ നേരം കഴിഞ്ഞെത്തിയ പോലീസ് പ്രതിയെ സ്‌കൂളിന്റെ പരിസരത്തുവച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയായിരുന്നു. അയാളുടെ കൈവശം കൊലചെയ്യാനുപയോഗിച്ച ആയുധവുമുണ്ടായിരുന്നു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ചാര്‍ലി ഹെബ്ഡോ മാസികയിലെ രണ്ട് ജീവനക്കാര്‍ക്കു നേരെ വധശ്രമം നടന്നിരുന്നു. ഇതില്‍ രണ്ട് മത തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2015-ല്‍ ഇതേ മാസികയുടെ ഓഫീസിലേക്കാണ് തീവ്രവാദികളെത്തി 12 പേരെ കൊന്നത്.

2015- നവംബറിലാണ് രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ തീവ്രവാദി ആക്രമണം നടന്നത്. അന്ന് 130 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം 2016 ജൂലായില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ 86 പേര്‍ മരണമടഞ്ഞിരുന്നു. ട്യൂണീഷ്യയില്‍ നിന്നെത്തിയ ഒരു അഭയാര്‍ത്ഥിയായിരുന്നു ഈ ആക്രമണത്തിനു പിന്നില്‍. അതേ മാസം തന്നെ ഒരു കത്തോലിക്ക പുരോഹിതനേയും തീവ്രവാദികള്‍ കൊന്നിരുന്നു. അഭയം നല്‍കിയ രാജ്യത്തോട് നന്ദികാണിക്കാത്ത തീവ്രവാദികള്‍, സ്വീഡനെ പോലെ ഫ്രാന്‍സിലേയും സമാധാനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category