1 GBP = 96.00 INR                       

BREAKING NEWS

ഇതില്‍ കൂടുതല്‍ ഒന്നും ഞങ്ങള്‍ക്ക് പറയാനില്ല; നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇവിടെത്തി നിങ്ങളുടെ ഇളവുകള്‍ പറയാം; ഞങ്ങള്‍ നോ ഡീലുമായി മുന്‍പോട്ട് പോകുന്നു; യൂറോപ്യന്‍ യൂണിയനെ തള്ളി നോ ഡീല്‍ എഗ്രിമെന്റെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു വരുന്നതിന്റെ ഭാഗമായി നോ ഡീല്‍ ബ്രക്സിറ്റിനാണ് ബ്രിട്ടന്‍ തയ്യാറെടുക്കുന്നതെന്ന് വ്യക്തമാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ചര്‍ച്ചകള്‍ ഫലത്തില്‍ അവസാനിപ്പിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ബോറിസ് ജോണ്‍സണ്‍ പറയാതെ പറയുന്നത് യൂറോപ്യന്‍ യൂണിയന് ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ക്കായി തങ്ങളെ സമീപിക്കാം എന്നാണ്.

ആസ്ട്രേലിയന്‍ മാതൃകയില്‍ ഡബ്ല്യൂ ടി ഒ കരാറുകള്‍ക്കായി ബ്രിട്ടന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമെങ്കില്‍ മൈക്കല്‍ ബാര്‍ണീയറിന് ലണ്ടനിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകരം ഈ ആഴ്ച്ച നടക്കുന്ന ചര്‍ച്ചകളില്‍ ബാര്‍ണിയര്‍ പങ്കെടുക്കുമെന്ന് യൂറോപ്യന്‍ യൂണീയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉറുസ്വല വോണ്‍ ഡി ലെയെന്‍ പറഞ്ഞു.

ചര്‍ച്ചകള്‍ തുടരുന്നു എങ്കിലും പല കാര്യങ്ങളിലും അത് മുന്നോട്ട് പോകാതെ നില്‍ക്കുകയാണ്. ബ്രക്സിറ്റിനു ശേഷമുള്ള മത്സ്യബന്ധന അവകാശം പോലുള്ള കാര്യങ്ങളില്‍ ഇരുകക്ഷികള്‍ക്കും സമ്മതമായ ഉപാധികള്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍, ബ്രക്സിറ്റിനുള്ള സമയം അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരു കക്ഷികളും തങ്ങളുടെ നയതന്ത്ര വൈദഗ്ധ്യം മുഴുവന്‍ ഉപയോഗിച്ച് സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

നേരത്തേ നിശ്ചയിച്ചതുപോലെ, അടുത്തയാഴ്ച്ച ലണ്ടനില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പറഞ്ഞ വോണ്‍ ഡേര്‍ ലെയെന്‍ പക്ഷെ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള ഒരു കരാറിനും തുനിയുകയില്ലെന്നും പറഞ്ഞു. ഒക്ടോബര്‍ 15ന് നടന്ന ഉച്ചകോടിയില്‍ ഒരു തീരുമാനത്തില്‍ എത്തിയില്ലെങ്കില്‍ ഇരു കക്ഷികളും പ്രത്യേക ഉപാധികളൊന്നുമില്ലാതെ പിരിയാന്‍ തയ്യാറാകണമെന്ന് ബോറിസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ സമയപരിധി യൂണിയന്‍ അംഗീകരിച്ചിട്ടില്ല. ഇനിയും ചര്‍ച്ച തുടരാം എന്ന നിലപാടാണ് അവര്‍ക്കുള്ളത്.

ഈ സാഹചര്യത്തിലാണ് ഇന്നലെ, ബ്രിട്ടന്‍ നോ ഡീല്‍ എക്സിറ്റിനാണ് തയ്യാറെടുക്കുന്നത് എന്ന ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം തുടര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിടാനും ബോറിസ് മറന്നില്ല. അടിസ്ഥാനപരമായ കാര്യങ്ങളില്‍ യൂറോപ്യന്‍ യൂണീയന്റെ അഭിപ്രായങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ ചര്‍ച്ച തുടരാം എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പറയുന്നത്. തന്റെ നിശ്ചയത്തില്‍ നിന്നും പുറകോട്ട് പോകാന്‍ തയ്യാറല്ലെന്ന സൂചനയാണ് ഇതിലൂടെ ബോറിസ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയന് നല്‍കുന്നത്.

നോ ഡീല്‍ എക്സിറ്റ് സംഭവിക്കുകയാണെങ്കില്‍ യൂറോപ്യൂന്‍ യൂണിയന്‍ ബ്രിട്ടനില്‍ നിന്നുള്ള ഉദ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തും. കടുത്ത മത്സരം നിലനില്‍ക്കുന്ന ഒരു കമ്പോളത്തില്‍ ഇത് ബ്രിട്ടീഷ് കമ്പനികള്‍ക്ക് വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച്, കൊറോണ പ്രതിസന്ധിയില്‍ നിലനില്‍ക്കാന്‍ പെടാപാടുപെടുന്ന ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഒരു ഇരുട്ടടി തന്നെയായിരിക്കും ഇത്തരത്തിലുള്ള ഒരു ഇറക്കുമതി തീരുവ.

അതേസമയം കാനഡ മാതൃകയിലുള്ള സ്വതന്ത്ര വ്യാപാര കരാറിനാണ് ബ്രിട്ടന്‍ മുന്‍ഗണന നല്‍കുന്നത്. ബ്രിട്ടന്റെ നിയമനിര്‍മ്മാണാധികാരത്തില്‍യൂറോപ്യന്‍ യൂണിയന് തുടര്‍ന്ന് സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു സാഹചര്യം ബ്രിട്ടന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ, ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനം അനുവദിക്കണമെന്ന ആവശ്യത്തോടും ബ്രിട്ടന് സമ്മതമല്ല.

യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിച്ചു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്. ഒന്നുകില്‍ യൂറോപ്യന്‍ യൂണിയന് ആവശ്യങ്ങളില്‍ മാറ്റം വരുത്തി ചര്‍ച്ചകള്‍ തുടരാം അല്ലെങ്കില്‍, നിലവില്‍ ആസ്ട്രേലിയയുമയുള്ള കരാറിന്റെ മാതൃക പിന്തുടരാം എന്നും പ്രധാന മന്ത്രിയുടെ ഓഫീസ് പറയുന്നു. ബ്രെക്സിറ്റ് പാര്‍ട്ടി നേതാവ് നീഗെല്‍ ഫരാഞ്ചെയും ബോറിസ് ജോണ്‍സന്റെ അഭിപ്രായത്തെ പിന്താങ്ങുന്നുണ്ട്.

അതേസമയം ലിബറല്‍ ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നത് പ്രധാനമന്ത്രിയുടെ അമിതാവേശത്താലുള്ള അഭിപ്രായ പ്രകടനങ്ങള്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി പദത്തിനുള്ള അര്‍ഹത ഇല്ലെന്നതാണെന്നാണ്. പുതിയ കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ ലോക വ്യാപാര സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള വ്യവസ്ഥകളോടെ ബ്രിട്ടന് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category