1 GBP = 95.80 INR                       

BREAKING NEWS

മൂന്നുസിക്സും ഒന്‍പത് ഫോറും അടക്കം തീപാറുന്ന ഇന്നിങ്സ്; ഡി കോക്കാണ് ഇന്നത്തെ താരം; രോഹിത്തിനൊപ്പം റണ്‍ചേസ് തുടങ്ങിയ ഡി കോക്കിന്റെ ശൗര്യം അടങ്ങിയത് മുംബൈയുടെ ജയം കുറിച്ച ശേഷം; കൊല്‍ക്കത്തയ്ക്ക് എതിരെ 8 വിക്കറ്റ് ജയം കണ്ടത് 19 പന്തുകള്‍ ബാക്കി നില്‍ക്കെ; തുടര്‍ച്ചയായി അഞ്ചാം ജയവുമായി മുംബൈ റാങ്ക് പട്ടികയില്‍ ഒന്നാമത്

Britishmalayali
kz´wteJI³

അബുദബി: ക്വിന്റണ്‍ ഡിക്കോക്കാണ് കളിയിലെ താരം. 44 പന്തില്‍ 78 റണ്‍സ്. മുംബൈ ഇന്ത്യന്‍സിന്റെ റണ്‍ചേസ് ഡിക്കോക്ക് അനായാസമാക്കിയതോടെ, കൊല്‍ക്കത്തയ്ക്കെതിര എട്ട് വിക്കറ്റ് ജയം. ജയിക്കാന്‍ 149 റണ്‍സ് വേണ്ടിയിരുന്ന മുംബൈ, 19 പന്തുകള്‍ ബാക്കി നില്‍ക്കെ ജയം കുറിച്ചു. 16.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ മറികടന്നു. ക്വിന്റന്‍ ഡി കോക്കും രോഹിത് ശര്‍മയും (35 റണ്‍സ്) ചേര്‍ന്ന് ഉയര്‍ത്തിയ 94 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടാണ് മുംബൈയെ അനായാസ ജയത്തിലേക്ക് നയിച്ചത്. ശിവം മാവിയുടെ ബൗളിങ്ങില്‍ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്ത് രോഹിത് ശര്‍മയെ (36 പന്തില്‍ ഒരു സിക്സും 5 ഫോറുമുള്‍പ്പെടെ 35 റണ്‍സ്) പുറത്താക്കി.

12 ാം ഓവറില്‍ മുംബൈ സ്‌കോര്‍ 100 കടന്നു. വൈകാതെ സൂര്യകുമാര്‍ യാദവിനെ (10 റണ്‍സ്) വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി. തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് ഡി കോക്ക് മുംബൈയെ വിജയത്തിലെത്തിച്ചു. ഡി കോക്ക് 44 പന്തില്‍ 3 സിക്സും9 ഫോറുകളുമുള്‍പ്പെടെ 78 റണ്‍സോടെയും ഹാര്‍ദിക് പാണ്ഡ്യ 11 പന്തില്‍ 1 സിക്സും 3 ഫോറുകളുമുള്‍പ്പെടെ 21 റണ്‍സോടെയും പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്കു വേണ്ടി ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. തുടര്‍ച്ചയായ അഞ്ചാം ജയം. എട്ട് കളികളില്‍ ആറ് ജയവുമായി റാങ്ക് പട്ടികയില്‍ ഒന്നാമത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ മുന്‍നിര ബാറ്റ്സ്മാന്മാരില്‍ ശുഭ്മാന്‍ ഗില്‍ ഒഴിച്ചുള്ളവരെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ശുഭ്മാന്‍ ഗില്‍ 21 റണ്‍സെടുത്തു.
മൂന്നാം ഓവറില്‍ ഓപ്പണര്‍ രാഹുല്‍ തൃപാഠിയെ(9 പന്തില്‍ 7) നഷ്ടമായി. ആറാം ഓവറില്‍ നിതീഷ് റാണയും(6 പന്തില്‍ 5) മടങ്ങി. റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച ശുഭ്മാന്‍ ഗില്ലും(23 പന്തില്‍ 21), എട്ടു പന്തില്‍ നാല് റണ്‍സുമായി ദിനേശ് കാര്‍ത്തികും പുറത്തായതോടെ കോല്‍ക്കത്തയുടെ നിലപരുങ്ങലിലായി.ഇന്നിങ്സിന്റെ രണ്ടാംപകുതിയില്‍, പാറ്റ് കമ്മിന്‍സ്(53) ഒയിന്‍ മോര്‍ഗനും(39) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് കൊല്‍ക്കൊത്തയുടെ സ്‌കോറിന് മാന്യത നല്‍കിയത്.ആന്ദ്രേ റസല്‍ ഒമ്പത് പന്തില്‍ 12 റണ്‍സെടുത്ത് പുറത്തായി.

മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടു മാറ്റങ്ങളുമായാണ് നൈറ്റ് റൈഡേഴ്സിന് ഇന്ന് ഇറങ്ങിയത്. കമലേഷ് നാഗര്‍കോട്ടിക്കും ബാന്റണും പകരും ശിവം മാവിയും ക്രിസ് ഗ്രീനും ടീമിലെത്തി. മുംബൈ ടീമില്‍ ജെയിംസ് പാറ്റിന്‍സണ് പകരം നഥാന്‍ കോള്‍ട്ടര്‍-നെയ്ല്‍ ആണ് കളിച്ചത്.

പോയിന്റ് പട്ടികയില്‍ മുംബൈ രണ്ടാമതും കോല്‍ക്കത്ത നാലാമതുമായിരുന്നു. ഏഴു മത്സരങ്ങളില്‍ അഞ്ച് ജയവുമായി പത്ത് പോയിന്റായിരുന്നു മുംബൈയ്ക്ക്. ഇന്നത്തെ ജയത്തോടെ 12 പോയിന്റുമായി മുംബൈ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ നാലു ജയവും നാല് തോല്‍വിയുമുള്ള കോല്‍ക്കത്തയ്ക്ക് എട്ടു പോയിന്റാണുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category