1 GBP = 96.00 INR                       

BREAKING NEWS

കുഴഞ്ഞു വീഴലും നെഞ്ചു വേദനയും 'രാമമൂര്‍ത്തി ഭയത്തില്‍'! സ്വപ്നയുടെ നയതന്ത്ര കടത്ത് പൊളിച്ച ഉദ്യോഗസ്ഥന്‍ വീട്ടില്‍ എത്തിയപ്പോഴേ ശിവശങ്കര്‍ അറസ്റ്റ് മുന്നില്‍ കണ്ടു; മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിക്ക് വിനയാകുന്നത് ഇന്ത്യന്‍ കറന്‍സി ഡോളര്‍ ആയി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ബാങ്കുകാരുടെ മൊഴി; വിദേശത്തേക്ക് ഡോളര്‍ കടത്താന്‍ ഐഎഎസുകാരനും ഒത്താശ ചെയ്തു; ശിവശങ്കറിന് കുരുക്ക് മുറുകുന്നു; അറസ്റ്റ് അനിവാര്യമാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: എയര്‍പോര്‍ട്ടില്‍ എത്തിയ 30 കിലോ തൂക്കമുള്ള യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്സലില്‍ സ്വര്‍ണമാണന്ന് ദുബായില്‍ നിന്നു തന്നെ വിവരം ലഭിച്ചിട്ടും ആദ്യം എയര്‍ കസ്റ്റംസ് കാര്‍ഗോ മേധാവി രാമമൂര്‍ത്തിക്ക് ചെറിയൊരു ശങ്ക ഉണ്ടായിരുന്നു പെട്ടി പൊട്ടിക്കാന്‍. നയതന്ത്ര പാഴ്സലുകള്‍ ഒരു പരിശോധനയും കൂടാതെ വിമാനത്താവളങ്ങള്‍ വഴി കടത്തി വിടണമെന്നാണ് നിയമം. കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ സ്വപ്നാ സുരേഷിനേയും സരിത്തിനേയും കുടുക്കിയത് രാമമൂര്‍ത്തിയുടെ പിഴയ്ക്കാത്ത ചുവടുകളാണ്. ഇതേ ഉദ്യോഗസ്ഥന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയായ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനും എത്തിയത്. എല്ലാം അതീവ രഹസ്യമായി രാമമൂര്‍ത്തി വച്ചു. അങ്ങനെ നാടകീയമായി വീട്ടിലേക്ക് എത്തി. ഇതിനെയാണ് കുഴഞ്ഞു വീണ് ശിവശങ്കര്‍ പൊളിച്ചത്.

ഇനി അഥവാ പാഴ്സലില്‍ രാജ്യദ്രോഹപരമായ സാധനങ്ങളോ കള്ളക്കടത്തു സാധനങ്ങളോ ഉണ്ടെങ്കില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങി ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പെട്ടി പൊട്ടിക്കാം. ജൂണ്‍ 30ാം തിയ്യതി എത്തിയ ബാഗേജില്‍ സ്വര്‍ണമാണന്ന് വിവിരം നല്കിയവര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. കൂടാതെ പാഴ്സലിന്റെ തൂക്കവും നിറവും വ്യക്തമായ സൂചനയും നല്കി.പെട്ടി പൊട്ടിക്കാന്‍ അനുമതി ഇല്ലാത്തതു കൊണ്ടു തന്നെ ബാഗേജ് പിടിച്ചുവെയ്ക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. കസ്റ്റംസിന്റെ കേരളത്തിന്റെ തലവനാണ് ഈ വിവരം കിട്ടിയത്. ഇത് ഉറപ്പിച്ചത് രാമമൂര്‍ത്തിയായിരുന്നു. അതുകൊണ്ട് തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള ചുമതല സുമിത് കുമാര്‍ ഏല്‍പ്പിച്ചതും രാമമൂര്‍ത്തിയെയാണ്. അതുകൊണ്ടാണ് ഈ നീക്കം ആരും അറിയാതെ പോയതും.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴിയും ശിവശങ്കറിനു കുരുക്കൊരുക്കിയെന്നാണു വിവരം. വിവിധ ഏജന്‍സികള്‍ അദ്ദേഹത്തെ ഇതിനകം ഏകദേശം 110 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണു ശിവശങ്കറിനെതിരേ നിര്‍ണായകമായത്. സ്വപ്ന സുരേഷുമായുള്ള ദുരൂഹമായ ബന്ധവും അവരുമായുള്ള സാമ്പത്തിക ഇടപാടുകളും സംശയനിഴലിലാണ്. ഈന്തപ്പഴം കടത്തിന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണു വിവരം.

ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നയ്ക്കും സരിത്തിനുമെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. ലൈഫ് മിഷന്‍ വഴി ലഭിച്ച കൈക്കൂലി തുക ഡോളര്‍ ആക്കി മാറ്റി യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 1.90 ലക്ഷം ഡോളര്‍ ആണ് വിദേശത്തേക്ക് കടത്തിയത്. ഇന്ത്യന്‍ കറന്‍സി ഡോളര്‍ ആയി മാറ്റിക്കിട്ടാന്‍ ശിവശങ്കര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബാങ്ക് അധികൃതര്‍ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഇത്രയേറെ തുകയുടെ ഡോളര്‍ നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും ശിവശങ്കറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നല്‍കുകയായിരുന്നുവെന്നാണ് മൊഴി. ഈ മൊഴിയാണ് ശിവശങ്കറിന് വിനയാകുന്നത്. ഇതോടെയാണ് രാമമൂര്‍ത്തി ശിവശങ്കറിനെ പിടിക്കാന്‍ പൂജപ്പുരയിലെ വീട്ടില്‍ എത്തിയത്.

ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) െഹെക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന, ക്രിമിനല്‍ നടപടിച്ചട്ടം 41(എ) നോട്ടീസുമായാണ് സ്വര്‍ണക്കടത്ത് പിടിച്ച അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി ഇന്നലെ െവെകിട്ട് നേരിട്ടെത്തിയത്. ഗൗരവം തിരിച്ചറിഞ്ഞതോടെയാണു ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നാണു സൂചന. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി സംസാരിച്ചതിനു ശേഷം മടങ്ങി. രക്തസമ്മര്‍ദം കൂടുതലാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള വിവരം.

സ്വര്‍ണ്ണ കടത്ത് പിടികൂടിയതും രാമമൂര്‍ത്തിയുടെ മികവായിരുന്നു. ഇത് മനസ്സിലാക്കിയാണ് ശിവശങ്കര്‍ നെഞ്ചു വേദന നടിച്ചതും ആശുപത്രിയിലേക്ക് മാറിയതും. സ്വര്‍ണ്ണ കടത്തില്‍ മനസ്സിലായ കാര്യങ്ങള്‍ ജൂലൈ ആദ്യം രാമമൂര്‍ത്തി, കമ്മീഷണര്‍ വഴി വിവരം രേഖാമൂലം തന്നെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു. ഇമെയില്‍ മുഖാന്തിരം നല്കിയ അപേക്ഷയില്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതു കൊണ്ടു തന്നെ അനുമതി ലഭിക്കില്ലന്നായിരുന്നു കസ്റ്റംസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വന്ദേഭാരത് ദൗത്യവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങളില്‍ ഇന്ത്യ -യു എ ഇ തര്‍ക്കം നിലനിന്നതും കസ്റ്റംസിന്റെ നീക്കത്തിന് ഗുണകരമായി. കസ്റ്റംസിന്റെ അപേക്ഷ വിശദമായി പരിശോധിച്ച വിദേശകാര്യ മന്ത്രാലത്തിന്റെ അനുമതി ഉത്തരവ് രാത്രിയാണ് ഇമെയില്‍ സന്ദേശമായി കസ്റ്റംസിന് ലഭിക്കുന്നത്. അനുമതി ലഭിച്ചുവെങ്കിലും പെട്ടിപൊട്ടിക്കാന്‍ രാമമൂര്‍ത്തി ടീമിന് പിന്നെയും കടമ്പകള്‍ ഉണ്ടായിരുന്നു. പെട്ടിയില്‍ പ്രതീക്ഷിക്കുന്ന ഒന്നും ഇല്ലെങ്കില്‍ ആദ്യം ഇന്ത്യ- യു എ ഇ നയതന്ത്ര ബന്ധം ഉലയും. അതിന്റെ പ്രത്യാഘാതം വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമായേനെ. ഇതിന് പുറമെ രാമമൂര്‍ത്തിയുടെ തൊപ്പി തെറിച്ചേനെ. സസ്പെന്‍ഷന്‍... മറ്റു നടപടികള്‍.... മാധ്യമ വാര്‍ത്ത .... അങ്ങനെ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വന്നേനെ.

എന്നാല്‍ പെട്ടി പൊട്ടിക്കുന്നതിന്റെ തലേദിവസവും ടീം അംഗങ്ങളെ വിളിച്ച് അസാമന്യ ധൈര്യം പ്രകടിപ്പിച്ച മൂര്‍ത്തിക്ക് തന്റെ ഇന്‍ഫോര്‍മറെ അത്ര വിശ്വാസമായിരുന്നു. മുന്‍പും ഇതേ ഇന്‍ഫോര്‍മര്‍ കസ്റ്റംസിനെ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പെട്ടി പൊട്ടിക്കുന്നത് ദുബായി നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാവണം. ഇതിനായി കത്തു നല്കിയപ്പോള്‍ തന്നെ കോണ്‍സുലേറ്റ് അനുകൂലമായി പ്രതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുലേറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പെട്ടി പൊട്ടിച്ചത്. പെട്ടിയില്‍ കണ്ടെത്തിയ പൈപ്പ്, ഡോര്‍ലോക്ക്, എയര്‍ കംപ്രസര്‍ എന്നിവയില്‍ സിലിന്‍ഡര്‍ രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണമാണ് പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്. ബാഗേജിലെ എയര്‍ കംപ്രസര്‍, ഡോര്‍ലോക്കുകള്‍, ഇരുമ്പ് ടാപ്പുകള്‍ എന്നിവയ്ക്കുള്ളില്‍ സ്വര്‍ണം കുത്തിനിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡില്‍സും ബിസ്‌കറ്റുമാണ് ഉണ്ടായിരുന്നത് പെട്ടിയുമായി ബന്ധമില്ലെന്ന് യുഎഇ കോണ്‍സലര്‍ രേഖാമൂലം തന്നെ കസ്റ്റംസിനെ അറിയിച്ചു. പിന്നീട് അന്വേഷണം പല തലത്തിലെത്തി.

സ്വര്‍ണ വേട്ടയ്ക്ക് നേതൃത്വം നല്കിയ എയര്‍ കാര്‍ഗോ കസ്റ്റംസ് മേധാവി രാമമൂര്‍ത്തി നേരത്തെ തന്നെ കള്ളക്കടത്തു കാരുടെ പേടി സ്വപ്നമാണ്. 93ല്‍ കസ്റ്റ്ംസില്‍ പ്രിവന്റീവ് ഓഫീസര്‍ ആയി ജോലിയില്‍ കയറിയ മൂര്‍ത്തി 97കാലഘട്ടത്തില്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെ കള്ളക്കടത്തുകാരുടെ പേടി സ്വപ്നമായിരുന്നു. ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിയില്‍ എത്തിയ ശേഷം അവിടെ നടത്തിയിട്ടുള്ള സ്വര്‍ണവേട്ട, മയക്കുമരുന്ന വേട്ട ഇതൊക്കെ തന്നെ അന്നത്തെ ദേശീയ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. റവന്യൂ ഇന്റലിജന്‍സിലും രാമമൂര്‍ത്തി ജോലി ചെയ്തിരുന്നു. ഡി ആര്‍ ഐ യില്‍ ഇരിക്കെ ഉന്നത ബന്ധമുള്ള പല സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും തുമ്പുണ്ടാക്കിയത് മൂര്‍ത്തി ആയിരുന്നു. നയതന്ത്ര ബാഗേജിലെ കള്ളക്കടത്തു പിടികൂടിയതു വഴി രാജ്യത്തെ നയതന്ത്ര ഓഫീസുകളിലേക്ക് വരുന്ന പാഴ്സലുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കാന്‍ കസ്റ്റംസിന് പിടിവള്ളിയായി. ഇതിന് പിന്നിലെ ചാലക ശക്തിയായി മാറുന്നതും രാമമൂര്‍ത്തിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category