1 GBP = 96.00 INR                       

BREAKING NEWS

അതിഥിത്തൊഴിലാളിക്ക് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം; ഇതേ ലോട്ടറിയില്‍ 5000 രൂപയുടെ സമ്മാനവും സ്വന്തമാക്കി ബുദിന്‍ മര്‍ഡിയ: എട്ട് വര്‍ഷം മുന്‍പ് കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിക്ക് കേരളാ ലോട്ടറിയില്‍ ഇരട്ടി മധുരം

Britishmalayali
kz´wteJI³

ശാസ്താംകോട്ട: അതിഥിത്തൊഴിലാളിക്ക് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 70 ലക്ഷം രൂപയുടെ ഭാഗ്യമാണ് ബംഗാള്‍ സ്വദേശി ബുദിന്‍ മര്‍ഡിയ എന്ന 28കാരനെ തേടി എത്തിയത്. മൈനാഗപ്പള്ളി പാണ്ടിച്ചേരില്‍ ലോട്ടറി ഏജന്‍സിയിലെ വില്‍പനക്കാരനായ ബാബുക്കുട്ടന്‍ പിള്ളയില്‍ നിന്നു വാങ്ങിയ എഇ 509910 ടിക്കറ്റിനാണ് സമ്മാനം.

എന്നാല്‍ ബുദിന്റെ ഭാഗ്യം അവിടേയും അവസാനിച്ചില്ല. ഇതേ ലോട്ടറിയില്‍ 5000 രൂപയുടെ സമ്മാനവും ബുദിന് ലഭിച്ചു. എട്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ എത്തിയ ബുദിന്‍ വടക്കന്‍ മൈനാഗപ്പള്ളി സ്വദേശി പി.എം.സെയ്ദിന്റെ പാലത്തറയില്‍ സിമന്റ് ബ്രിക്സ് കമ്പനിയിലാണ് 3 വര്‍ഷമായി ജോലി ചെയ്യുന്നത്. പതിവായി ലോട്ടറി എടുക്കാറുണ്ട്. ഭാര്യ: സൗമിനി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category