1 GBP = 96.00 INR                       

BREAKING NEWS

പിണറായിയും കാനവും നേരിട്ട് കണ്ട് ധാരണ ഉണ്ടാക്കിയ ശേഷം മാത്രം ഔദ്യോഗിക പ്രഖ്യാപനം; പാല ഉള്‍പ്പെടെ 12 സീറ്റുകള്‍ ഉറപ്പെന്ന് തന്നെ സൂചന നല്‍കി ഇടത് വൃത്തങ്ങള്‍; പാലക്ക് പകരം സീറ്റ് പോലും നല്‍കില്ലെന്ന സൂചന വന്നതോടെ യുഡിഎഫിലേക്കെത്താന്‍ തിരക്കിട്ട നീക്കങ്ങളുമായി എന്‍സിപിയിലെ ഒരു വിഭാഗം; ജോസ് കെ മാണിയോ ജോസഫോ ആരു സീറ്റ് തന്നാലും ഒപ്പം കൂടാന്‍ ഒരുങ്ങി എന്‍ഡിഎയുടെ ഭാഗമായി നില്‍ക്കുന്ന പിസി തോമസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: പാലാ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനു തന്നെ ഇടതുപക്ഷം നല്‍കും. ഇതുള്‍പ്പെടെ 12 സീറ്റാണ് സിപിഎമ്മിന്റെ പട്ടികയിലുള്ളത്. കാഞ്ഞിരപ്പള്ളിയും വിട്ടു കൊടുക്കും. ഇതിന് സിപിഐയുടെ അനുമതി വാങ്ങും. ഇതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും എതിര്‍പ്പുപേക്ഷിക്കാനാണ് താല്‍പ്പര്യം. കേരളാ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കാഞ്ഞിരപ്പള്ളി. അതുകൊണ്ട് തന്നെ സിപിഐയും വഴങ്ങും.

കേരള കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശനവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ധാരണകളുമല്ലാതെ മറ്റൊന്നും ഉടന്‍ എല്‍.ഡി.എഫ്. ചര്‍ച്ചചെയ്യില്ല. സീറ്റ് ചര്‍ച്ചകളില്‍ സിപിഎമ്മും സിപിഐയും ധാരണയുണ്ടാക്കും. അതിന് ശേഷം ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കും. പാലായിലെ എന്‍സിപി അവകാശ വാദം സിപിഎം അംഗീകരിക്കില്ല. എന്‍സിപിക്ക് പകരം സീറ്റും നല്‍കില്ല. രാജ്യസഭാ സീറ്റും മാണി സി കാപ്പന് നല്‍കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഇത് മനസ്സിലാക്കി എന്‍സിപിയിലെ മാണി സി കാപ്പന്‍ വിഭാഗം യുഡിഎഫുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. എന്‍സിപിയിലെ എകെ ശശീന്ദ്രന്‍ ഇടതില്‍ ഉറച്ച് നില്‍ക്കും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ നിലപാട് മാണി സി കാപ്പന് അനുകൂലമായാല്‍ ശശീന്ദ്രനും കൂട്ടരും പാര്‍ട്ടി വിടുമെന്നാണ് സൂചന.

കേരള കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശനം ഇടതുമുന്നണിയെ ശക്തമാക്കുമെന്നാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഇക്കാര്യം ഘടകകക്ഷികളെ ബോധ്യപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കക്ഷിനേതാക്കളുമായി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തും. അടുത്ത എല്‍.ഡി.എഫ്. യോഗത്തില്‍ത്തന്നെ കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കും. സീറ്റ് സംബന്ധിച്ച് പരസ്യ അവകാശവാദങ്ങളുണ്ടാകരുതെന്ന് ജോസിനോടും സിപിഎം. ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചാല്‍ നേടാവുന്നതുമായ തദ്ദേശസ്ഥാപന വാര്‍ഡുകളുടെ സ്ഥിതി സിപിഎം. ജില്ലാതലത്തില്‍ പരിശോധിക്കുന്നുണ്ട്.

അതിനിടെ പിസി തോമസിനെ ഒപ്പം കൂട്ടാന്‍ ജോസ് കെ മാണിയും പിജെ ജോസഫും ശ്രമിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് സ്ഥാപകന്റെ മകനായ പിസി തോമസിനെ പാലാ സീറ്റ് നല്‍കാമെന്ന ഉറപ്പില്‍ കൊണ്ടു വരാനാണ് ജോസഫിന്റെ ശ്രമം. നിലവില്‍ എന്‍ഡിഎ മുന്നണിയിലാണ് തോമസ്. ഏത് മുന്നണി മത്സരിക്കാന്‍ സീറ്റ് നല്‍കിയാലും പരീക്ഷിക്കാനാണ് മൂവാറ്റു പുഴയുടെ പഴയ എംപിയായ പിസി തോമസും. ഇടതുപക്ഷത്തിനും പിസി തോമസിനോട് താല്‍പ്പര്യമുണ്ട്. അത്തരത്തിലുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. കഴിയുന്നത്ര കേരളാ കോണ്‍ഗ്രസുകാരെ ജോസ് കെ മാണിക്ക് പിന്നില്‍ ണിനിരത്താനാണ് സിപിഎം തീരുമാനം. ആന്റണി രാജുവിനും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മധ്യകേരളത്തിലും വടക്കന്‍കേരളത്തിലെ മലയോര, കുടിയേറ്റ മേഖലകളിലും എല്‍.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. സിപിഐ.യുമായി ധാരണയുണ്ടാക്കിയശേഷം മുന്നണി യോഗം ചേരാമെന്നാണ് സിപിഎം. തീരുമാനം. 21-ന് സിപിഐ. സംസ്ഥാന എക്സിക്യുട്ടീവ് ചേരും. അതിന് ശേഷം അവര്‍ നിലപാട് എടുക്കും. ഏതു സീറ്റുകളില്‍ ആരൊക്കെ മത്സരിക്കുമെന്ന് ഇപ്പോള്‍ ഉറപ്പുപറയാനാകില്ല. മത്സരിച്ചതും വിജയിച്ചതുമായ സീറ്റുകള്‍ ഘടകകക്ഷികള്‍ക്കും മത്സരിച്ചവര്‍ക്കുമെല്ലാം നല്‍കുന്ന സ്ഥിതിയുണ്ട്. പുതിയ പാര്‍ട്ടികള്‍ എത്തുമ്പോള്‍ അവര്‍ക്ക് സീറ്റ് നല്‍കേണ്ടിവരുമെന്ന് കോടിയേരി വ്യക്തമാക്കിയിട്ടുണ്ട്. കാനവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കണ്ട് ചര്‍ച്ച നടത്തും. അതിലാകും നിര്‍ണ്ണായക തീരുമാനം ഉണ്ടാകുക.

സിപിഎമ്മിന്റെ സീറ്റുകളും വിട്ടുകൊടുക്കേണ്ടിവരും. കേരള കോണ്‍ഗ്രസിന്റെ വരവില്‍ ഒരു പ്രശ്നവുമില്ലെന്ന് എന്‍.സി.പി. തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റിന്റെ കാര്യവും അവര്‍കൂടി അംഗമായ മുന്നണിയാണ് തീരുമാനിക്കുക. അപ്പോള്‍ അതിലും പ്രശ്നമുണ്ടാകില്ല. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് തീര്‍ക്കാന്‍ കഴിവുള്ളതുകൊണ്ടാണ് എല്‍.ഡി.എഫ്. ഒരു മുന്നണിയായി തുടരുന്നത് -കോടിയേരി പറഞ്ഞിട്ടുണ്ട്. എങ്കിലും പാലാ കിട്ടിയില്ലെങ്കില്‍ മാണി സി കാപ്പന്‍ പിണങ്ങുമെന്ന് ഉറപ്പാണ്. എങ്കിലും കാര്യമാക്കില്ല.

മധ്യ കേരളത്തിലെ രാഷ്ട്രീയത്തില്‍ അഞ്ച് പതിറ്റാണ്ടായി മാണി ഫാക്ടര്‍ ഘടകമാണ്. ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ കൂടി നിര്‍ത്തുന്ന കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതീക്ഷകള്‍ മാത്രമാണ് സിപിഎം കാണുന്നത്. കോട്ടയത്തെ യുഡിഎഫ് കുത്തക തകര്‍ക്കാനാണ് സിപിഎം നീക്കം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയവും പുതുപ്പള്ളിയും കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് തന്നെയാണ് വിലയിരുത്തല്‍. എന്നാല്‍ ബാക്കി സീറ്റുകള്‍ അടര്‍ത്തിയെടുത്തുള്ള ഭരണ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ജോസ് കെ മാണിയെ ഒപ്പം കൂട്ടുന്നതും.

2016ലെ എല്‍ഡിഎഫ് തംരഗത്തിനിടിയിലും കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴും നേടിയ യുഡിഎഫ് കരുത്ത് തകര്‍ക്കാന്‍ ജോസ് കെ മാണിക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. കോട്ടയവും പുതുപ്പള്ളിയും ഒഴികെ ഏഴ് നിയമസഭാ സീറ്റും ജോസ് കെ മാണിക്കൊപ്പം ചേര്‍ന്ന് ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തില്‍ സിപിഎം മുന്നോട്ട് പോകുന്നത്. പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തുമായി പതിനഞ്ചോളം സീറ്റുകളില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ മാണി ഫാക്ടറിന് കഴിയുമെന്ന് കണക്കു കൂട്ടല്‍. ഇതാണ് ജോസ് കെ മാണിക്ക് ഇടതു പക്ഷത്ത് എത്താന്‍ വഴിയൊരുക്കിയ ഘടകവും.

കേരള കോണ്‍ഗ്രസിന്റെ (എം) സഹായത്തോടെ കോട്ടയം ജില്ലയിലെ 4 നിയമസഭാ മണ്ഡലങ്ങളും 15 ഗ്രാമപ്പഞ്ചായത്തുകളും അധികമായി പിടിച്ചെടുക്കാമെന്ന് സിപിഎം കണക്കു കൂട്ടല്‍. കേരള കോണ്‍ഗ്രസിന്റെ (എം) വരവ് സംസ്ഥാനത്ത് പൊതുവേ ഗുണമുണ്ടാക്കുമെന്നും അത് കോട്ടയത്തും പ്രതിഫലിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസും പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളില്‍ 2 സീറ്റ് മാത്രമാണ് എല്‍ഡിഎഫിനു ലഭിച്ചത് വൈക്കവും ഏറ്റുമാനൂരും. ഉപതിരഞ്ഞെടുപ്പില്‍ പാലായും നേടി. കേരള കോണ്‍ഗ്രസ് കൂടെയുണ്ടെങ്കില്‍ പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം എന്നീ ഏഴു മണ്ഡലങ്ങളില്‍ വിജയിക്കാം എന്നാണ് കണക്കു കൂട്ടല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category