1 GBP = 96.00 INR                       

BREAKING NEWS

മക്കളുടെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനം ഒരു സ്വപ്നം മാത്രമാണെന്നു കരുതു ന്നുണ്ടോ? എങ്കില്‍ ഒരു സൗജന്യ പരീക്ഷയിതാ... ഒരു മണിക്കൂര്‍ കൊണ്ട് ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനം ഉറപ്പിക്കാം

Britishmalayali
kz´wteJI³

ന്ന് ശനിയാഴ്ച ഇംഗ്ലണ്ടിലെ ഒട്ടുമിക്ക സ്‌കൂളുകളിലേക്കുമുള്ള ഈ വര്‍ഷത്തെ 11+ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ നടക്കുകയാണ്. യുകെയില്‍ 3000ത്തിലധികം സര്‍ക്കാര്‍ ധനസഹായമുള്ള സെക്കന്‍ഡറി സ്‌കൂളുകളുണ്ട്. ഇതില്‍ 164 എണ്ണം മാത്രമാണ് സര്‍ക്കാര്‍ ധനസഹായമുള്ള ഗ്രാമര്‍ സ്‌കൂളുകള്‍. അപ്പോള്‍ തന്നെ ഊഹിക്കാവുന്നതേയുള്ളൂ ഈ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായുള്ള മത്സരം.

11+ അല്ലെങ്കില്‍ '11 പ്ലസ്'' എന്നു വിളിക്കുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഈ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. മിക്ക കുട്ടികളും ഈ പരീക്ഷയെ അഭിമുഖീകരിക്കുന്നത് നിരവധി മാസത്തെ സ്വയം പരിശ്രമവും, പതിവ് പ്രതിവാര ട്യൂഷന്‍, കൂടുതല്‍ വായന, നിരവധി മോക്ക് ടെസ്റ്റുകള്‍ എന്നിവയുടെ സഹായത്തോടെയും ആത്മവിശാസത്തോടെയുമാണ്. ഈ സാഹചര്യത്തില്‍ 2021ല്‍ 11+ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഒരു പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുകയാണ്.

കുട്ടികള്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസങ്ങളില്‍ വ്യക്തിഗത ദൈനംദിന ഓണ്‍ലൈന്‍ ടെസ്റ്റുകള്‍, മാത്സ്, ഇംഗ്ലീഷ് വെര്‍ബല്‍, നോണ്‍-വെര്‍ബല്‍ റീസണിംഗ് & സ്പീഡ് & കൃത്യത പരിശോധന എന്നിവയാണ് നടക്കുക. ഇതു സംബന്ധിച്ചുള്ള കൃത്യമായ വിശദമായ റിപ്പോര്‍ട്ട് മാതാപിതാക്കള്‍ക്കും ലഭിക്കുന്നതാണ്. കൂടാതെ 1 -1 ഓണ്‍ലൈന്‍ ട്യൂഷനും ഇതോടൊപ്പം നല്‍കുന്നതായിരിക്കും. ട്യൂട്ടര്‍വേവ്സിന്റെ സേവനങ്ങള്‍ സൗജന്യമായി തന്നെ പരിചയപ്പെടുവാനുള്ള അവസരം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലഭിക്കുന്നതാണ്.

മികച്ച അക്കാദമിക് നേട്ടങ്ങളില്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രത്യേകം തെരഞ്ഞടുത്തിട്ടുള്ള സര്‍ക്കാര്‍ സാമ്പത്തിക സഹായത്താല്‍ നടത്തപ്പെടുന്ന സെക്കന്‍ഡറി സ്‌കൂളുകളാണ് ഗ്രാമര്‍ സ്‌കൂളുകള്‍. 11+ പരീക്ഷ (അല്ലെങ്കില്‍ '11-പ്ലസ്'') എന്ന പ്രവേശന പരീക്ഷ ഒരു സെലക്ടീവ് പ്രവേശന പരീക്ഷയാണ്. സെപ്റ്റംബറില്‍ ഇയര്‍ സിക്സ് കുട്ടികള്‍ ഈ പ്രവേശന പരീക്ഷ എഴുതുന്നു. സാധാരണയായി ഈ പരീക്ഷ ഇംഗ്ലീഷ്, കണക്ക്, വെര്‍ബല്‍ റീസണിങ്, നോണ്‍ വെര്‍ബല്‍ റീസണിങ് തരത്തിലുള്ള ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 11+ പരീക്ഷയ്ക്ക് രണ്ട് പ്രധാന പരീക്ഷാ ബോര്‍ഡുകള്‍ ഉണ്ട്:

ജിഎല്‍ അസ്സെസ്സ്മെന്റ് ബോര്‍ഡ് പ്രവേശന പരീക്ഷാരീതി ബെര്‍ക്ഷയര്‍, ബെക്സ്ലി, ബര്‍മിംഗ്ഹാം, ബക്കിംഗ്ഹാംഷെയര്‍, ഡെവണ്‍, ഗ്ലോസ്റ്റര്‍ഷയര്‍, കെന്റ്, ഷ്രോപ്ഷയര്‍, വാല്‍സാല്‍, വാര്‍വിക്ഷയര്‍, വിറാല്‍, വോള്‍വര്‍ഹാംപ്ടണ്‍ എന്നിവിടങ്ങളിലെ ഭൂരിഭാഗം ഗ്രാമര്‍ സ്‌കൂളുകളും അവലംബിക്കുന്നു.

ഡര്‍ഹാം യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വികസിപ്പിച്ചെടുത്ത സിഇഎം- കംബ്രിയ, ഡോര്‍സെറ്റ്, ലങ്കാഷയര്‍, മെഡ്വേ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, വില്‍റ്റ്ഷയര്‍ എന്നിവയ്ക്കുള്ള 11+ പരീക്ഷകള്‍ നടത്തുന്നു. ഡെവോണ്‍, എസെക്സ്, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍, ട്രാഫോര്‍ഡ്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ജിഎല്‍, +സിഇഎം ഉപയോഗിക്കുന്നു. നിങ്ങളുടെ കുട്ടിയെ 11+ നായി തയ്യാറാക്കാന്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം അവരുടെ നിലവിലെ കഴിവിനെയും അനുഭവത്തെയും ആശ്രയിച്ചിരിക്കുന്നു.

ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പൊതുവെ ഉന്നത നിലവാരം പുലര്‍ത്തുന്നതുകൊണ്ട് അദ്ധ്യാപകരും പഠനരീതികളും മറ്റുള്ള സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. നാഷണല്‍ സ്‌കൂള്‍ ലീഗ് ടേബിളില്‍ ഗ്രാമര്‍ സ്‌കൂളുകളാണ് ഏറ്റവും ഉയര്‍ന്ന പ്രകടനം കാഴ്ചവച്ച സ്‌കൂളുകളില്‍ ചിലത്. സട്ടണ്‍ട്രസ്റ്റ് റിപ്പോര്‍ട്ട് (2008) അനുസരിച്ച്, ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കീസ്റ്റേജ് 3 & 4 പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കൈവരിക്കുകയും, മറ്റു സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ജിസിഎസ്ഇ, എലെവലുകള്‍ നേടുകയും ചെയ്യുന്നു. ഗ്രാമര്‍ സ്‌കൂളുകളില്‍ ചേരുന്നതിന്റെ മറ്റൊരു നേട്ടം സാമൂഹിക ചലനാത്മകതയാണ്.

വളരെ വിജയകരമായ കരിയര്‍ നേടുകയും സ്വാധീനമുള്ള ചങ്ങാതിമാരുടെ വലിയ ശൃംഖല വികസിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നതിന്റെ ഒരു ട്രാക്ക് റെക്കോര്‍ഡ് ഗ്രാമര്‍ സ്‌കൂളുകളിലുണ്ട്. ബാത്ത്, ബ്രിസ്റ്റോള്‍, ലണ്ടന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്നിവ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ഗ്രാമര്‍ സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ മറ്റു സ്‌കൂളുകളില്‍ പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്ന തൊഴില്‍ നേടുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.

വളരെ കുറച്ചു മാസങ്ങള്‍ കൊണ്ടു തന്നെ 11 + ഓണ്‍ലൈന്‍ മോക്ക് പരീക്ഷകളുടെ പ്രമുഖ ദാതാക്കളാകുവാന്‍ കഴിഞ്ഞ (more than 4600 - paid Exams ) ട്യൂട്ടോര്‍വേവ്സ് (TUTORWAVES) പ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും വിജയം ആശംസിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category