1 GBP = 96.00 INR                       

BREAKING NEWS

ഫോണ്‍വിളിച്ചോ എന്നോ വാട്സ്അപ് ചെയ്തോ എന്നോ ഇനി നോക്കില്ല; ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണില്‍ സ്പര്‍ശിച്ചാല്‍ 200 പൗണ്ട് പിഴയും ആറു പെനാല്‍റ്റി പോയിന്റും; നാവിഗേഷനായി ഫോണ്‍ ഉപയോഗിക്കാനാവുമോ? മൊബൈല്‍ ഡ്രൈവ് ത്രൂ റെസ്റ്റോറന്റില്‍ മൊബൈല്‍ പേയ്മെന്റ് നടത്താമോ? മൊബൈല്‍ ഫോണിലെ വില്ലനാകുന്ന പുതിയ നിയമം അറിയാം

Britishmalayali
kz´wteJI³

സ്റ്റിയറിംഗിനു പുറകിലിരുന്നാല്‍ പിന്നെ മൊബൈല്‍ ഫോണില്‍ തൊട്ടുപോകരുത്. അടുത്ത വര്‍ഷം ആദ്യം മുതല്‍ നിലവില്‍ വരുന്ന പുതിയ ട്രാഫിക് നിയമമനുസരിച്ച് അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് പിഴയൊടുക്കേണ്ടതായി വരും. ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഫോണില്‍ സംസാരിച്ചാലോ ടെക്സ്റ്റ് മെസേജ് അയച്ചാലോ മാത്രമേ കുറ്റകരമാകുന്നുള്ളു. എന്നാല്‍ അടുത്തവര്‍ഷം ആദ്യമുതല്‍, ഫോട്ടോ എടുക്കാനോ, ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുവാനോ, മ്യുസിക് പ്ലേലിസ്റ്റിലൂടെ സ്‌ക്രോള്‍ ചെയ്യുവാനോ ശ്രമിച്ചാലും അത് കുറ്റകരമാകും.

2003 ഡിസംബറിലാണ് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ഇറങ്ങുന്നത്. അന്ന് പക്ഷെ, ആശയവിനിമയോപാധി എന്ന നിലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു മാത്രമേ നിരോധനം ഏര്‍പ്പെടുത്തിയിരുന്നുള്ളു. അതായത്, ഫോണില്‍ കൂടി സംസാരിക്കുകയോ ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കുകയോ മാത്രമായിരുന്നു നിയമവിരുദ്ധമായ പ്രവര്‍ത്തി.

പിന്നീട് 2007-ല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 60 പൗണ്ടും പിഴയും മൂന്ന് പെനാല്‍റ്റി പോയിന്റും പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് നിയമം ഭേദഗതി ചെയ്തു. പിന്നീട് 2013-ല്‍ പിഴ 100 പൗണ്ട് ആക്കി ഉത്തരവിറക്കി. 2017-ല്‍ ഇത് ഇരട്ടിയാക്കി 200 പൗണ്ട് പിഴ ഈടാക്കാന്‍ ആരംഭിച്ചു. ഈ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്ന് മൊബൈലില്‍ സ്പര്‍ശിക്കുന്നതുപോലും നിയമവിരുദ്ധമാക്കുന്നത്. പിഴത്തുകയില്‍ വ്യത്യാസം വരുത്തിയിട്ടില്ലെങ്കിലും, നിയമലംഘകര്‍ക്കുള്ള പെനാല്‍റ്റി പോയിന്റ് ഇരട്ടിയാക്കിയിട്ടുണ്ട്.

എന്നിരുന്നാലും ഡ്രൈവര്‍മാര്‍ക്ക് വഴി കണ്ടുപിടിക്കുന്നതിനായി, നാവിഗേഷനു സഹായിക്കുന്ന ഉപകരണം എന്നനിലയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും, പക്ഷെ അത് ഹാന്‍ഡ്സ്-ഫ്രീ മൊബൈല്‍ ആയിരിക്കണമെന്നു മാത്രം. അതായത്, മൊബൈല്‍ ഫോണ്‍ വിന്‍ഡ് സ്‌ക്രീനിലോ ഡാഷ് ബോര്‍ഡിലോ ഘടിപ്പിച്ച്, അതിലെ മാപ്പ് നോക്കി വഴികണ്ടുപിടിക്കാം. ഫോണ്‍ കൈയ്യില്‍ പിടിക്കാന്‍ അനുവാദമില്ല. അതുപോലെ, ഇടയ്ക്ക് വഴിയില്‍ മാറ്റം വരുത്തണമെങ്കിലും ഫോണ്‍ കൈകൊണ്ട് തൊടാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

വാഹനമോടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിക്കണം എന്നുണ്ടെങ്കില്‍, വാഹനം നിര്‍ത്തിയതിനു ശേഷം മാത്രമേ അത് ഉപയോഗിക്കാന്‍ പാടുള്ളൂ. സുരക്ഷിതമായി വാഹനം നിര്‍ത്താന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍, അത്യാവശ്യമാണെങ്കില്‍ മാത്രം എമര്‍ജന്‍സി നമ്പറുകളാായ 999, 112 എന്നിവയിലേക്ക് മാത്രം ഫോണ്‍ ചെയ്യാം. പക്ഷെ, കാര്യം അത്യാവശ്യമാണെന്ന് നിയമപാലകരെ ബോധിപ്പിക്കേണ്ടതായി വരും. ഗതാഗത കുരുക്കില്‍ പെട്ട് വാഹനം അനങ്ങാതെ കിടക്കുമ്പോഴും, ട്രാഫിക് ലൈറ്റില്‍ കാത്തു നില്‍ക്കുമ്പോഴും പോലും മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.

അതുപോലെ ഡ്രൈവ് ത്രൂ റെസ്റ്റോറന്റുകളില്‍ മൊബൈല്‍ പേയ്മെന്റ് നല്‍കാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഹാന്‍ഡ്സ്-ഫ്രീ വീഡിയോ കോളുകളും, വീഡിയോ സ്റ്റ്രീമിംഗും ഇപ്പോള്‍ തന്നെ നിരോധിച്ചിരിക്കുകയാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 200 പൗണ്ട് പിഴയും ആറ്‌പെനാല്‍റ്റി പോയിന്റുകളുമായിരിക്കും ശിക്ഷ. മൊബൈല്‍ ഫൊണ്‍ കൈയ്യില്‍ പിടിച്ച് ഡ്രൈവ് ചെയ്യുനത് തികച്ചും അപകടകരമായ ഒരു കാര്യമാണ്.

അതുകൊണ്ടുതന്നെ , മദ്യപിച്ച് വാഹനം ഓടിക്കുന്നതുപോലെ മൊബൈല്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നതും സമൂഹത്തിന് അനുവദിക്കാനാകാത്ത ഒന്നായി മാറണം എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മാത്രമല്ല, ഈ പുതിയ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനായി പുതിയ കാമറകള്‍ ഉള്‍പ്പടെയുള്ള അത്യന്താധുനിക സാങ്കേതിക വിദ്യ സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

നിലവില്‍ ഹൈ ഡെഫെനിഷന്‍ കാമറകള്‍ ഉപയോഗിച്ച് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഹൈവേകളില്‍ വിവിധ രഹസ്യയിടങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അല്‍ഗോരിതവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് ഈ ചിത്രങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവോ എന്ന് സ്ഥിരീകരിക്കുന്നത്.

ലൈസന്‍സ് എടുത്ത് ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍, പ്രതിവര്‍ഷം 6 പെനാല്‍റ്റി പോയിന്റില്‍ കൂടുതല്‍ നേടിയാല്‍ ലൈസന്‍സ് റദ്ദാകുമെന്നിരിക്കെ, ലൈസന്‍സ് എടുത്തിട്ട് രണ്ട് വര്‍ഷം തികയാത്തവര്‍ക്ക്, വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് നഷ്ടപ്പെടും എന്നുള്ളത് ഉറപ്പാണ്.

ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍ ഫോണുകള്‍ ഡ്രൈവിംഗിനിടയില്‍ ഉപയോഗിക്കുന്നതു മൂലമുള്ള റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കുവാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യയായിരിക്കും നിയമം നടപ്പിലാക്കുവാനായി ഉപയോഗിക്കുക. ലോകത്തിലെ മികച്ച റോഡുകള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍ എന്നു ചൂണ്ടിക്കാണിച്ച ഹൈവേസ് വകുപ്പ് വക്താവ്, ഈ റോഡുകളില്‍ അപകടങ്ങള്‍ തീരെ ഇല്ലാതെയിരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category