1 GBP = 96.00 INR                       

BREAKING NEWS

കമ്മ്യൂണിസത്തിന്റെ ഭീകരമുഖം: ഒന്നാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

ഏതാണ്ട് 75 വര്‍ഷക്കാലത്തോളം ലോകത്തിലെ പല രാജ്യങ്ങളേയും കരാള ഹസ്തത്തിലമര്‍ത്തുകയും മാനവരാശിയെത്തന്നെ ഭീകരതയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത മഹാവിപത്ത്. - കമ്മ്യൂണിസം. - അതിന്റെ ഭീകരത. പോള്‍ മണ്ഡലം എഴുതുന്നു. കമ്മ്യൂണിസത്തിന്റെ ഭീകരമുഖം


ലോക ചരിത്രത്തിലെ ഏറ്റവും ഭയാനകമായ കൂട്ടക്കൊലകളും ക്രൂരമര്‍ദനങ്ങളും താണ്ഡവമാടിയത് ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലായിരുന്നു എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെപ്പോലും ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊലകള്‍ അരങ്ങേറിയത് കമ്മ്യൂണിസ്റ്റു രാജ്യങ്ങളിലായിരുന്നു എന്ന ഈ സത്യം അധികമാരും അറിഞ്ഞിട്ടില്ല. നാസികള്‍ പരദേശികളോടാണ്  ക്രൂരതകള്‍ ചെയ്തതെങ്കില്‍ കമ്മ്യൂണിസ്റ്റു ഭരണാധികാരികള്‍ സ്വദേശികളുടെ മേലാണ് കൊടും ക്രൂരതകള്‍ അഴിച്ചുവിട്ടത്.

അതിനുത്തമോദാഹരണമാണ് കംബോഡിയായിലെ കമ്മ്യൂണിസ്റ്റ് ഭരണം.

1975 ല്‍ പോള്‍പോട്ടിന്റെ നേതൃത്വത്തില്‍ ഒരു രക്തരൂക്ഷിത വിപ്ലവത്തിലൂടെ കംബോഡിയായില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. അതോടുകൂടി കമ്മ്യൂണിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ കംബോഡിയാ ഞെരിഞ്ഞമര്‍ന്നു.

അധികാരം പിടിച്ചെടുത്ത ഉടനെ പോള്‍ പോര്‍ട്ട് പ്രഖ്യാപിച്ചു 'ദിസ് ഈസ് ദ ഇയര്‍ ഓഫ് സീറോ ' (ഇത് ശൂന്യതയുടെ വര്‍ഷമാണ്.)

നാളുകള്‍ക്കുള്ളില്‍ അദ്ദേഹം സമൂഹ ശുദ്ധീകരണം ആരംഭിച്ചു. സര്‍വ്വ മതങ്ങളും നിരോധിച്ചു. ബുദ്ധഭിക്ഷുക്കളേയും ക്രൈസ്തവ പുരോഹിതരേയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കി. വിദേശികളെ നാടുകടത്തി. എല്ലാ വിദേശ എംബസികളും പത്രം, റോഡിയോ, റ്റി.വി തുടങ്ങിയ എല്ലാ വാര്‍ത്താ വിനിമയ കേന്ദ്രങ്ങളും അടച്ചുപൂട്ടി. ഫോണ്‍, തപാല്‍, തുടങ്ങിയവയും നിരോധിച്ചു. അങ്ങനെ കംബോഡിയാ പുറംലോകത്തുനിന്നും ഒറ്റപ്പെട്ട് കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിലകപ്പെട്ടു.

വിദ്യാഭ്യാസം നിരോധിക്കുകയും കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അവകാശം നിഹനിക്കുകയും ബാലവേലകള്‍ക്കായി ലേബര്‍ ക്യാമ്പുകളിലേക്കും  കൊണ്ടുപോകുകയും ചെയ്തു. അവിടെ അവര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി.

നീ ജീവിക്കണോ മരിക്കണോ ഞങ്ങള്‍ തീരുമാനിക്കും. അതായിരുന്നു കാമര്‍ റോഗുകള്‍ എന്നറിയപ്പെടുന്ന കംബോഡിയന്‍ പാര്‍ട്ടി സഖാക്കളുടെ ഭാഷ്യം.
പഴയ സമൂഹത്തെ തുടച്ചുമാറ്റുക എന്നൊരു പദ്ധതി സഖാക്കളുടെ സഹായത്തോടെ പോള്‍ പോള്‍ട്ട് ആവിഷ്‌കരിച്ചു. അതോടു കൂടി ഭയാനകമായ കൂട്ടക്കൊലകളും ക്രൂരമര്‍ദ്ദനങ്ങളും ആരംഭിച്ചു.

മദ്ധ്യവര്‍ഗ്ഗത്തെയും വിദ്യാഭ്യാസമുള്ളവരെയും കൂട്ടത്തോടെ കൊന്നൊടുക്കി. അദ്ധ്യാപകര്‍ വക്കീല്‍മാര്‍ സര്‍വ്വീസില്‍ നിന്നും  വിരമിച്ച പട്ടാളക്കാര്‍ ഗവണ്മെന്റു ജീവനക്കാര്‍ തുടങ്ങിയവരെ ഭാര്യമാരോടും, കുട്ടികളോടും കൂടി കൊന്നൊടുക്കി. സഖാക്കള്‍ പോലീസിന്റെ ദൗത്യം ഏറ്റെടുത്തു. പാര്‍ട്ടി അനുഭാവികളല്ലെന്നു സംശയമുള്ള തൊഴിലാളികളെയും സഖാക്കള്‍ വെടിവച്ചു കൊന്നു. ഭീകരങ്ങളായ മര്‍ദ്ദനമുറകള്‍ രാജ്യമെമ്പാടും അഴിച്ചുവിട്ടു. വിദ്യാഭ്യാസം ലഭിച്ചതിന്റെ പേരില്‍ ഇംഗ്ലീഷ് അറിഞ്ഞതിന്റെ പേരില്‍ ഭീകരമര്‍ദ്ദനങ്ങള്‍ പലരും ഏറ്റു വാങ്ങി.

കംബോഡിയായില്‍ ഉണ്ടായിരുന്ന രണ്ടുലക്ഷത്തോളം ചൈനാക്കാരെ നിഷ്‌കരുണം കൊന്നൊടുക്കി. അവരുടെ സ്ത്രീകളെ ക്രൂരമായ ലൈംഗികാടിമത്തത്തിനു വിധേയരാക്കി. മുസ്ലിം ന്യൂനപക്ഷത്തെ പന്നിമാംസം ഭക്ഷിപ്പിച്ചു. വിസ്സമ്മതിച്ച വരെ വെടിവച്ചുകൊന്നു. തലസ്ഥാന നഗരിയിലെ 521-ാം നമ്പര്‍ ജയിലില്‍ മാത്രം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17000 പേര്‍ മരണമടഞ്ഞു.

മാതാപിതാക്കളില്‍ നിന്നും അടര്‍ത്തിമാറ്റിയ കുട്ടികളെ കൂട്ടിസഖാക്കള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.

1975 മുതല്‍ 1979 വരെയുള്ള നാലുവര്‍ഷങ്ങല്‍ കൊണ്ട് 25 ലക്ഷം ജനങ്ങള്‍ കംബോഡിയായില്‍ മരണമടയുകയോ കൊല്ലപ്പെടുകയോ ചെയ്തതായി കണക്കാക്കപ്പെടുന്നു. ലേബര്‍ ക്യാമ്പുകളിലെ അമിതാദ്ധ്വാനവും ക്രൂരമര്‍ദ്ദനങ്ങളും പട്ടിണിയും മൂലവും ലക്ഷക്കണക്കിനു കുട്ടികള്‍ ഈയപ്പാറ്റകളെപ്പോലെ മരിച്ചുവീണു. അവസാനം നിര്‍ദ്ധനരും നിരക്ഷരവുമായ ഒരു സമൂഹം അവിടെ രൂപാന്തരപ്പെട്ടു. സഖാക്കള്‍ ഭൂമിയിലെ ദൈവങ്ങളായി മാറി. അവര്‍ സര്‍വ്വവിധ സുഖഭോഗങ്ങളും അനുഭവിച്ചു സസുഖം വാണു. നാലുവര്‍ഷങ്ങള്‍കൊണ്ട് സാധാരണക്കാരും വിദ്യാസമ്പന്നരുമായ ഒരു വിഭാഗത്തെ ഏതാണ്ട് തുടച്ചുമാറ്റി എന്നു പറയാം.

രാജ്യമെമ്പാടും മര്‍ദ്ദനക്യാമ്പുകള്‍ സ്ഥാപിക്കപ്പെട്ടു. അധികാരം ലഭിച്ചു കഴിഞ്ഞാല്‍ മനുഷ്യമനസ്സിനെ മരവിപ്പുക്കുന്ന ക്രൂരതകള്‍ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ജനങ്ങളുടെമേല്‍ അഴിച്ചുവിടുമെന്നതിന്റെ സ്മാരകങ്ങളായി അവ. കംബോഡിയായില്‍ നിലകൊള്ളുന്നു.

1979 അവസാനം വിയറ്റ്‌നാം കംബോഡിയാ ആക്രമിച്ചു. പരാജയപ്പെട്ട പോള്‍ പോര്‍ള്‍ട്ട് 17 വര്‍ഷങ്ങളോളം ഗറില്ലായുദ്ധം നടത്തി. 1998 ല്‍ ഹൃദയസ്തംഭനം മൂലം ക്രൂരനായ ആ ഏകാധിപതി മരണമടഞ്ഞു. കമ്മ്യൂണിസ്റ്റു ക്രൂരതയുടേയും പൈശാചികതയുടേയും പര്യായമായ ലക്ഷക്കണക്കിനു തലയോടുകള്‍ കംബോഡിയായുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും കൂട്ടിയിട്ടിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category