1 GBP = 96.00 INR                       

BREAKING NEWS

കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വായ്പയെടുക്കുന്നത് വിനയാകുന്നത് കേരളത്തിന്; പ്രളയ പുനരധിവാസത്തിന്റെ പേരിലെ രണ്ടാം ഗഡു ഇനി കിട്ടില്ല; പ്രോഗ്രാം ഫോര്‍ റിസല്‍റ്റ്സില്‍ ലോണ്‍ കിട്ടിയാലും അത് വകമാറ്റി ചെലവാക്കാനും കഴിയില്ല; ധനപ്രതിസന്ധിയെ മറികടക്കാനുള്ള നിയമ വിരുദ്ധ ചെലവാക്കല്‍ നീക്കം പൊളിഞ്ഞു; 1750 കോടി ഉടന്‍ പ്രതീക്ഷിച്ചിരുന്ന ധനമന്ത്രിക്ക് നിരാശ

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. പ്രളയശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്ക് വാഗ്ദാനം ചെയ്ത 1750 കോടി രൂപയുടെ വായ്പ കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങിയതാണ് ഇതിന് കാരണം. ഇതോടെ ധനമന്ത്രി തോമസ് ഐസക്കിന് പ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തേണ്ടി വരും.

കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വായ്പയെടുക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങള്‍ ഡവലപ്മെന്റ് പോളിസി ലോണ്‍ (ഡിപിഎല്‍) എടുക്കുന്നത് തടഞ്ഞത്. പ്രളയത്തിന് വേണ്ടി എടുത്ത വായ്പ പലപ്പോഴും കേരളം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. ഇതാണ് കേരളത്തിന് ഈ ബാക്കി തുകയില്‍ പ്രതീക്ഷ വരാന്‍ കാരണം. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നത്.

ഇതോടെ, ലോക ബാങ്കില്‍ നിന്ന് പ്രോഗ്രാം ഫോര്‍ റിസല്‍റ്റ്സ് (പിഫോര്‍ആര്‍) ആയി വായ്പ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി. എന്നാല്‍, ഒട്ടേറെ നടപടിക്രമങ്ങളുള്ളതിനാല്‍ ഇതു വൈകും. ഈ തുക ഒന്നായി കിട്ടില്ലെന്നതും വിനയാണ്. റീബില്‍ഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിന് ലോകബാങ്ക് ഡിപി ലോണ്‍ ആയി 3500 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1750 കോടി രൂപ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലഭിച്ചു. രണ്ടാം ഗഡു 1750 കോടി രൂപ കഴിഞ്ഞ മാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതാണ് കേന്ദ്ര ഇടപടെല്‍ കാരണം കിട്ടാതെ പോകുന്നത്.

പ്രോഗ്രാം ഫോര്‍ റിസല്‍റ്റ്സ് (പിഫോര്‍ആര്‍) വായ്പയില്‍ തുക ഒന്നിച്ച് മുന്‍കൂറായി ലഭിക്കില്ല. പദ്ധതികള്‍ ഓരോന്നും പൂര്‍ത്തിയാകുന്ന മുറയ്ക്ക് അതിനുള്ള തുകയാണു ലഭിക്കുക. അതുകൊണ്ട് തന്നെ വലിയ തുക ഒരുമിച്ച് കിട്ടില്ല. പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയില്ല. ഡിപി ലോണില്‍ തുക മുന്‍കൂറായി ഒന്നിച്ചു ലഭിക്കുമായിരുന്നു. ഈ അവസരമാണ് കേരളത്തിന് നഷ്ടമാകുന്നത്.

ഇത് സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് വലിയ തിരിച്ചടിയാണ്. നേരത്തെ ഈ പണം വക മാറ്റി ചെലവഴിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടെയാണ് കോവിഡ് പ്രതിസന്ധിയില്‍ കേന്ദ്ര ഇടപെടല്‍ വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category