1 GBP = 96.00 INR                       

BREAKING NEWS

തൊടുപുഴ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി വ്യാജ വിലാസത്തില്‍ സൗദിയിലേക്ക് മുങ്ങി; പെയിന്റിങ് ജോലി ചെയ്ത് ജീവിക്കുന്നതിനിടയില്‍ ആത്മഹത്യ ചെയ്ത് മുഹമ്മദ് സാദിഖ്: അഷ്റഫ് എന്ന പേരില്‍ കഴിഞ്ഞിരുന്ന സാദിഖിനെ തിരിച്ചറിഞ്ഞത് പത്രത്തിലെ ഫോട്ടോ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതോടെ

Britishmalayali
kz´wteJI³

കോട്ടയം: തൊടുപുഴ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി വ്യാജ വിലാസത്തില്‍ സൗദിയിലേക്ക് മുങ്ങിയ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആര്‍പ്പൂക്കര പനമ്പാലം കദളിക്കാലായില്‍ മുഹമ്മദ് സാദിഖാണ്(സലിം) സൗദിയില്‍ തൂങ്ങി മരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹത്തിന്റെ കബറടക്കം നടത്തി. കൊല്ലം അയത്തില്‍ അഷ്റഫ് എന്ന പേരിലാണ് മുഹമ്മദ് സാദിഖ് സൗദിയില്‍ കഴിഞ്ഞിരുന്നത്.

തൊടുപുഴ സ്വദേശിനിയായ 24കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് മുഹമ്മദ് സാദിഖ്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയും വ്യാജവിലാസത്തില്‍ സൗദിയില്‍ എത്തി പെയിന്റിങ് ജോലി ചെയ്തു വരികയുമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. കൊല്ലം അയത്തില്‍ അഷ്റഫ് സൗദിയില്‍ തൂങ്ങിമരിച്ചതായുള്ള പത്രവാര്‍ത്തയില്‍ മുഹമ്മദ് സാദിഖിന്റെ ചിത്രം കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ ഈ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് സാദിഖ്, അഷ്റഫ് എന്ന വ്യാജപ്പേരില്‍ സൗദിയില്‍ കഴിയുകയായിരുന്നെന്നു പൊലീസ് കണ്ടെത്തിയത്.

നാട്ടില്‍ എത്തിച്ച മൃതദേഹം പൊലീസിന്റെ നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം മുഹമ്മദ് സാദിഖിന്റേതാണെന്ന് ഉറപ്പാക്കി. തുടര്‍ന്നാണ് സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയത്. മരിച്ചതിനാല്‍ മുഹമ്മദ് സാദിഖിനെതിരെയുള്ള കൊലക്കേസ് അവസാനിപ്പിക്കുന്നതിനു കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കും.

2014 ജൂലൈ 29നാണ് തൊടുപുഴ സ്വദേശിനിയായ 24കാരി കൊല്ലപ്പെടുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അമ്മയുടെ ചികിത്സകള്‍ക്കായി എത്തിയ തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട വാഴേപറമ്പില്‍ സിജിയെ ചീയപ്പാറയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഹമ്മദ് സാദിഖ് സിജിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി രജിസ്റ്റര്‍ വിവാഹം നടത്താനെന്ന വ്യാജേന 3 സുഹൃത്തുക്കളുടെ സഹായത്തോടെ നേര്യമംഗലം വനമേഖലയിലെ ചീയപ്പാറയില്‍ എത്തിച്ച് രാത്രി കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു കേസ്.

സിജിയുടെ 15.5 പവന്‍ സ്വര്‍ണാഭരണങ്ങളും 16,000 രൂപയും തട്ടിയെടുത്ത ശേഷം മൃതദേഹം കൊക്കയില്‍ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. മുഹമ്മദ് സാദിഖിനെ പിടികൂടാന്‍ കഴിയാതെ വന്നതോടെ മറ്റു പ്രതികളുടെ വിചാരണ നടത്തി കോടതി ശിക്ഷിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category