1 GBP = 96.00 INR                       

BREAKING NEWS

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത് മണര്‍കാട് പെരുന്തുരുത്തി ബൈപാസില്‍; നിനച്ചിരിക്കാതെ മരണം എത്തിയത് ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ജലജയെ ചിങ്ങവനത്തെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകവെ: മണര്‍കാട് ഇന്നലെ ഉണ്ടായ കാറപകടത്തില്‍ മരിച്ച മൂവരും അടുത്ത ബന്ധുക്കള്‍

Britishmalayali
kz´wteJI³

പുതുപ്പള്ളി: മണര്‍കാട് പെരുന്തുരുത്തി ബൈപാസില്‍ തൃക്കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച മൂന്നുപേരും അടുത്ത ബന്ധുക്കള്‍. മുണ്ടക്കയം മുരിക്കുംവയല്‍ കുന്നപ്പള്ളില്‍ കുഞ്ഞുമോന്റെ മകന്‍ ജിന്‍സ് (32), പിതൃ സഹോദരീ ഭര്‍ത്താവ് കവിയൂര്‍ ഇരവിനാല്‍ കുന്നപ്പള്ളി മുരളി (68), മുരളിയുടെ മകള്‍ ചിങ്ങവനം വയലമൂട്ടില്‍ ജലജ (42) എന്നിവരാണു മരിച്ചത്. ജലജയുടെ മകന്‍ അമിത് (10), ജലജയുടെ അനുജത്തിയുടെ മകന്‍ അതുല്‍ (8) എന്നിവരെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറോടെ വടക്കേക്കര എല്‍പി സ്‌കൂളിനും കൊച്ചാലുംമൂടിനും ഇടയിലുള്ള വളവിലായിരുന്നു അപകടം. പാമ്പാടിയില്‍ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ജലജയെ ചിങ്ങവനത്തെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകുകയായിരുന്നു. ജിന്‍സാണ് കാര്‍ ഓടിച്ചത്. ഏറ്റുമാനൂരിലേക്കു പോയ ചങ്ങനാശേരി ഡിപ്പോയിലെ ഓര്‍ഡിനറി ബസുമായി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ജിന്‍സിന്റെ ഭാര്യ: ശ്രീജിത. മകള്‍: നിയമോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category