1 GBP = 96.00 INR                       

BREAKING NEWS

ലണ്ടനും ടയര്‍ 2 ലോക്ക്ഡൗണില്‍; കര്‍ശന നടപടികളുമായി പോലീസ് തെരുവില്‍; പബ്ബില്‍ നിന്നും ആളെ അറസ്റ്റ് ചെയ്തു നീക്കി; ലോക്ക്ഡൗ ണിനെ എതിര്‍ത്ത ലിവര്‍പൂള്‍ മേയര്‍ മനസ്സുമാറ്റി; കോവിഡ് പ്രതിരോ ധത്തിനായുള്ള ബോറിസിന്റെ കര്‍ ശനനിലപാടുകള്‍ വിജയത്തിലേക്ക്

Britishmalayali
kz´wteJI³

ര്‍ദ്ധരാത്രി മുതല്‍ ലണ്ടന്‍ നഗരത്തില്‍ ടയര്‍ 2 ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ നിയമം കര്‍ശനമായി നടപ്പിലാക്കുവാന്‍ പോലീസ് തെരുവിലിറങ്ങി. ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് തന്നെ പ്രവര്‍ത്തനനിരതരായ പോലീസുകാര്‍ നിരവധി പബ്ബുകളില്‍ റെയ്ഡ് നടത്തി അനവധിപേരെ അറസ്റ്റ് ചെയ്ത് നീക്കി. മദ്യപിച്ചുണ്ടാകുന്ന അക്രമങ്ങളും മറ്റും തടയുവാനായി തെരുവുകളിലും നിരവധി പോലീസുകാര്‍ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു.

താരതമ്യേന കുറവാണെങ്കിലും, നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പോലീസിംഗ് ഇനി കൂടുതല്‍ കര്‍ശനമാക്കുകയാണെന്ന് വകുപ്പ് വക്താക്കള്‍ അറിയിച്ചു. സോഹോയിലെ ഒരു പബ്ബില്‍ നിന്നും 10 മണിക്ക് മുന്‍പ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട പോലീസിനു നേരെ ബാനറുകളുയര്‍ത്തി പ്രതിഷേധവുമായി ആളുകള്‍ അണിനിരന്നു. പിന്നീട് അവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

അതേസമയം പരിശോധനാ സംവിധാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. ക്രിസ്ത്മസ്സ് ആകുമ്പോഴേക്കും പ്രതിദിനം പത്തുലക്ഷം പരിശോധനകള്‍ നടത്താനുള്ള പ്രാപ്തി നേടുക എന്നതാണ് ലക്ഷ്യം. അതിനിടയില്‍, ലണ്ടനിലെ ട്രാന്‍സ്പോര്‍ട്ട് നെറ്റ് വര്‍ക്ക് നടത്തിക്കൊണ്ടുപോകാന്‍ കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ സാദിഖ് ഖാന്‍ രംഗത്തെത്തി. ഇത് നടന്നില്ലെങ്കില്‍ ഈ വാരാന്ത്യത്തോടെ ഈ നെറ്റ്വര്‍ക്ക് നിശ്ചലമായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ലണ്ടന്‍ നഗരത്തേക്കാള്‍ അധികം രോഗവ്യാപനമുള്ള ഡെവണ്‍, ഓക്സ്ഫോര്‍ഡ്, കവന്‍ട്രി എന്നീ നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല എന്നത് ലണ്ടനില്‍ ജനരോഷം ഉയരാന്‍ കാരണമായിട്ടുണ്ട്. കൊറോണയുടെ രണ്ടാം വരവില്‍ കൂടുതല്‍ ശക്തിയായ രോഗവ്യാപനം നടക്കുന്ന വടക്കന്‍ ഇംഗ്ലണ്ടിലേതിനോട് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഇന്നു മുതല്‍ ലണ്ടന്‍ നഗരത്തിലും ഉണ്ടാവുക. എന്നാല്‍, വടക്കന്‍ ഇംഗ്ലണ്ടിലേതിനേക്കാള്‍ രോഗവ്യാപന തോത് ഇവിടെ കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ലണ്ടനിലെ 32 ബറോകളില്‍ ഒരു ലക്ഷം പേര്‍ക്ക് 99 കോവിഡ് രോഗികള്‍ എന്ന അനുപാതമുള്ളപ്പോള്‍ കവന്‍ട്രിയില്‍ ഇത് ഒരു ലക്ഷം പേര്‍ക്ക് 159 രോഗികളും ഓക്സ്ഫോര്‍ഡില്‍ 154 രോഗികളുമാണ്. എന്നിട്ടും ഈ പ്രദേശങ്ങള്‍ ടയര്‍ 2 ലോക്ക്ഡൗണിലേക്ക് പോയിട്ടില്ല. എന്നാല്‍, ലണ്ടനിലെ കൂടിയ ജനസാന്ദ്രതമൂലം, രോഗവ്യാപനം വര്‍ദ്ധിക്കുവാനുള്ള സാധ്യത കൂടുതലായതിനാലാണ് ഇവിടെ നേരത്തേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തോടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ രണ്ടു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയും ഉയര്‍ന്നു.

ലിവര്‍പൂളിനു പുറകെ ലങ്കാഷയറും ടയര്‍ 3 ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് തൊഴില്‍ നഷ്ട ഭീഷണി ഉയരുന്നത്. ടയര്‍ 3 ലോക്ക്ഡൗണില്‍ പബ്ബുകളും ബാറുകളും അടച്ചിടേണ്ടതായി വരും. അതുപോലെ റെസ്റ്റോറന്റുകള്‍ക്ക് പരിമിതമായ എണ്ണം ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം നല്‍കാന്‍ കഴിയുക.

അതേസമയം, ടയര്‍ 3 നിയന്ത്രണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ ലിവര്‍പൂള്‍ മേയര്‍ തന്റെ നയം തിരുത്തി. ടയര്‍ 3 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തന്റെ സഹോദരന്‍ ഗുരുതരമായ കോവിഡ് -19 ബാധയാല്‍ ഇന്റന്‍സീവ് കെയറിലാണെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. നിലവില്‍ ഒരു ലക്ഷം പേര്‍ക്ക് 642.3 പേര്‍ എന്ന രീതിയിലാണ് ഇവിടെ രോഗവ്യാപനം.

രണ്ടാം വരവിന്റെ മൂര്‍ദ്ധന്യ ഘട്ടം ഇനിയും എത്തിയിട്ടില്ലെന്നും അതിനാല്‍ വൈറസ് വ്യാപനത്തെ ഇപ്പോഴേ തടയേണ്ടത് അത്യാവശ്യമാണെന്നുമായിരുന്നു നേരത്തേ ലോക്ക്ഡൗണിനെ എതിര്‍ത്ത മേയര്‍ ഇപ്പോള്‍ പറയുന്നത്. ശൈത്യകാലം കനക്കുന്നതോടെ വ്യാപനം ശക്തിപ്രാപിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നു. ത്രിതല നിയന്ത്രണ സംവിധാനങ്ങള്‍ പ്രാബല്യത്തില്‍ വന്ന ഉടനെ ടയര്‍ 3 നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്ന ഒരേയൊരു പ്രദേശമാണ് ലിവര്‍പൂള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category