1 GBP = 96.00 INR                       

BREAKING NEWS

നിങ്ങളുടെ മക്കള്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നുണ്ടോ? വീട്ടില്‍ ഇരുന്ന് പഠിക്കുന്നതിന് എന്തിനാണ് മുഴുവന്‍ ഫീസും നല്‍കുന്നത്? ട്യൂഷന്‍ ഫീസ് കുറക്കാനും റീഫണ്ടിനുമുള്ള ഈ അപ്പീലില്‍ പങ്കെടുക്കാന്‍ മറക്കരുത്

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കൊറോണയുടെ ആദ്യവരവോടെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. മൂര്‍ദ്ധന്യ ഘട്ടം കഴിഞ്ഞ ആദ്യ വരവിനു ശേഷം രോഗവ്യാപനം ഒരുവിധം നിയന്ത്രണാധീനമായി എന്ന നിലയിലാണ് വീണ്ടും യൂണിവേഴ്സിറ്റികള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. എന്നാല്‍, അപ്പോഴേക്കും കൊറോണയുടെ രണ്ടാം വരവ് ആരംഭിച്ചിരുന്നു.

രണ്ടാം വരവില്‍ കൊറോണ ലക്ഷ്യം വയ്ക്കുന്നത് യുവ തലമുറയേയണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ യൂണിവേഴ്സിറ്റികളും മറ്റും തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ യൂണിയനുകളും പല പ്രമുഖ വ്യക്തികളും രംഗത്തെത്തുകയും ചെയ്തു. വേണ്ടത്ര പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതയും, സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും അതുപോലെ യുവതലമുറയുടെ സ്വതസിദ്ധമായ അനുസരണക്കേടുമെല്ലാം, യൂണിവേഴ്സിറ്റികളെ കോവിഡ് ഹോട്ട്സ്പോട്ടുകളാക്കി മാറ്റാന്‍ അധികനേരം എടുത്തില്ല.
ഒരു സമൂഹം എന്ന നിലയില്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ രോഗബാധിതരില്‍ ഒരു വലിയ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. രാജ്യത്തെ മിക്ക യൂണിവേഴ്സിറ്റികളിലും രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ ആഴ്ച്ചത്തെ കണക്കനുസരിച്ച് ഏകദേശം 16,000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കാണ് രാജ്യത്താകമാനമായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. അവരെ കൂടാതെ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടതായും വന്നു.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് യൂണിവേഴ്സിറ്റികളില്‍ രോഗ വ്യാപനം മൂര്‍ഛിക്കുന്നു എന്നാണ്. ഇത്, ഇനിയും ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് മുറിയിലെ പഠനത്തിന് വിഘാതം സൃഷ്ടിക്കും. ഇത്തരത്തില്‍ ക്ലാസ്സ് മുറികളിലെത്തി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്കായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. മാത്രമല്ല, ഈ വര്‍ഷത്തെ പഠനം പ്രധാനമായും ഓണ്‍ലൈന്‍ വഴി ആയിരിക്കുമെന്ന് പല യൂണിവേഴ്സിറ്റികളും വ്യക്തമാക്കിയിട്ടുമുണ്ട്.

ഇത്തരത്തില്‍ നേരിട്ടുള്ള പഠനത്തിന് നിര്‍വ്വാഹമില്ലാതെ വരുമ്പോഴും ട്യുഷന്‍ ഫീസ് കുറയ്ക്കാന്‍ യൂണിവേഴ്സിറ്റികള്‍ തയ്യാറാകുന്നില്ല എന്നത് ദയനീയമായ ഒരു കാര്യമാണ്. കൊറോണ പ്രതിസന്ധി, ജീവിതത്തിലെ എല്ലാ തലങ്ങളില്‍ പെട്ടവരേയും ബാധിച്ചിട്ടുണ്ട്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍, ഫീസിളവ് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ആശ്വാസകരമായിരിക്കും. മാത്രമല്ല, ഓണ്‍ലൈന്‍ ക്ലാസ്സുകളായതിനാല്‍ സാധാരണ നിരക്കിലുള്ള ഫീസ് ചുമത്തുന്നത് നീതിയുക്തവുമല്ല.

ശരാശരി 9,200 പൗണ്ടാണ് ഒരു വിദ്യാര്‍ത്ഥി ട്യുഷന്‍ ഫീസായി ഒരു വര്‍ഷം നല്‍കേണ്ടത്. ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ ആക്കിയപ്പോള്‍ യൂണീവേഴ്സിറ്റികള്‍ക്ക് ചെലവ് ഏറെ കുറയുന്നുണ്ടെങ്കിലും അതിന്റെ നേട്ടം വിദ്യാര്‍ത്ഥികളുമായി പങ്കുവയ്ക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. കോവിഡ് ലോക്ക്ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഇക്കാലത്ത് യൂണിവേഴ്സിറ്റികളിലെ ട്യുഷന്‍ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം തയ്യാറാവുകയാണ്.

സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, യൂണിവേഴ്സിറ്റികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അധിക ലാഭം എന്നിവ കണക്കിലെടുത്ത് ട്യുഷന്‍ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ നിവേദനം പാര്‍ലമെന്റിന്റെ വെബ്സൈറ്റിലെ പെറ്റീഷന്‍ എന്ന വിഭാഗത്തില്‍ ലഭ്യമാണ്. അതിന്റെ ലിങ്ക് താഴെ കൊടുത്തിട്ടുമുണ്ട്.

10,000 ത്തില്‍ അധികം ഒപ്പുകള്‍ നേടാനായ എല്ലാ നിവേദനങ്ങള്‍ക്കും സര്‍ക്കാര്‍ പ്രതികരണം നല്‍കും അതുപോലെ 1 ലക്ഷത്തിലേറെ ഒപ്പുകള്‍ നേടാനായ എല്ലാ നിവേദനങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് എത്തുകയും ചെയ്യും. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൊതുനന്മയേക്കരുതി, ഈ പ്രമേയത്തില്‍ ഒപ്പുവയ്ക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category