1 GBP = 96.00 INR                       

BREAKING NEWS

ഇന്ത്യ രണ്ടു തവണ വീസ നിഷേധിച്ചിട്ടും ഖാലിദ് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായി കേരളത്തില്‍ തങ്ങാന്‍ ഇടയായത് ദുരൂഹം; വിദേശക റന്‍സിയുമായി ഖാലിദിനെ കയ്റോ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചെന്ന മൊഴിയും ഗൗരവതരം; നയതന്ത്ര പരിരക്ഷ ഇല്ലാത്ത ഷൗക്രിയെ പ്രതിയാക്കി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; ഈജിപ്റ്റിലുള്ള സ്വപ്നയുടെ ഏജന്റിനെ കണ്ടെത്താന്‍ എന്‍ഐഎ

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണ കടത്തിലെ പ്രധാന പ്രതി ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിയെ കണ്ടെത്താന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമം തുടങ്ങി. ഇന്ത്യ രണ്ടു തവണ വീസ നിഷേധിച്ചിട്ടും ഖാലിദ് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായി കേരളത്തില്‍ തങ്ങാന്‍ ഇടയായത് ദുരൂഹമാണെന്ന് എന്‍ഐഎ വിലയിരുത്തുന്നു. നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി ഷൗക്രിയാണെന്നും വിലയിരുത്തലുണ്ട്. കേസില്‍ ഷൗക്രിയെ പ്രതി ചേര്‍ത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്.

സ്വപ്നാ സുരേഷ്, പി.എസ്. സരിത് എന്നിവരുമായി ചേര്‍ന്നു ഖാലിദ് വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണക്കരാര്‍ ലഭിക്കാന്‍ 3.80 കോടി രൂപ മതിക്കുന്ന വിദേശ കറന്‍സി ഖാലിദിനു കൈമാറിയെന്നു യൂണിടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഈ തുകയുമായാണ് ഷൗക്രി കേരളത്തില്‍ നിന്നും മുങ്ങിയത്. ഷൗക്രിക്ക് നിലവില്‍ നയതന്ത്ര പരിരക്ഷയൊന്നുമില്ല. അതുകൊണ്ട് തന്നെ ഷൗക്രിയെ കേസില്‍ പ്രതി ചേര്‍ക്കുന്നതിന് തടസ്സവുമില്ല.

കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി യുഎഇ ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് നല്‍കിയ 18.50 കോടി രൂപയില്‍ നിന്നാണു സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ കമ്മിഷന്‍ വാങ്ങിയത്. ഖാലിദിനു കൈമാറിയതായി സന്തോഷ് ഈപ്പന്‍ പറയുന്ന 3.80 കോടി രൂപ എന്തിനു വിനിയോഗിച്ചെന്നും അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റിന്റെ മുഴുവന്‍ സാമ്പത്തിക വിനിമയങ്ങളുടെ ചുമതലക്കാരന്‍ കൂടിയായിരുന്നു ഖാലിദ്. വിദേശകറന്‍സിയുമായി ഈജിപ്തില്‍ എത്തിയ ഖാലിദിനെ കയ്റോ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതും സ്ഥിരീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ഖാലിദിനെ 2019 ജൂലൈ 30നാണു യുഎഇ വിദേശകാര്യമന്ത്രാലയം പുറത്താക്കിയത്. രണ്ടു ദിവസത്തിനു ശേഷം ഓഗസ്റ്റ് 2നാണ് ഖാലിദ് കോണ്‍സുലേറ്റ് വാഹനത്തിലെത്തി കവടിയാറിലെ ഒരു കേന്ദ്രത്തില്‍ 3.5 കോടി രൂപ കൈപ്പറ്റിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. നേരത്തേ ഇന്തൊനീഷ്യയിലെ യുഎഇ നയതന്ത്ര കാര്യാലയത്തിലെ ജീവനക്കാരനായിരുന്ന ഖാലിദ് തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് തുടങ്ങിയ ശേഷമാണ് അക്കൗണ്ടന്റായി എത്തുന്നത്. നയതന്ത്ര പദവിയില്ലാത്തതിനാല്‍ വീസ ഉള്‍പ്പെടെ രേഖകള്‍ ശരിയാക്കാന്‍ ഏറെ സമയമെടുത്തു.

എത്തിയശേഷം കോണ്‍സുലേറ്റിലെ പ്രധാന അധികാര കേന്ദ്രങ്ങളിലൊന്നായി മാറി. 2019ലാണ് സ്വപ്നയും ഖാലിദും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള പരാതികള്‍ യുഎഇ വിദേശകാര്യമന്ത്രാലയത്തിനു ലഭിക്കുന്നത്. വീസ അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ ഇരുവരും ക്രമക്കേടു നടത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ആദ്യം ഖാലിദിനെയാണു പറഞ്ഞുവിട്ടത്. ഏതാനും ദിവസങ്ങള്‍ കൂടി കേരളത്തില്‍ തുടര്‍ന്ന ഖാലിദ് ഓഗസ്റ്റ് 5നാണു യുഎഇയിലേക്കു മടങ്ങിയത്.

ഓഗസ്റ്റ് 12നാണു സ്വപ്നയെ പുറത്താക്കിയത്. തീരുമാനം പിന്‍വലിപ്പിക്കാന്‍ സ്വപ്ന യുഎഇയില്‍ പോയി സമ്മര്‍ദം ചെലുത്തിയെങ്കിലും നടന്നില്ല. സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ വഴിയും തിരികെ ജോലിയില്‍ കയറാന്‍ സ്വപ്ന ശ്രമിച്ചെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. ഇതും നടക്കാതായതോടെയാണു സംസ്ഥാന സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്തിയത്.

ഇതിനു ശേഷവും യുഎഇ വിദേശകാര്യമന്ത്രാലയം അറിയാതെ സ്വപ്ന കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരിക്കെ തന്നെ യുഎഇ ദേശീയദിനാഘോഷത്തിന്റെ സംഘാടനച്ചുമതല ഉള്‍പ്പെടെ അവര്‍ നിര്‍വഹിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category