1 GBP = 96.00 INR                       

BREAKING NEWS

നിങ്ങളുടെ കാര്‍ പെട്രോളോ ഡീസലോ ആണെങ്കില്‍ ഉടന്‍ ബിര്‍മിങാം വഴി കടന്നു പോകാന്‍ എട്ടു പൗണ്ട് അടയ്ക്കേണ്ടതായി വരും; ലണ്ടന്‍ മോഡല്‍ കണ്‍ജഷന്‍ ചാര്‍ജ്ജിന് ബിര്‍മിങാം തയ്യാറെടുക്കുമ്പോള്‍ നമ്മള്‍ കരുതല്‍ എടുക്കുക.

Britishmalayali
kz´wteJI³

ടുത്ത വേനല്‍ക്കാലം മുതല്‍ ബിര്‍മ്മിംഗ്ഹാം സിറ്റി സെന്ററിലൂടെ വാഹനമോടിച്ചു പോകുമ്പോള്‍ എട്ടു പൗണ്ട് അടയ്ക്കേണ്ടതായി വരും. അത് ഒഴിവാക്കണമെങ്കില്‍, പെട്രോളോ ഡീസലോ ഉപയോഗിക്കുന്ന കാറാണെങ്കില്‍ ഉടന്‍ പരിസരമലിനീകരണം നടത്താത്ത കാറിലേക്ക് മാറേണ്ടതായി വരും. ഇതിനായി തയ്യാറാക്കിയ ക്ലീന്‍ എയര്‍ സോണ്‍ പദ്ധതി അടുത്തവര്‍ഷം ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്തുവാനുള്ള അനുമതി നല്‍കിയിരിക്കുകയാണ്. 2031- ഓടെ സിറ്റിസെന്ററിലൂടെ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നത് നിരോധിച്ചു കൊണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിപ്ലവാത്മകമായ ഗതാഗത പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

എ 4540 മിഡില്‍വേ റിംഗ് റോഡിനകത്തുള്ള എല്ലാ റോഡുകളും ഈ പദ്ധതിക്ക് കീഴില്‍ വരും. ബസ്സുകള്‍ക്കും ഭാരമേറിയ ചരക്ക് ലോറികള്‍ക്കും ഇത് 50 പൗണ്ടായിരിക്കും. 2015 മുന്‍പ് നിര്‍മ്മിച്ച ഡീസല്‍ വാഹനങ്ങള്‍, 2006 ന് മുന്‍പ് നിര്‍മ്മിച്ച പെട്രോള്‍ കാറുകള്‍ എന്നിവയുള്‍പ്പടെ ഉയര്‍ന്ന തോതില്‍ നൈട്രജന്‍ ഡൈാക്സൈഡ് പ്രസരണം ചെയ്യുന്ന വാഹനങ്ങള്‍ക്കായിരിക്കും എട്ടു പൗണ്ട് ചാര്‍ജ്ജ് ഈടാക്കുക.

അതേസമയം, സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്കായി ഓടുന്ന വാനുകളേയും മിനി ബസ്സുകളേയും അതുപോലെ കമ്മ്യുണിറ്റി വഹനങ്ങളേയും ഈ ചാര്‍ജ്ജ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡിസേബിള്‍ഡ് ടാക്സ് വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ക്കും ഈ ചാര്‍ജ്ജ് ബാധകമാവുകയില്ല.

ഉയര്‍ന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം മനുഷ്യരുടെ ആരോഗ്യ നിലയെ വിപരീതമായി ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഈ നടപടിക്ക് നിര്‍ബന്ധിതരായെന്നാണ് കൗണ്‍സിലര്‍ വസീം സഫര്‍ പറയുന്നത്. അതേസമയം ഭൂരിപക്ഷം വാഹന ഉടമകള്‍ക്കും ദിവസേന ചാര്‍ജ്ജ് നല്‍കേണ്ടതായി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം വളരെ വേഗത്തില്‍ കുറയ്ക്കാന്‍ ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഈ നിയമം ആരംഭിച്ചുകഴിഞ്ഞാല്‍ ദിവസവും 24 മണിക്കൂറും പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് കൗണ്‍സില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതുപോലെ വര്‍ഷത്തില്‍ 365 ദിവസവും പ്രാബല്യത്തില്‍ ഉണ്ടാകും. അതേസമയം ചില ഇളവുകളും ഇന്‍സെന്റീവുകളും നല്‍കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category