1 GBP = 96.00 INR                       

BREAKING NEWS

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീട്ടിലെത്തി നല്‍കിയ നോട്ടീസില്‍ ക്രൈം നമ്പര്‍ ഉണ്ടായിരുന്നില്ല; സ്വപ്നാ സുരേഷിന്റെ പണം കടത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുമെന്ന തിരിച്ചറിവ് നെഞ്ചു വേദനയുണ്ടാക്കി; നെഫ്രോളജിസ്റ്റ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് വന്നതും രണ്ട് ദിവസം അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പിക്കാന്‍; ഐസിയുവില്‍ ചികില്‍സയിലുള്ള രോഗിയുടെ ആരോഗ്യ നിലയില്‍ മൗനം തുടര്‍ന്ന് പിആര്‍എസ് ആശുപത്രി; അറസ്റ്റിന് എത്തിയ കസ്റ്റംസിനെ ശിവശങ്കര്‍ തോല്‍പ്പിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഡോക്ടറായ ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍. തിരുവനന്തപുരത്തെ കിള്ളിപാലത്തെ പി ആര്‍ എസ് ആശുപത്രിയില്‍ ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റാണ്. ഈ വിഭാഗത്തിന്റെ മേധാവിയും ഇവരാണ്.

വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. സ്വന്തം കാര്‍ ഒഴിവാക്കി കസ്റ്റംസിന്റെ തന്നെ കാറില്‍ കൊണ്ടുപോകാനായിരുന്നു നീക്കം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് സൂചന. ഇതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയുന്നത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും പിന്നീട് ഭാര്യയുടെ നേതൃത്വത്തില്‍ അതേ വാഹനത്തില്‍ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏറെ നേരം ആശുപത്രിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചു. എന്‍ഐഎ ഉദ്യോഗസ്ഥനും എത്തി. എന്നാല്‍ ആശുപച്രിയില്‍ ശിവശങ്കറിനെ ഐസിയുവിലാക്കി. ഇതോടെ കസ്റ്റംസ് പിന്മാറി.

ഇന്ന് ശനിയും ഞായറുമാണ്. ഇതു മനസ്സിലാക്കിയാണ് ശിവശങ്കറെ അതീവ രഹസ്യമായി ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും കസ്റ്റംസ് എത്തിയതെന്നാണ് സൂചന. അറസ്റ്റ ഉണ്ടാകുമെന്ന തിരിച്ചറിവാണ് നെഞ്ചു വേദനയിലേക്ക് കാര്യങ്ങളെത്തിയത്. അങ്ങനെ കസ്റ്റംസ് നീക്കം പൊളിച്ചു. തിങ്കളാഴ്ച കോടതിയില്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കും. നേരത്തെ എന്‍ഫോഴ്സ്മെന്റ് കേസിലും ശിവശങ്കര്‍ സമാന നീക്കം നടത്തിയിരുന്നു. ഈ മാസം 23 വരെ അറസ്റ്റ് തടയുകയും ചെയ്തു. ഇതു കൊണ്ടാണ് അതീവ രഹസ്യമായി ചോദ്യം ചെയ്യലിന് ശിവശങ്കറെ വിധേയാക്കാനും പിന്നീട് അറസ്റ്റ് ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചത്.

കസ്റ്റംസിന്റെ കാറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ ശിവശങ്കറെ എത്തിച്ചതെന്ന വിവരം പുറത്തായതോടെയാണ് എല്ലാം പുറത്ത് അറിയുന്നത്. ഇതോടെ ചര്‍ച്ചകള്‍ മാറി മറിഞ്ഞു. പ്രൈം ടൈമില്‍ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) എല്‍ഡി എഫില്‍ എത്തുന്നതു ചര്‍ച്ച ചെയ്യാന്‍ തയാറായിരുന്ന ചിവി ചാനലുകളുടെ തല്‍സമയ സംപ്രേഷണവും ചര്‍ച്ചകളും ആശുപത്രി കേന്ദ്രീകരിച്ചായി. വൈകിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി അവരുടെ കാറില്‍ കൂട്ടിക്കൊണ്ടു പോകുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ ചോദ്യം ചെയ്യലിനെല്ലാം സ്വന്തം കാറിലായിരുന്നു ശിവശങ്കര്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ നാടകീയമായ അറസ്റ്റ് നീക്കമാണു നടന്നതെന്ന് ഉറപ്പായി. വൈകിട്ട് ആറോടെയായിരുന്നു ശിവശങ്കറെ അശുപത്രിയില്‍ എത്തിച്ചത്.

ശിവശങ്കര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ആന്‍ജിയോഗ്രാം ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് സംഘം ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിലെത്തിയത്. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കസ്റ്റഡിക്ക് സമാനരീതിയില്‍ സ്വന്തം വാഹനത്തിന് പകരം കസ്റ്റംസ് വാഹാനത്തില്‍ കയറ്റി പുറപ്പെട്ടു. യാത്രാമധ്യേ ശാരീരിക അവശതകള്‍ തോന്നിയതോടെ കസ്റ്റംസിന്റെ വാഹത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. എന്‍.ഐ.എ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു. കസ്റ്റംസിന് പുറമെ എന്‍.ഐ.എയും എന്‍ഫോഴ്്സ്മെന്റ് ഡയറക്ടറേറ്റുമായി പലതവണ ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ടങ്കിലും ആദ്യമായാണ് അദേഹത്തെ അന്വേഷണ ഏജന്‍സിയുടെ വാഹത്തില്‍ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്. ഇനി ആരോഗ്യസ്ഥിതി വിലയിരുത്തിയാവും തുടര്‍നടപടി. അതിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നും ആശുപത്രിയിലെത്തി വിവരം തേടും

ഇ.സി.ജിയില്‍ നേരിയ വ്യത്യാസം ഉണ്ടെന്നാണ് വിവരം. എന്നാല്‍ ശിവശങ്കറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും വന്നിട്ടില്ല. എന്‍.ഐ.എയുടെ ഒരു ഉദ്യോഗസ്ഥനും ആശുപത്രിയിലെത്തി. വാര്‍ത്തകള്‍ അറിഞ്ഞുവെന്നും അതിനു ശേഷമുള്ള വിവരശേഖരണത്തിന് എത്തിയതാണെന്നും അദ്ദേഹം പ്രതികരിച്ചു. കസ്റ്റംസ് നല്‍കിയ നോട്ടീസില്‍ ക്രൈം നമ്പര്‍ ഉണ്ടായിരുന്നില്ലെന്നും പുതിയ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് ചോദ്യം ചെയ്യാനായിരുന്നു ശ്രമം എന്നുമാണ് ശിവശങ്കര്‍ അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയ വിവരം അപ്പോള്‍ തന്നെ അഭിഭാഷകനെ ശിവശങ്കര്‍ അറിയിച്ചിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ക്കൊപ്പം അവരുടെ വാഹനത്തില്‍ പോകവെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് നോട്ടീസ് നല്‍കിയതെന്നാണ് സൂചന. വിദേശത്തേക്ക് സ്വപ്ന കടത്തിയ പണം, ലോക്കര്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു അവസാനം കസ്റ്റംസിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നിയമോപദേശം കസ്റ്റംസിന് കിട്ടുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്നാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എട്ടു മണിക്കൂറോളമാണ് ശിവശങ്കറിനെ അന്ന് ഇ.ഡി. ചോദ്യം ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category