1 GBP = 96.00 INR                       

BREAKING NEWS

എന്താണ് സപ്പോര്‍ട്ട് ബബിള്‍? ലോക്ക്ഡൗണ്‍ നീളൂമ്പോള്‍ അതില്‍ ഭാഗമാകാന്‍ രജിസ്റ്റര്‍ ചെയ്യണോ? 3 ടയര്‍ നിയന്ത്രണങ്ങള്‍ വരുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കൂടി

Britishmalayali
kz´wteJI³

കോവിഡ് കാലത്ത് സുപരിചിതമായ വാക്കുകളില്‍ ഒന്നാണ് സപ്പോര്‍ട്ട് ബബിള്‍. ഇനിയിപ്പോള്‍ മറ്റൊരു ലോക്ക്ഡൗണ്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സപ്പോര്‍ട്ട് ബബിള്‍ എന്താണെന്നും അത് രൂപീകരിക്കുന്നത് എങ്ങനെയാണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡിന്റെ രണ്ടാംവരവിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നടപ്പിലാക്കിയ ത്രിതല നിയന്ത്രണങ്ങളില്‍ ടയര്‍ 3 യിലും ടയര്‍ 2 വിലും കുടുംബാംഗങ്ങളോ, സപ്പോര്‍ട്ട് ബബിളിലെ അംഗങ്ങളോ അല്ലാത്തവരുമായുള്ള ഒത്തുചേരല്‍ വിലക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സപ്പോര്‍ട്ട് ബബിള്‍ എന്തെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സപ്പോര്‍ട്ട് ബബിളിനെ കുറിച്ച് സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെയാണ്. കൊറോണ എന്ന ഭീകര വൈറസ് തന്റെ തേരോട്ടത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ എല്ലാവിധത്തിലുള്ള സാമൂഹിക ഇടപെടലുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് ബുദ്ധി. എന്നാല്‍ അത് അസാദ്ധ്യമാണുതാനും. നിങ്ങള്‍ക്ക് ഈ കൊറോണക്കാലത്തും പരിമിതമായ രീതിയില്‍ സാമൂഹിക ബന്ധങ്ങള്‍ പുലര്‍ത്താന്‍ മറ്റൊരു കുടുംബവുമായി സപ്പോര്‍ട്ട് ബബിള്‍ രൂപീകരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം.

ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് ദീര്‍ഘനാള്‍ സാമൂഹിക ഇടപെടലുകള്‍ അസാദ്ധ്യമായി വരുന്നത് വിവിധ മാനസിക പ്രശ്നങ്ങള്‍ക്ക് വഴി തെളിച്ചേക്കുമെന്ന ധാരണയില്‍ നിന്നാണ് സപ്പോര്‍ട്ട് ബബിള്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. ഇത്തരത്തില്‍ സപ്പോര്‍ട്ട് ബബിളില്‍ ഉള്ളവര്‍ക്ക്, വീട്ടിലെ അത്യാവശ്യകാര്യങ്ങള്‍, ഷോപ്പിംഗ് തുടങ്ങിയവയില്‍ പരസ്പരം സഹായിക്കാന്‍ സാധിക്കും. ഒറ്റക്ക് താമസിക്കുന്ന വൃദ്ധരായ പൗരന്മാര്‍ക്ക് തീര്‍ത്തും സഹായകരമാണ് ഈ ആശയം.

നിങ്ങള്‍ക്ക് ഒരു സപ്പോര്‍ട്ട് ബബിള്‍ രൂപീകരിക്കണമെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തിയായിരിക്കണം. ഇടക്കിടെ സന്ദര്‍ശനത്തിനെത്തുന്ന കെയറര്‍ ഉണ്ടെങ്കിലും പ്രശനമില്ല. അല്ലെങ്കില്‍ 2020 ജൂണ്‍ 12 ന് 18 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി താമസിക്കുന്ന ഏക രക്ഷകര്‍ത്താവ് (സിംഗിള്‍ പാരന്റ്) ആയിരിക്കണം. സപ്പോര്‍ട്ട് ബബിള്‍ സര്‍ക്കാരില്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതില്ല, എന്നാല്‍ നിങ്ങള്‍ ഒരിക്കല്‍ ഒരു സപ്പോര്‍ട്ട് ബബിള്‍ രൂപീകരിച്ചാല്‍പിന്നീട് അതിലെ അംഗങ്ങളെ മാറ്റാന്‍ കഴിയില്ല.

സെപ്റ്റംബര്‍ 14 മുതല്‍ നിങ്ങള്‍ ഒരു സപ്പോര്‍ട്ട് ബബിളില്‍ തുടരുകയോ അല്ലെങ്കില്‍ അന്ന് രൂപീകരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് അത് മാറ്റാന്‍ സാധിക്കില്ല. അതിനു മുന്‍പ് നിങ്ങള്‍ക്ക് ഉണ്ടായിരുന്ന അതേ സപ്പോര്‍ട്ട് ബബിള്‍ തന്നെയാകണം എന്നില്ല. എന്നാല്‍, ഈ ദിവസം (സെപ്റ്റംബര്‍ 14) അല്ലെങ്കില്‍ അതിനു ശേഷം നിങ്ങള്‍ രൂപീകരിച്ച സപ്പോര്‍ട്ട് ബബിള്‍ അനിശ്ചിതകാലത്തേക്ക് മാറ്റമില്ലാതെ തുടരണം. അതിനാല്‍ തന്നെ, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് എത്രയും അടുത്തുള്ള ഒരു കുടുംബവുമായി സപ്പോര്‍ട്ട് ബബിള്‍ രൂപീകരിക്കുന്നതായിരിക്കും ഉത്തമം എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category